IPL 2020: സിഎസ്‌കെയ്‌ക്കെതിരേ ലക്ഷ്യം വെച്ചത് നടന്നില്ല, തുറന്ന് പറഞ്ഞ് കീറോണ്‍ പൊള്ളാര്‍ഡ്

ഷാര്‍ജ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോയെന്ന് വിശേഷിപ്പിക്കുന്ന മുംബൈ-സിഎസ്‌കെ പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കാത്തിരുന്നുവരെ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് സിഎസ്‌കെ കാഴ്ചവെച്ചത്. മുംബൈയുടെ ബൗളിങ് മികവിന് മുന്നില്‍ അടിപതറിയ സിഎസ്‌കെ 10 വിക്കറ്റിനാണ് തോല്‍വി ഏറ്റുവാങ്ങിയത്.

21 റണ്‍സിനിടെ അഞ്ച് വിക്കറ്റ് നഷ്ടമായ സിഎസ്‌കെയുടെ സ്‌കോര്‍ ബോര്‍ഡ് 50 റണ്‍സ് പോലും പിന്നിടില്ലെന്ന് തോന്നിച്ചുവെങ്കിലും സാം കറാന്റെ അവസരോചിത അര്‍ധ സെഞ്ച്വറി പ്രകടനമാണ് വന്‍ നാണക്കേടില്‍ നിന്ന് മഞ്ഞപ്പടയെ രക്ഷിച്ചത്. മത്സരത്തില്‍ പരിക്കേറ്റ രോഹിത് ശര്‍മയുടെ അഭാവത്തില്‍ കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈയെ നയിച്ചത്. സിഎസ്‌കെയ്‌ക്കെതിരേ മുംബൈയുടെ ലക്ഷ്യമെന്തായിരുന്നുവെന്ന് മത്സരശേഷം തുറന്നുപറഞ്ഞിരിക്കുകയാണ് പൊള്ളാര്‍ഡ്.

'സിഎസ്‌കെയെ 100 റണ്‍സിനുള്ളില്‍ ഓള്‍ഔട്ടാക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ സാം കറാന്‍ മനോഹരമായി ബാറ്റ് ചെയ്തു. തുടക്കത്തിലെ തന്നെ രണ്ടോ മൂന്നോ വിക്കറ്റ് നേടാനായാല്‍ മത്സരത്തില്‍ അത് നമുക്ക് ആധിപത്യം നല്‍കും. എന്നാല്‍ അഞ്ച് വിക്കറ്റ് തുടക്കത്തിലേ നേടാന്‍ മുംബൈക്കായെന്നതാണ് മനോഹരമായ കാര്യം. ഓപ്പണര്‍മാര്‍ മനോഹരമായിത്തന്നെ തങ്ങളുടെ ജോലി പൂര്‍ത്തിയാക്കുകയും ചെയ്തു.ആദ്യ രണ്ട് സ്ഥാനത്തിലെത്തുക എന്നതിനെപ്പറ്റിയല്ല ചിന്തിക്കുന്നത്,എങ്ങനെ രണ്ട് വിക്കറ്റ് നേടാം എന്നതിനെപ്പറ്റിയാണ്. നമ്മള്‍ മികച്ച പ്രകടനവുമായി മുന്നോട്ടുപോകുമ്പോള്‍ ബാക്കിയെല്ലാം കൂടെവരും'-കീറോണ്‍ പൊള്ളാര്‍ഡ് പറഞ്ഞു.

ജയ്ഗ്‌വാദ്, ജഗദീശന്‍, അമ്പാട്ടി റായിഡു, ധോണി, ജഡേജ, ഡുപ്ലെസിസ് എന്നിവരെല്ലാം ഗാലറിയിലേക്ക് ഘോഷയാത്ര നടത്തിയപ്പോള്‍ ഒരു ഘട്ടത്തില്‍ ഐപിഎല്ലിലെ ഏറ്റവും കുറവ് ടോട്ടലിന് സിഎസ്‌കെ പുറത്താകുമോയെന്നുവരെ ഭയന്നു. എന്നാല്‍ 47 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 52 റണ്‍സ് നേടിയ സാം കറാന്‍ വലിയ നാണക്കേടില്‍ നിന്ന് സിഎസ്‌കെയെ രക്ഷിച്ചു. ആദ്യമായാണ് സിഎസ്‌കെ ഒരു ടീമിനോട് 10 വിക്കറ്റിന് തോല്‍ക്കുന്നത്. കൂടാതെ ഒരു സീസണില്‍ എട്ട് മത്സരം തോല്‍ക്കുന്നതും പ്ലേ ഓഫ് കാണാതെ പുറത്താകുന്നതും ഇത് ആദ്യ സംഭവമാണ്.

സൂപ്പര്‍ ഓവറിലെ തോല്‍വി തിരിച്ചുവരാന്‍ പ്രചോദനമായെന്നും പൊള്ളാര്‍ഡ് കൂട്ടിച്ചേര്‍ത്തു. കളത്തില്‍ തെറ്റുകള്‍ സംഭവിക്കാതിരിക്കാന്‍ ഓരോരും വ്യക്തിപരമായി മെച്ചപ്പെടേണ്ടതുണ്ട്. ഇതിനായുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സൂപ്പര്‍ ഓവറില്‍ തോറ്റത് വളരെ നിരാശപ്പെടുത്തിയെങ്കിലും അതാണ് തിരിച്ചുവരാന്‍ പ്രചോദനമായതെന്നും പൊള്ളാര്‍ഡ് പറഞ്ഞു. നിലവില്‍ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് മുംബൈ ഇന്ത്യന്‍സ്. ചിരവൈരികളായ സിഎസ്‌കെയോട് ഉദ്ഘാടന മത്സരത്തില്‍ പരാജയപ്പെട്ടതിന് ഏറ്റവും മനോഹരമായി പ്രതികാരം വീട്ടാനും മുംബൈക്കായി. നിലവില്‍ രോഹിത് ശര്‍മയുടെ പരിക്ക് മാത്രമാണ് മുംബൈക്ക് തലവേദന ഉയര്‍ത്തുന്നത്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, October 24, 2020, 11:58 [IST]
Other articles published on Oct 24, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X