Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: പഞ്ചാബില്‍ മാറ്റങ്ങള്‍ വരും, ആ സൂപ്പര്‍ താരങ്ങള്‍ തിരിച്ചെത്തും, രാഹുലിന്റെ സ്ഥാനം മാറും

ദുബായ്: പഞ്ചാബിന്റെ തോല്‍വി ടീമില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. പല താരങ്ങളെയും ക്യാപ്റ്റന്‍ വിശ്വസിക്കുന്നില്ല എന്നാണ് ആരാധകര്‍ പറയുന്നത്. ഇതോടെ ടീമില്‍ മാറ്റം ഉറപ്പായും ഉണ്ടാവുമെന്ന് വ്യക്തമാണ്. രണ്ട് മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്. അതേസമയം രാഹുലിന്റെ ക്യാപ്റ്റന്‍സിക്ക് നേരെയും വിമര്‍ശനങ്ങള്‍ ശക്തമാണ്. അടുത്ത മത്സരം പഞ്ചാബിന് അതുകൊണ്ട് വിജയിക്കേണ്ടത് അത്യാവശ്യമാണ്. തോല്‍വി വഴങ്ങിയാല്‍ രാഹുലിനെ ക്യാപ്റ്റന്‍സിയില്‍ മാറ്റാന്‍ ടീം നിര്‍ബന്ധിതരായേക്കും.

ഗെയ്ല്‍ തിരിച്ചുവരും

ഗെയ്ല്‍ തിരിച്ചുവരും

ക്രിസ് ഗെയ്‌ലിനെ കളിപ്പിക്കാന്‍ പഞ്ചാബില്‍ സമ്മര്‍ദം ശക്തമായിരിക്കുകയാണ്. വന്‍ പരാജയമായ മാക്‌സ്‌വെല്ലിനെ ഇനിയും കളിപ്പിക്കുന്നത് രാഹുലിന് ബാധ്യതയാണ്. ഏക പ്രശ്‌നം മാക്‌സ്‌വെല്‍ ഗംഭീര ഫീല്‍ഡറാണ് എന്നതാണ്. പഞ്ചാബ് മികച്ച ഫീല്‍ഡിംഗ് ടീമായതിനാല്‍ ഇത് ചില പ്രശ്‌നങ്ങള്‍ ഉണ്ടാക്കും. പക്ഷേ ബാറ്റിംഗില്‍ വന്‍ പരാജമായി മാക്‌സ്‌വെല്ലിന് ഇനിയും തുടരാനാവില്ല. ഗെയ്‌ലിനെ കളിപ്പിക്കാന്‍ ആരാധകരും ആവശ്യപ്പെടുന്നുണ്ട്. നിക്കോളാസ് പൂരാന്‍ ഫോം കണ്ടെത്തിയത് മാക്‌സ്‌വെല്ലിന് വലിയ തിരിച്ചടിയാണ്. ഗെയില്‍ തിരിച്ചുവരുമെന്ന് ഏകദേശം ഉറപ്പാണ്. ഗെയ്ല്‍ വന്നാല്‍ രാഹുല്‍ മൂന്നാമത് കളിക്കും.

നീഷാം തെറിക്കും

നീഷാം തെറിക്കും

ജെയിംസ് നീഷാം ബാറ്റിംഗിലും ബൗളിംഗിലും വന്‍ പരാജയമാണ്. നീഷാമിന് പകരം രണ്ട് ഓപ്ഷനാണ് പഞ്ചാബിന് മുന്നിലുള്ളത്. ക്രിസ് ജോര്‍ദാനും മുജീബ് ഉര്‍ റഹ്മാനുമാണ് ആ താരങ്ങള്‍. ജോര്‍ദാന്‍ ഒരു കളിയില്‍ 30 റണ്‍സ് വഴങ്ങി എന്നത് കൊണ്ട് ജോര്‍ദാനെ ഒഴിവാക്കേണ്ട കാര്യമില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ഡെത്ത് ബൗളിംഗിന് ഉപയോഗിക്കുന്ന താരമാണ് ജോര്‍ദാന്‍. യോര്‍ക്കറുകളില്‍ സ്‌പെഷ്യലൈസ് ചെയ്ത ബൗളറാണ് അദ്ദേഹം. 2016 ടി20 ലോകകപ്പ് മുതലുള്ള കണക്കില്‍ 77 തവണയാണ് ജോര്‍ദാന്‍ ബ്ലോക്ക് ഹോളില്‍ പന്തെറിഞ്ഞത്. വെറും 56 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 8 വിക്കറ്റുകളും എടുത്തു. ഇതിനേക്കാള്‍ മുന്നിലുള്ളത് ഡ്വെയ്ന്‍ ബ്രാവോയും ബുംറയും മാത്രമാണ്.

ഫീല്‍ഡിംഗും ബൗളിംഗും

ഫീല്‍ഡിംഗും ബൗളിംഗും

എതിരാളികളെ ഫീല്‍ഡിംഗിലൂടെ തളച്ചിടാന്‍ സാധിക്കുന്ന ടീമാണ് പഞ്ചാബ്. ജോര്‍ദാന്‍ വരുന്നതോടെ ഫീല്‍ഡിംഗില്‍ മെച്ചപ്പെടാനും പഞ്ചാബിന് സാധിക്കും. ജോര്‍ദാന്‍ നാല് വര്‍ഷം മുമ്പുള്ളി ടി20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ അവസാന ഓവറുകളില്‍ റണ്‍സ് നിയന്ത്രിച്ച് നിര്‍ത്തി ടീമിനെ വിജയിപ്പിച്ചിരുന്നു. രണ്ടോവറില്‍ വെറും 12 റണ്‍സാണ് ജോര്‍ദാന്‍ വഴങ്ങിയത്. റോസ് ടെയ്‌ലറെ പുറത്താക്കുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ഈഡന്‍ പാര്‍ക്കില്‍ വെച്ച് 17 റണ്‍സ് പ്രതിരോധിച്ച് ടീമിനെ വിജയിപ്പിക്കുകയും ചെയ്തു. ഇത്തരം മികവുള്ള ജോര്‍ദാനെ എന്തിന് പുറത്തിരുത്തി എന്നതും ചോദ്യമാണ്. ജോര്‍ദാന്‍ കളിക്കുമെന്ന് ഉറപ്പാണ്.

ഇനിയുള്ള ഓപ്ഷനുകള്‍

ഇനിയുള്ള ഓപ്ഷനുകള്‍

പഞ്ചാബിന് റിസര്‍വ് പെഞ്ചിലും മികച്ച താരങ്ങളുണ്ട്. ബാറ്റിംഗില്‍ ഒരു എക്‌സ്ട്രാ തരത്തെ കൊണ്ടുവന്ന് രണ്ട് പേരെ പുറത്തിരുത്തി, ഒരു ബൗളറെ കൂടി കളിപ്പിക്കാനും പഞ്ചാബ് ശ്രമിച്ചേക്കും. ഇഷാന്‍ പോറല്‍, അര്‍ഷ് ദീപ് സിംഗ് എന്നിവരാണ് പകരക്കാരില്‍ പ്രമുഖര്‍. പേസര്‍മാരില്‍ ഇവര്‍ തന്നെയാണ് പഞ്ചാബില്‍ കരുത്തര്‍. 2018ലെ അണ്ടര്‍ 18 ടീമിന്റെ ഭാഗമായിരുന്നു പോറല്‍. എന്നാല്‍ ടി20യില്‍ താരം കരുത്ത് കാണിച്ചിട്ടില്ല. വേഗത്തില്‍ പന്തെറിയാന്‍ പോറലിന് സാധിക്കും. ദക്ഷിണാഫ്രിക്കന്‍ താരം ഹാര്‍ഡസ് വില്‍ജോയെനും പഞ്ചാബിന് പരീക്ഷിക്കാവുന്ന താരങ്ങളാണ്.

Story first published: Friday, October 2, 2020, 22:31 [IST]
Other articles published on Oct 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+