Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ 2020: അറിയാം പുതിയ പഞ്ചാബ് ടീമിനെ

മുംബൈ: അനില്‍ കുംബ്ലൈയ്ക്കും വസീം ജാഫറിനും കീഴില്‍ പുതിയ സീസണിനുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. അശ്വിന്‍ പോയ സ്ഥിതിക്ക് ടീമിനെ നയിക്കാന്‍ ശേഷിയുള്ള പുതിയ ക്യാപ്റ്റനെ പഞ്ചാബ് ഫ്രാഞ്ചൈസി ലേലത്തില്‍ പിടിക്കുമെന്ന് ഏവരും കരുതി. എന്നാല്‍ ക്യാപ്റ്റന്‍ പദവി അലങ്കരിക്കാനായി മാത്രം പുതിയൊരു താരത്തെ ടീമിലെടുക്കേണ്ടെന്നാണ് പഞ്ചാബിന്റെ തീരുമാനം. പകരം പുതിയ സീസണില്‍ യുവതാരം കെഎല്‍ രാഹുല്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെ നയിക്കും.

പഞ്ചാബ് സ്ക്വാഡ്

പറഞ്ഞുവരുമ്പോള്‍ വെടിക്കെട്ട് ബാറ്റ്‌സ്മാന്മാരെയും വിക്കറ്റെടുക്കാന്‍ കഴിവുള്ള ബൗളര്‍മാരെയുമാണ് പഞ്ചാബിന് വേണ്ടിയിരുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെയും ഷെല്‍ഡണ്‍ കോട്രലിനെയും വാങ്ങി ഫ്രാഞ്ചൈസി ഈ പോരായ്മ ഒരുവിധം നികത്തി. ഈ അവസരത്തില്‍ ഐപിഎല്‍ താരലേലത്തിന് ശേഷമുള്ള പുതിയ പഞ്ചാബ് സ്‌ക്വാഡിന്റെ ചിത്രം ചുവടെ കാണാം.

1. പൂര്‍ണ സ്‌ക്വാഡ്

1. പൂര്‍ണ സ്‌ക്വാഡ്

കെഎല്‍ രാഹുല്‍, കരുണ്‍ നായര്‍, മുഹമ്മദ് ഷമി, നിക്കോളസ് പൂരന്‍, മുജീബ് ഉര്‍ റഹ്മാന്‍, ക്രിസ് ഗെയ്ല്‍, മന്തീപ് സിങ്, മായങ്ക് അഗര്‍വാള്‍, ഹാര്‍ദസ് വിലോയെന്‍, ദര്‍ശന്‍ നല്‍കണ്ടെ, സര്‍ഫറാസ് ഖാന്‍, അര്‍ഷദീപ് സിങ്, ഹര്‍പ്രീത് ബ്രാര്‍, മുരുഗന്‍ അശ്വിന്‍, കൃഷ്ണപ്പ ഗൗതം, ജെ സുചിത്, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഷെല്‍ഡണ്‍ കോട്രല്‍, ദീപക് ഹൂഡ, ഇഷന്‍ പൊറല്‍, രവി ബിഷ്‌ണോയി, ജെയിംസ് നീഷാം, ക്രിസ് ജോര്‍ദന്‍, തജീന്ദര്‍ ധില്ലണ്‍, പ്രഭ്‌സിമറാന്‍ സിങ്.

പുതിയ ചിത്രം

2. ലേലത്തിന് മുന്‍പ് ഒഴിവാക്കിയ താരങ്ങള്‍

വരണ്‍ ചക്രവര്‍ത്തി, ആന്‍ഡ്രൂ ടൈ, സാം കറന്‍, സിമ്രാന്‍ സിങ്, ഡേവിഡ് മില്ലര്‍, മോയിസസ് ഹെന്റിക്ക്‌സ്, അഗ്നിവേഷ് അയാച്ചി.

3. ലേലത്തില്‍ വാങ്ങിയ താരങ്ങള്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍ (10.75 കോടി രൂപ), ഷെല്‍ഡണ്‍ കോട്രല്‍ (8.5 കോടി രൂപ), ദീപക് ഹൂഡ (50 ലക്ഷം രൂപ), ഇഷന്‍ പൊറല്‍ (20 ലക്ഷം രൂപ), രവി ബിഷ്‌ണോയി (2 കോടി രൂപ), ജെയിംസ് നീഷാം (50 ലക്ഷം രൂപ), ക്രിസ് ജോര്‍ദന്‍ (3 കോടി രൂപ), തജീന്ദര്‍ ധില്ലണ്‍ (20 ലക്ഷം രൂപ), പ്രഭ്‌സിമറന്‍ സിങ് (55 ലക്ഷം രൂപ).

4. ആകെ ചിലവഴിച്ച തുക

42.70 കോടി രൂപയായിരുന്നു ലേലത്തിന് മുന്‍പ് പഞ്ചാബിന്റെ അക്കൗണ്ട് ബാലന്‍സ്. ഇതില്‍ 26.20 കോടി രൂപ താരങ്ങളെ വാങ്ങാനായി ഫ്രാഞ്ചൈസി ചിലഴിച്ചു. മിച്ചം 16.50 കോടി രൂപ.

Story first published: Friday, December 20, 2019, 17:02 [IST]
Other articles published on Dec 20, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+