IPL 2020: പഞ്ചാബ്- ഡല്‍ഹി പോരാട്ടം- അറിഞ്ഞിരിക്കണം ഈ കണക്കുകള്‍
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ഇന്ന് നടക്കുന്ന മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഡല്‍ഹി ക്യാപിറ്റല്‍സിനെ നേരിടും. യുഎഇയിലെ മൈതാനത്ത് ഇതുവരെ തോല്‍വി അറിയാത്ത പഞ്ചാബ് നിരയെ തോല്‍പ്പിക്കാന്‍ പുതിയ ഡല്‍ഹിക്ക് സാധിക്കുമോയെന്ന് കാത്തിരുന്ന് കാണാം. ധവാന്‍, രഹാനെ, അശ്വിന്‍ തുടങ്ങി സീനിയര്‍ താരങ്ങള്‍ ഡല്‍ഹിയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കും. എന്നാല്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍,ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, കെ എല്‍ രാഹുല്‍ എന്നീ വമ്പന്‍ അടിക്കാരെ പിടിച്ചുനിര്‍ത്തുക ഡല്‍ഹി ബൗളര്‍മാര്‍ക്ക് എളുപ്പമാകില്ല. ഇരു ടീമും തമ്മിലുള്ള മത്സരത്തിലൂടെ ചില നേട്ടങ്ങള്‍ വെട്ടിപ്പിടിക്കാന്‍ കാത്തിരിക്കുന്ന താരങ്ങളുണ്ട്. അത് എന്തൊക്കെയാണ് നോക്കാം.

ഡല്‍ഹി ക്യാപിറ്റല്‍സ്
ഡല്‍ഹിയുടെ സീനിയര്‍ താരം അമിത് മിശ്രയ്ക്ക് ഡല്‍ഹിക്കുവേണ്ടി 100 ഐപിഎല്‍ വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ വേണ്ടത് വെറും 3 വിക്കറ്റ് മാത്രം. ഡല്‍ഹിക്കുവേണ്ടി ഈ നേട്ടത്തിലെത്തുന്ന ആദ്യ ബൗളറെന്ന ബഹുമതിയാണ് മിശ്രയെ കാത്തിരിക്കുന്നത്. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് മിശ്ര അനായാസമായി ഈ നേട്ടത്തിലെത്തിയേക്കും.
രാജസ്ഥാന്‍ റോയല്‍സ് വിട്ട് ഡല്‍ഹിയിലെത്തിയ അജിന്‍ക്യ രഹാനെയും ഒരു ചരിത്ര നേട്ടത്തിനടുത്താണ്. ഐപിഎല്ലില്‍ 5000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടാന്‍ വെറും 12 റണ്‍സാണ് രഹാനെയ്ക്ക് വേണ്ടത്. ഐപിഎല്ലില്‍ മികച്ച റെക്കോഡാണ് രഹാനെയുടെ പേരിലുള്ളത്

ഡല്‍ഹി ഓപ്പണര്‍ ശിഖര്‍ ധവാന് ഐപിഎല്ലില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ ഇനി വേണ്ടത് വെറും നാല് സിക്‌സ്. പൊതുവേ ബൗണ്ടറികളെ സ്‌നേഹിക്കുന്ന ധവാനെ 100 സിക്‌സര്‍ നേട്ടത്തിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ ഇടം കൈയന്‍ ബാറ്റ്‌സ്മാനെന്ന റെക്കോഡാണ് കാത്തിരിക്കുന്നത്. സുരേഷ് റെയ്‌ന (194),യുവരാജ് സിങ് (149) എന്നിവരാണ് ധവാന് മുന്നിലുള്ളത്.

യുവതാരം റിഷഭ് പന്തും പുതിയൊരു നേട്ടത്തിന് തൊട്ടടുത്താണ്. ആറ് സിക്‌സുകള്‍ നേടിയാല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനുവേണ്ടി 100 സിക്‌സ് നേടുന്ന ആദ്യ താരമെന്ന ബഹുമതി റിഷഭ് നേടും. പവര്‍ ഹിറ്ററായ റിഷഭ് ഈ നേട്ടം അനായാസമായിത്തന്നെ മറികടന്നേക്കും.
ഡല്‍ഹി നായകന്‍ ശ്രേയസ് അയ്യരേയും ഒരു റെക്കോഡ് കാത്തിരിക്കുന്നുണ്ട്. ഒരു ക്യാച്ച് കൂടി നേടിയാല്‍ ഡല്‍ഹിക്കുവേണ്ടി ഏറ്റവും കൂടുതല്‍ ക്യാച്ച് നേടിയ താരമെന്ന ബഹുമതി സ്വന്തമാക്കാം. എബി ഡിവില്ലിയേഴ്‌സ്,ഡേവിഡ് വാര്‍ണര്‍,വീരേന്ദര്‍ സെവാഗ് എന്നിവരോടൊപ്പം 22 ക്യാച്ചുകളാണ് നിലവില്‍ ശ്രേയസ് നേടിയത്.

കിങ്‌സ് ഇലവന്‍ പഞ്ചാബ്
കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ 12ാമത്തെ ക്യാപ്റ്റനാണ് കെ എല്‍ രാഹുല്‍. പഞ്ചാബിന്റെ അഞ്ചാമത്തെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് രാഹുല്‍. 2000 റണ്‍സ് ക്ലബ്ബിന് തൊട്ടടുത്താണ് രാഹുല്‍. അതിനായി 23 റണ്‍സ്‌കൂടിയാണ് രാഹുലിന് വേണ്ടത്.
പഞ്ചാബ് നിരയില്‍ സജീവ സാന്നിധ്യമായ മന്ദീപ് സിങ്ങിന് 72 റണ്‍സ്‌കൂടി നേടിയാല്‍ പഞ്ചാബിനുവേണ്ടി 1000 റണ്‍സ് പൂര്‍ത്തിയാക്കാം. ഇതിന് മുമ്പ് ഏഴ് പേരാണ് പഞ്ചാബിനുവേണ്ടി ഈ നേട്ടം സ്വന്തമാക്കിയത്.
യൂനിവേഴ്‌സല്‍ ബോസും പഞ്ചാബിന്റെ ഓപ്പണറുമായ ക്രിസ് ഗെയ്‌ലിന് 16 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ 4500 റണ്‍സ് പൂര്‍ത്തിയാക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications