Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഐപിഎല്ലില്‍ ഞാനോ ബട്‌ലറോ കളിക്കില്ലായിരുന്നു, വഴിയൊരുക്കിയത് ആ താരമെന്ന് സ്‌റ്റോക്‌സ്!!

ജയ്പൂര്‍: രാജസ്ഥാന്‍ പ്ലേഓഫ് സാധ്യതകള്‍ ഇപ്പോഴും സജീവമായി നിലനിര്‍ത്തുന്ന ടീമാണ്. ഇന്ന് പഞ്ചാബിനെതിരെ നടക്കുന്ന മത്സരത്തില്‍ ജയിക്കാന്‍ സാധിച്ചാല്‍ അവര്‍ക്കുള്ള സാധ്യത വര്‍ധിക്കും. എന്നാല്‍ ഐപിഎല്ലിലേക്ക് ഇംഗ്ലണ്ട് താരങ്ങളുടെ വരവ് കഠിനമായിരുന്നുവെന്ന് സ്റ്റോക്‌സ് പറയുന്നു. മുന്‍ ഇംഗ്ലണ്ട് താരത്തിന്റെ പ്രയത്‌നം കൊണ്ട് മാത്രമാണ് ഇന്ന് ഐപിഎല്ലില്‍ ധാരാളം ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കുന്നത്. അതിന് നന്ദി പറയേണ്ടത് കെവിന്‍ പീറ്റേഴ്‌സനോടാണെന്നും സ്‌റ്റോക്‌സ് പറഞ്ഞു. ലോകത്തെ ഏറ്റവും ബെസ്റ്റ് താരങ്ങള്‍ക്കൊപ്പമാണ് ഇവിടെ കളിക്കാന്‍ സാധിക്കുന്നതെന്നും സ്റ്റോക്‌സ് വ്യക്തമാക്കുന്നു.

ഇംഗ്ലണ്ട് ബോര്‍ഡിന്റെ പിടിവാശി

ഇംഗ്ലണ്ട് ബോര്‍ഡിന്റെ പിടിവാശി

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമങ്ങള്‍ പ്രകാരം വലിയ ബുദ്ധിമുട്ടായിരുന്നു ഇംഗ്ലീഷ് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കുക എന്നത്. നോ ഒബജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് താരങ്ങള്‍ക്ക് നല്‍കില്ലെന്നായിരുന്നു ഇസിബി നിലപാടെടുത്തത്. എന്നാല്‍ അന്ന് ബിസിസിഐയുടെ നിയമപ്രകാരം ഇത് അത്യാവശ്യമായിരുന്നു. എന്നാല്‍ പിന്നീട് ഇതില്‍ പതിയെ മാറ്റം വരികയായിരുന്നു. ഇംഗ്ലീഷ് താരം കെവിന്‍ പീറ്റേഴ്‌സണ്‍ വിവിധ ടീമുകള്‍ക്കായി കളിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ മാറിയത്. ഈ വര്‍ഷം ഐപിഎല്‍ വേണമെങ്കില്‍ ഇംഗ്ലണ്ടില്‍ നടത്താമെന്ന് വരെ ഇസിബി പറയുകയും ചെയ്തു.

കടപ്പാട് ആ താരത്തോട്

കടപ്പാട് ആ താരത്തോട്

ബട്‌ലറും ഞാനും ഐപിഎല്ലില്‍ ഒരുപക്ഷേ കളിക്കില്ലായിരുന്നു. കെവിന്‍ പീറ്റേഴ്‌സണാണ് അത് മാറ്റിയത്. ഇംഗ്ലണ്ട് താരങ്ങള്‍ക്ക് ഐപിഎല്ലില്‍ കളിക്കുന്നതിന് വഴിയൊരുക്കിയത് പീറ്റേഴ്‌സണാണ്. വളരെ പ്രശ്‌നങ്ങളുള്ളൊരു കാര്യമായിരുന്നു മുമ്പ് അത്. ഇംഗ്ലണ്ട് ടീമിന്റെ കരാര്‍ പ്രകാരം അത്തരമൊരു ടൂര്‍ണമെന്റില്‍ കളിക്കുക ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പീറ്റേഴ്‌സണ്‍ അത് തുറന്ന് പറഞ്ഞത് കൊണ്ടാണ് ഇന്ന് എല്ലാവരും ഇവിടെ വന്ന് കളിക്കുന്നത്. അദ്ദേഹം അന്നത് പറഞ്ഞില്ലായിരുന്നെങ്കില്‍ ഇന്ന് ഇംഗ്ലീഷ് താരങ്ങളൊന്നും ഐപിഎല്ലില്‍ കളിക്കില്ലായിരുന്നു. ഇവിടെ കളിക്കുന്നില്ലെങ്കില്‍ പോലും പ്രതിഭകളുമൊത്ത് ഡ്രസ്സിംഗ് റൂം പങ്കിടാന്‍ സാധിക്കും. അതും വലിയ കാര്യമാണെന്ന് സ്റ്റോക്‌സ് പറഞ്ഞു.

വിദേശ താരങ്ങളില്ലെങ്കിലും ജയിക്കും

വിദേശ താരങ്ങളില്ലെങ്കിലും ജയിക്കും

രാജസ്ഥാന്‍ ടീമില്‍ വിദേശ താരങ്ങല്‍ ഒരുപാടുണ്ട്. പക്ഷേ സ്റ്റോക്‌സും ബട്‌ലറും സ്മിത്തും തിളങ്ങിയില്ലെങ്കിലും രാജസ്ഥാന്‍ ജയിക്കുമെന്ന് മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രേയം സ്വാന്‍ പറഞ്ഞു. കാരണം രാജസ്ഥാന്‍ നിരയില്‍രാഹുല് തേവാത്തിയ ഉണ്ട്. മാച്ച് വിന്നറാണ് തേവാത്തിയ. പഞ്ചാബ് ശക്തമായ നിര തന്നെയാണ്. ക്രിസ് ഗെയ്ല്‍ വന്നതോടെ അവര്‍ തീര്‍ത്തും മാറി. രാജസ്ഥാന് ഇതിനെ നേരിടാന്‍ നാല് വിദേശ താരങ്ങളുണ്ട്. പക്ഷേ ഇവര്‍ പരാജയപ്പെട്ടാലും രാജസ്ഥാന്‍ ഭയപ്പെടേണ്ട. തേവാത്തിയ അവരെ വിജയിപ്പിക്കും. രണ്ട് ടീമുകളും തമ്മിലുള്ള വ്യത്യാസം രാജസ്ഥാനില്‍ ജോഫ്ര ആര്‍ച്ചര്‍ ഉണ്ട് എന്നതാണെന്നും സ്വാന്‍ പറഞ്ഞു.

പേസ് ബൗളിംഗാണ് പ്രധാനം

പേസ് ബൗളിംഗാണ് പ്രധാനം

ഐപിഎല്ലില്‍ പേസ് ബൗളിംഗിനാണ് സ്വാധീനമുണ്ടാക്കാനാവുകയെന്ന് സ്റ്റോക്‌സ് പറഞ്ഞു. റബാദ, ആര്‍ച്ചര്‍, നോര്‍ട്ടെ, സിറാജ് എന്നിവരെ നോക്കൂ. ഇവര്‍ തുടര്‍ച്ചയായി 140 കി. മീറ്റര്‍ വേഗത്തില്‍ പന്തെറിയുന്നു. ആര്‍ച്ചറിനെ പോലുള്ളവര്‍ പവര്‍പ്ലേയില്‍ രണ്ടോവര്‍ എറിയുന്നു. ഒരു വിക്കറ്റെടുക്കുകയും, അധികം റണ്‍സ് വഴങ്ങുകയും ചെയ്യുന്നില്ല. ഇത് തന്നെയാണ് പേസ് ബൗളിംഗിനെ പ്രധാനമാക്കുന്നത്. അതേസമയം രാജസ്ഥാനില്‍ താന്‍ ഓപ്പണ്‍ ചെയ്യണമെന്ന് നേരത്തെ തീരുമാനിച്ചുറപ്പിച്ച കാര്യമാണ്. ഇംഗ്ലണ്ട് ടീമില്‍ അത് നടക്കില്ലെന്ന് ഉറപ്പാണ്. രാജസ്ഥാനില്‍ അത് നടക്കുന്നുണ്ട്. അതുകൊണ്ട് കളി നന്നായി ആസ്വദിക്കുന്നുവെന്നും സ്റ്റോക്‌സ് പറഞ്ഞു.

Story first published: Friday, October 30, 2020, 17:01 [IST]
Other articles published on Oct 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+