Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ധോണിയെ നേരിടാതിരിക്കാന്‍ അവസാന ഓവറില്‍ ഖലില്‍ പരിക്ക് അഭിനയിച്ചെന്ന് പീറ്റേഴ്‌സണ്‍!!

ദുബായ്: ഹൈദരാബാദ് താരം ഖലീല്‍ അഹമ്മദ് ചെന്നൈക്കെതിരായ മത്സരത്തില്‍ പരിക്കേറ്റിരുന്നു. ഇതിനെ ചോദ്യം ചെയ്ത് കെവിന്‍ പീറ്റേഴ്‌സണ്‍ രംഗത്തെത്തിയിരിക്കുകയാണ്. ഖലീല്‍ പരിക്ക് അഭിനയിക്കുകയായിരുന്നുവെന്ന് കമന്ററിക്കിടെ കെവിന്‍ പീറ്റേഴ്‌സണ്‍ ആരോപിച്ചു. എന്നാല്‍ ഇത് സോഷ്യല്‍ മീഡിയയില്‍ അടക്കം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരിക്കുകയാണ്. 17ാം ഓവറിന്റെ അവസാനമാണ് ഖലിലിന് പരിക്കേറ്റത്. അദ്ദേഹം വേദന കൊണ്ട് പിടയുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.

1

ഖലീല്‍ അവസാന ഓവറുകള്‍ എറിയുന്നത് ഒഴിവാക്കാന്‍ വേണ്ടി പരിക്ക് അഭിനയിക്കുകയായിരുന്നുവെന്ന് പിന്നാലെ തന്നെ പീറ്റേഴ്‌സണ്‍ പറഞ്ഞു. ഒരിക്കലും അങ്ങനെയല്ല, ഇത്തരം കാര്യങ്ങള്‍ പറയുന്നത് തീര്‍ത്തും തെറ്റാണെന്നും സോഷ്യല്‍ മീഡിയയില്‍ വാദങ്ങള്‍ ഉയര്‍ന്നു. പ്രമുഖ സ്‌പോര്‍ട്‌സ് വിദഗ്ധന്‍ ജോയ് ഭട്ടാചാര്യയും പീറ്റേഴ്‌സനെതിരെ രംഗത്ത് വന്നു. ഞാന്‍ ടെലിവിഷന്‍ പ്രൊഡ്യൂസറായി വര്‍ക്ക് ചെയ്തിട്ടുണ്ട്. എന്താണ് സാഹചര്യമെന്ന് അറിയാനുള്ള പരിശീലനം നേടിയിട്ടുണ്ട്. ഈ പരാമര്‍ശം തീര്‍ത്തും മോശമായിരുന്നു. നല്ല അര്‍ത്ഥത്തിലല്ല പറഞ്ഞതെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു.

18ാം ഓവര്‍ എറിയേണ്ടിയിരുന്നത് ഖലീല്‍ അഹമ്മദായിരുന്നു. എന്നാല്‍ പരിക്കിനെ തുടര്‍ന്ന് അത് സാധിച്ചില്ല. കാലിലെ പേശികള്‍ക്കാണ് ഖലീലിന് പരിക്കേറ്റത്. ഭുവനേശ്വര്‍ കുമാറിന്റെ ഓവറില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. എന്നാല്‍ ഭുവനേശ്വര്‍ കുമാറിന് പരിക്കേറ്റതോടെ ആ ഓവര്‍ എറിഞ്ഞ് തീര്‍ത്തത് ഖലീല്‍ തന്നെയായിരുന്നു. എന്നിട്ടും പീറ്റേഴ്‌സണ്‍ ഇത്തരമൊരു പരാമര്‍ശത്തില്‍ ഉറച്ച് നിന്നത് പ്രമുഖരെ ഞെട്ടിച്ചിട്ടുണ്ട്. എന്നാല്‍ ജോയ് ഭട്ടാചാര്യക്ക് മറുപടിയുമായി പീറ്റേഴ്‌സണ്‍ രംഗത്തെത്തി. ഞാന്‍ തമാശയുടെ രൂപത്തിലാണ് അത് പറഞ്ഞത്. ഇത്തരമൊരു മറുപടിയാണ് എന്നോട് പറയാനുള്ളതെങ്കില്‍, ദയവ് ചെയ്ത് എന്നെ ടാഗ് ചെയ്ത് മറുപടി തരണമെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു.

ഞാന്‍ മാപ്പുചോദിക്കുന്നു. ഇതൊരു വലിയ കാര്യമായിരുന്നെങ്കില്‍ ഞാന്‍ നിങ്ങളെ ടാഗ് ചെയ്യുമായിരുന്നു. എന്തായാലും ഞാന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ച് നില്‍ക്കുന്നു. തമാശയുടെ രൂപത്തിലാണെങ്കിലും അത് നല്ലതായിരുന്നു. ഒരു ഇന്ത്യന്‍ താരം ഭയം കൊണ്ട്, സുപ്രധാനപ്പെട്ട ഒരു ഓവര്‍ എറിയാന്‍ നിന്നില്ല എന്ന് പറയുന്നത് എനിക്ക് യോജിക്കാന്‍ കഴിയുന്നത്. ഇത് വ്യക്തിപരമായ അഭിപ്രായമാണെന്നും ജോയ് ഭട്ടാചാര്യ പറഞ്ഞു. കൈകൂപ്പി കൊണ്ട്, നല്ലൊരു ദിനം ആശംസിക്കുന്നു സുഹൃത്തേ എന്നായിരുന്നു പീറ്റേഴ്‌സണ്‍ ഇതിന് മറുപടി നല്‍കിയത്.

Story first published: Saturday, October 3, 2020, 22:10 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+