IPL 2020: ഇന്ന് പഞ്ചാബ്- ഡല്‍ഹി പോരാട്ടം; വേദി, സമയം, സാധ്യതാ ഇലവന്‍- അറിയേണ്ടതെല്ലാം
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ രണ്ടാം മത്സരത്തില്‍ കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും നേര്‍ക്കുനേര്‍. ശ്രേയസ് അയ്യര്‍ ഡല്‍ഹിയെ നയികുമ്പോള്‍ കെ എല്‍ രാഹുലാണ് പഞ്ചാബിന്റെ നായകന്‍. ബാറ്റ്‌സ്മാന്‍മാരെ നന്നായി പിന്തുണയ്ക്കുന്ന മൈതാനമാണ് ദുബായിലേത്. ഇവിടെ നടന്ന ടി20 മത്സരങ്ങളില്‍ ആദ്യം ബാറ്റ് ചെയ്ത് പല ടീമും 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. ഇരു ടീമിന്റെയും ബാറ്റിങ് കരുത്ത് നന്നായി പരീക്ഷിക്കപ്പെടുമെന്ന കാര്യം ഉറപ്പാണ്. ഇത്തവണ കിരീട സാധ്യതയില്‍ ഏറ്റവും മുന്നിലുള്ളവര്‍ ഡല്‍ഹിയാണ്. ഇന്ത്യന്‍ സമയം രാത്രി 7.30നാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സ് ചാനലുകളിലും ഹോട്ട്‌സ്റ്റാറിലും മത്സരം തത്സമയം കാണാം.

ഡല്‍ഹി സൂപ്പറാ.....
സീനിയര്‍-യുവ താരങ്ങളാല്‍ സമ്പന്നമായ നിരയാണ് ഡല്‍ഹിയുടേത്. ബാറ്റിങ് തന്നെയാണ് അവരുടെ വജ്രായുധം. ഓപ്പണര്‍മാരായി ശിഖര്‍ ധവാനും പൃത്ഥ്വി ഷായും ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ അജിന്‍ക്യ രഹാനെ എത്തിയേക്കും. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ഷിംറോന്‍ ഹെറ്റ്‌മെയര്‍, മാര്‍ക്കസ് സ്‌റ്റോയിനിസ്, അലക്‌സ് ക്യാരി തുടങ്ങിയ മികച്ച ബാറ്റിങ് നിര ഡല്‍ഹിക്കൊപ്പമുണ്ട്. കഗിസോ റബാദയുടെ പേസ് കരുത്തിനൊപ്പം ഇഷാന്ത് ശര്‍മ, മോഹിത് ശര്‍മ, ആന്‍ റിച്ച് നോര്‍ജ, ആവേഷ് ഖാന്‍, ഹര്‍ഷല്‍ പട്ടേല്‍, കീമോ പോള്‍ എന്നിവരും ചേരുമ്പോള്‍ എതിരാളികള്‍ കരുതിത്തന്നെ ഇറങ്ങണം. ഇത്തവണ ആര്‍ അശ്വിന്‍കൂടി എത്തിയതോടെ അമിത് മിശ്ര, അക്‌സര്‍ പട്ടേല്‍ എന്നിവരടങ്ങിയിരുന്ന ഡല്‍ഹിയുടെ സ്പിന്‍ നിരയുടെയും മൂര്‍ച്ചകൂടി. ഏത് സ്‌കോറിനെയും മറികടക്കാന്‍ കെല്‍പ്പുള്ള ബാറ്റിങ് നിര ഡല്‍ഹിക്കുണ്ട്.

നായകനായി രാഹുല്‍ തുടങ്ങുന്നു
ഒരു ടീമിന്റെ സ്ഥിര നായകനായി കെ എല്‍ രാഹുല്‍ ഇറങ്ങുന്ന ആദ്യ മത്സരമാണിത്. പരിമിതികളേറെയുള്ള പഞ്ചാബില്‍ രാഹുലിനെ ഉത്തരവാദിത്തമേറെ. ക്രിസ് ഗെയ്ല്‍, മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, നിക്കോളാസ് പുരാന്‍, സര്‍ഫ്രാസ് ഖാന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, മന്ദീപ് സിങ്, ജിമ്മി നിഷാം, ദീപക് ഹൂഡ എന്നിവരെല്ലാം ബാറ്റുകൊണ്ട് തിളങ്ങാന്‍ കെല്‍പ്പുള്ളവരാണ്. എന്നാല്‍ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് -ഓസീസ് താരങ്ങള്‍ കളിക്കുമോയെന്ന് വ്യക്തമല്ല. യുഎഇയിലെ മൈതാനത്ത് മികച്ച റെക്കോഡുള്ള മാക്‌സ്‌വെല്ലിന്റെ സാന്നിധ്യം പഞ്ചാബിന്റെ കരുത്ത് ഇരട്ടിപ്പിക്കും. ഇംഗ്ലണ്ടിനെതിരായ ഏകദിനത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറിയോടെ ടീമിനെ വിജയത്തിലെത്തിച്ചാണ് മാക്‌സ് യുഎഇയിലേക്കെത്തിയത്.

കെ എല്‍ രാഹുല്‍ അവസാന രണ്ട് സീസണില്‍ നിന്ന് 12 അര്‍ധ സെഞ്ച്വറി ഉള്‍പ്പെടെ അടിച്ചെടുത്തത് 1250 റണ്‍സാണ്. ഈ ബാറ്റിങ് മികവിലും പഞ്ചാബ് പ്രതീക്ഷവെക്കുന്നു. ക്രിസ് ജോര്‍ദാന്‍, മുഹമ്മദ് ഷമി, ഹാര്‍ഡസ് വില്‍ജിയോന്‍, ഷെല്‍ഡോന്‍ കോട്രല്‍ എന്നിവരടങ്ങുന്ന പേസ് നിരയ്ക്ക് ശരാശരി മാര്‍ക്ക് മാത്രമെ നല്‍കാന്‍ സാധിക്കു. എന്നാല്‍ സ്പിന്നില്‍ മുജീബുര്‍ റഹ്മാന്‍ എതിരാളികളുടെ പേടി സ്വപ്‌നമാണ്. ഇക്കഴിഞ്ഞ സിപിഎല്ലിലും താരം തിളങ്ങിയിരുന്നു.

കളിക്കണക്കില്‍ പഞ്ചാബിന് ആധിപത്യം
ഐപിഎല്ലിലെ ഇതുവരെ 24 തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ പോരടിച്ചത്. ഇതില്‍ 14 തവണയും ജയം കിങ്‌സ് ഇലവന്‍ പഞ്ചാബ് സ്വന്തമാക്കിയപ്പോള്‍ 10 ജയം ഡല്‍ഹിയും സ്വന്തമാക്കി. അവസാന അഞ്ച് പോരാട്ടത്തില്‍ നാലിലും പഞ്ചാബ് ജയിച്ചപ്പോള്‍ ഒരു മത്സരം മാത്രമാണ് ഡല്‍ഹിക്ക് ജയിക്കാനായത്. 2019 സീസണില്‍ രണ്ട് തവണ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഓരോ മത്സരങ്ങള്‍ വീതം ഇരു ടീമും ജയിച്ചു.

യുഎഇയിലെ കണക്ക്
യുഎഇയില്‍ 2014ല്‍ കളിച്ച അഞ്ച് മത്സരത്തിലും പഞ്ചാബ് ജയിച്ചപ്പോള്‍ ഡല്‍ഹി അഞ്ച് മത്സരത്തില്‍ രണ്ട് ജയവും മൂന്ന് തോല്‍വിയും ഏറ്റുവാങ്ങി. ഐപിഎല്ലിലെ ആദ്യ മത്സരങ്ങളുടെ കണക്കില്‍ ഇരു ടീമും തുല്യത പുലര്‍ത്തുന്നു. ഇരു ടീമും 12 മത്സരങ്ങളില്‍ അഞ്ച് തവണ മാത്രമാണ് സീസണിലെ ആദ്യ മത്സരം ജയിച്ചത്. ഏഴ് തവണയും തോല്‍വിയോടെയാണ് തുടങ്ങിയത്.

സാധ്യതാ ഇലവന്‍
ഡല്‍ഹി ക്യാപിറ്റല്‍സ്-ശിഖര്‍ ധവാന്‍,പൃത്ഥി ഷാ,ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍),ഷിംറോന്‍ ഹെറ്റ്‌മെയര്‍,അജിന്‍ക്യ രഹാനെ,റിഷഭ് പന്ത്,മാര്‍ക്കസ് സ്റ്റോയിനിസ്,കഗിസോ റബാദ,അമിത് മിശ്ര,സന്ദീപ് ലാമിച്ചാനെ,ഹര്‍ഷല്‍ പട്ടേല്‍.
കിങ്‌സ് ഇലവന്‍ പഞ്ചാബ്-ക്രിസ് ഗെയ്ല്‍,കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍),മായങ്ക് അഗര്‍വാള്‍,സര്‍ഫറാസ് ഖാന്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍,മന്ദീപ് സിങ്,കൃഷ്ണപ്പ ഗൗതം,മുഹമ്മദ് ഷമി,മുജീബുര്‍ റഹ്മാന്‍,ക്രിസ് ജോര്‍ദാന്‍,രവി ബിഷ്‌നോയ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications