Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഡ്വെയ്ന്‍ ബ്രാവോ, നീ ഇപ്പോള്‍ എന്റെ പിറകിലാണ്; കീറോണ്‍ പൊള്ളാര്‍ഡ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടിയിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് മുംബൈ കിരീടം അലമാരയിലെത്തിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ കിരീട നേട്ടത്തില്‍ നായകന്‍ രോഹിത് ശര്‍മ അഭിനന്ദനം അര്‍ഹിക്കുന്നുള്ളപോലെ തന്നെ അഭിനന്ദനം നേടാന്‍ അര്‍ഹതയുള്ള താരമാണ് മുംബൈ ഇന്ത്യന്‍സ് വൈസ് ക്യാപ്റ്റനായ കീറോണ്‍ പൊള്ളാര്‍ഡ്. മൂന്ന് മത്സരങ്ങളില്‍ ഈ സീസണില്‍ പൊള്ളാര്‍ഡ് മുംബൈയെ നയിക്കുകയും ചെയ്തു.

മധ്യനിരയില്‍ ബാറ്റുകൊണ്ടും തിളങ്ങിയ പൊള്ളാര്‍ഡിന് ഇത്തവണത്തെ ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്ക് അവകാശപ്പെടാം. ഫൈനലിലെ വിജയത്തിന് ശേഷം പൊള്ളാര്‍ഡ് പ്രധാനമായും പറഞ്ഞത് വെസ്റ്റ് ഇന്‍ഡീസിലെ സഹതാരമായ ഡ്വെയ്ന്‍ ബ്രാവോയെക്കുറിച്ചായിരുന്നു. ബ്രാവോ നീ ഇപ്പോള്‍ എന്റെ പിന്നിലാണെന്നാണ് പൊള്ളാര്‍ഡ് മത്സര ശേഷം പറഞ്ഞത്. മുംബൈയ്‌ക്കൊപ്പമുള്ള കിരീട നേട്ടത്തോടെ കരിയറിലെ പൊള്ളാര്‍ഡിന്റെ 15ാം ടി20 കിരീടമാണിത്.വിവിധ ടി20 ലീഗുകളില്‍ നിന്നും വെസ്റ്റ് ഇന്‍ഡീസ് ടീമിനൊപ്പവുമെല്ലാം ചേര്‍ന്ന് 15 കിരീടം പൊള്ളാര്‍ഡ് നേടി.

pollardipl

നേരത്തെ ഡ്വെയ്ന്‍ ബ്രാവോയ്‌ക്കൊപ്പം 14 കിരീടം പങ്കിടുകയായിരുന്നു പൊള്ളാര്‍ഡ്. ഇത്തവണത്തെ ഐപിഎല്‍ നേട്ടത്തോടെ ബ്രാവോയെ മറികടക്കാന്‍ പൊള്ളാര്‍ഡിനായി. ഇതിനാലാണ് മത്സര ശേഷം പൊള്ളാര്‍ഡ് ബ്രാവോയെ ട്രോളിയത്. സിഎസ്‌കെ താരമായ ഡ്വെയ്ന്‍ ബ്രാവോ പരിക്കിനെത്തുടര്‍ന്ന് പാതി വഴിക്ക് നാട്ടിലേക്ക് മടങ്ങിയിരുന്നു. മുംബൈ ഇന്ത്യന്‍സിനൊപ്പം 3000 ലധികം റണ്‍സ് പൊള്ളാര്‍ഡ് നേടിയിട്ടുണ്ട്. ഈ സീസണില്‍ 191.42 സ്‌ട്രൈക്കറേറ്റില്‍ 268 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ഈ സീസണിലെ ഏറ്റവും മികച്ച സ്‌ട്രൈക്കറേറ്റിന്റെ ഉടമയാണ് പൊള്ളാര്‍ഡ്.

മുംബൈയുടെ അഞ്ചാം കിരീട നേട്ടത്തിന്റെ സന്തോഷവും പൊള്ളാര്‍ഡ് പങ്കുവെച്ചു. 'മഹത്തായ അനുഭവമാണിത്. 11 വര്‍ഷമായി ഇവിടെയുണ്ട്. ട്രോഫികളുടെ എണ്ണത്തിലും താരങ്ങളുടെ പ്രതിഭയും പരിഗണിക്കുമ്പോള്‍ ഏറ്റവും മികച്ച ടീം മുംബൈ ഇന്ത്യന്‍സാണെന്ന് പറയാം'-പൊള്ളാര്‍ഡ് പറഞ്ഞു. വരുന്ന സീസണിലും മുംബൈ ടീമില്‍ വലിയ മാറ്റങ്ങളുണ്ടാകാന്‍ സാധ്യത കുറവാണ്. രോഹിത് ശര്‍മ നായകനായി തുടരുമ്പോള്‍ ഹര്‍ദിക്,ക്രുണാല്‍,സൂര്യകുമാര്‍,ഇഷാന്‍ കിഷന്‍ തുടങ്ങിയവരെല്ലാം മുംബൈ നിരയില്‍ തുടര്‍ന്നേക്കും. ലസിത് മലിംഗ അടുത്ത വര്‍ഷം തിരിച്ചുവന്നാല്‍ നഥാല്‍ കോള്‍ട്ടര്‍ നെയ്‌ലിനെയോ പാറ്റ് കമ്മിന്‍സിനെയോ മുംബൈ ഒഴിവാക്കിയേക്കും. നിലവില്‍ ഏറ്റവും സംതുലിതമായ നിരയാണ് മുംബൈയുടേത്.

Story first published: Wednesday, November 11, 2020, 16:09 [IST]
Other articles published on Nov 11, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+