Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: മായങ്കോ ദേവ്ദത്തോ... ആരാകും ഇന്നത്തെ താരം? രണ്ടു പേരും കര്‍ണാടക താരങ്ങള്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ആര്‍സിബിയും കിങ്‌സ് ഇലവന്‍ പഞ്ചാബും ഏറ്റുമുട്ടുമ്പോള്‍ ഏഴരും ശ്രദ്ധയോടെ വീക്ഷിക്കുന്നത് രണ്ട് പേരുടെ പ്രകടനമാണ്. ഒന്ന് ആര്‍സിബിയുടെ യുവതാരം ദേവ്ദത്ത് പടിക്കലും രണ്ടാമന്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ മായങ്ക് അഗര്‍വാളും. കര്‍ണാടകക്കാരായ രണ്ട് പേരും ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയോടെ തിളങ്ങിയവരാണ്. ദേവ്ദത്തിന്റെ അരങ്ങേറ്റ ഐപിഎല്‍ അര്‍ധ സെഞ്ച്വറി ടീമിനെ വിജയത്തിലെത്തിച്ചപ്പോള്‍ അവസാന നിമിഷം വരെ പോരാടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാന്‍ മായങ്കിനായില്ല. ഇന്നത്തെ മത്സരത്തിലെ ഇരുവരുടെയും പ്രകടനം എങ്ങനെയായിരിക്കുമെന്ന് വിലയിരുത്താം.

മായങ്ക് അഗര്‍വാളിന് പരിചയസമ്പത്ത് കരുത്ത്

മായങ്ക് അഗര്‍വാളിന് പരിചയസമ്പത്ത് കരുത്ത്

ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നിലവിലെ സ്ഥിര ഓപ്പണര്‍മാരിലൊരാളാണ് മായങ്ക് അഗര്‍വാള്‍. ഏത് ശൈലിയിലും കളിക്കാന്‍ സാധിക്കുന്നുവെന്നതാണ് താരത്തിന്റെ പ്രധാന സവിശേഷത. സ്പിന്നര്‍മാരെയും നന്നായി നേരിടാന്‍ മായങ്കിനാവും. ഡല്‍ഹിക്കെതിരായ ആദ്യ മത്സരത്തില്‍ 60 പന്തില്‍ 7 ഫോറും നാല് സിക്‌സുമടക്കം 89 റണ്‍സാണ് മായങ്ക് നേടിയത്. 148.33 ആണ് മത്സരത്തിലെ മായങ്കിന്റെ സ്‌ട്രൈക്കറേറ്റ്.

 മായങ്ക്

ഇന്നത്തെ മത്സരത്തിലും പഞ്ചാബ് വളരെയേറെ പ്രതീക്ഷ വെക്കുന്ന താരമാണ് മായങ്ക്. ആദ്യ മത്സരത്തില്‍ ഓപ്പണറായി ഇറങ്ങിയ മായങ്ക് ഇന്ന് ആര്‍സിബിക്കെതിരേ മൂന്നാം നമ്പറിലെത്താനാണ് സാധ്യത. കാരണം ക്രിസ് ഗെയ്ല്‍ രാഹുലിനൊപ്പം ഓപ്പണറായി എത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. മൂന്നാം നമ്പറിലും തിളങ്ങാനുള്ള പ്രതിഭ മായങ്കിനുണ്ട്. 78 ഐപിഎല്ലില്‍ നിന്നായി 1359 റണ്‍സാണ് മായങ്ക് നേടിയത്. ഇതില്‍ 6 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

യുവിയെ ഓര്‍മിപ്പിക്കുന്ന ദേവ്ദത്ത്

യുവിയെ ഓര്‍മിപ്പിക്കുന്ന ദേവ്ദത്ത്

ഇന്ത്യയുടെ ഭാവിതാരമെന്ന വിശേഷണം ഐപിഎല്ലില്‍ എത്തുന്നതിന് മുമ്പ് തന്നെ ദേവ്ദത്ത് പടിക്കല്‍ നേടിയെടുത്തിരുന്നു. ഷോട്ടുകളുടെ ശൈലിയും കൃത്യതയുമാണ് ദേവ്ദത്തിനെ വ്യത്യസ്തനാക്കുന്നത്. അവസാന സീസണിലെ വിജയ് ഹസാരെ ട്രോഫിയിലെയും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെയും ടോപ് സ്‌കോററായിരുന്നു ദേവ്ദത്ത്.

യുവരാജ് സിങ്ങിനെ ഓര്‍മിപിക്കുന്നു

അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ചുള്ള പരിചയക്കുറവ് പ്രകടമാകാത്ത ബാറ്റിങ്ങാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ ദേവ്ദത്ത് പുറത്തെടുത്തത്. 42 പന്തില്‍ എട്ട് ബൗണ്ടറി ഉള്‍പ്പെടെ 56 റണ്‍സാണ് താരം നേടിയത്. 133.33 ആയിരുന്നു ദേവ്ദത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഭുവനേശ്വര്‍ കുമാര്‍,സന്ദീപ് ശര്‍മ എന്നിവരെയെല്ലാം നന്നായി നേരിട്ട ദേവ്ദത്തിന്റെ പല ഷോട്ടും യുവരാജ് സിങ്ങിനെ ഓര്‍മിപിക്കുന്നതായിരുന്നു.

ദേവ്ദത്ത്

പഞ്ചാബിനെതിരേ ദേവ്ദത്തിനെ വിറപ്പിക്കുന്നത് ഷമിയുടെയും ഷെല്‍ട്രോന്‍ കോട്രലിന്റെയും ബൗണ്‍സുകളായിരിക്കും. വലിയ മൈതാനത്ത് ബൗണ്‍സുകള്‍ കളിക്കുമ്പോള്‍ പുറത്താകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ത്തന്നെ ഈ വെല്ലുവിളിയെ ദേവ്ദത്ത് എങ്ങനെ നേരിടുമെന്ന് കണ്ടുതന്നെ അറിയണം.

Story first published: Thursday, September 24, 2020, 15:14 [IST]
Other articles published on Sep 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+