Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവനെ കെകെആര്‍ പുറത്താക്കിയതാണ്, ഒരാളും ടീമിനെ ഇങ്ങനെ വിട്ടിട്ട് പോകില്ലെന്ന് ആകാശ് ചോപ്ര

ദുബായ്: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ തോല്‍വിയില്‍ ക്യാപ്റ്റന്‍സി മാറ്റവും പ്രതിഫലിച്ചെന്ന് ആകാശ് ചോപ്ര. കാര്‍ത്തിക്ക് സ്ഥാനമൊഴിയാന്‍ നിര്‍ബന്ധിതനായതാണെന്ന് ചോപ്ര തുറന്നടിച്ചു. കഴിഞ്ഞ ദിവസവും മോര്‍ഗന്‍ ക്യാപ്റ്റന്‍സി സ്ഥാനം ഏറ്റെടുക്കുന്നത് കെകെആറിന് ഗുണം ചെയ്യില്ലെന്ന് ചോപ്ര പറഞ്ഞിരുന്നു. ടൂര്‍ണമെന്റിന്റെ പാതിവഴിയില്‍ ക്യാപ്റ്റനെ മാറ്റുന്നത് ടീമംഗങ്ങളുടെ മനോനിലയെ തന്നെ ബാധിക്കുമെന്നും, വിദേശ ക്യാപ്റ്റന്‍മാര്‍ ടീമിന് ഗുണം ചെയ്യില്ലെന്നും ചോപ്ര വിമര്‍ശിച്ചിരുന്നു.

അവനെ പുറത്താക്കിയതാണ്

അവനെ പുറത്താക്കിയതാണ്

ദിനേഷ് കാര്‍ത്തിക്ക് ഒരിക്കലും ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറിയതല്ല. കൊല്‍ക്കത്ത അദ്ദേഹത്തെ പുറത്താക്കിയതാണ്. ഔദ്യോഗികമായി അങ്ങനെ അല്ലെന്ന് പറയാം. എന്നാല്‍ ടീമിന് കാര്‍ത്തിക്ക് ക്യാപ്റ്റനായി തുടരാന്‍ താല്‍പര്യമില്ലായിരുന്നു. മുഖം രക്ഷിക്കാനുള്ള തീരുമാനമായി ഇതിനെ കാണാം. എന്നാല്‍ ഒരു താരവും ടീമിനെ പാതിവഴിയില്‍ വിട്ടിട്ട് പോകില്ല. എന്നാല്‍ കാര്‍ത്തിക്കുമായി ഞാന്‍ ഇതുവരെ സംസാരിച്ചിട്ടില്ല. പക്ഷേ അദ്ദേഹം പുറത്തായി എന്നതാണ് വാസ്തവമെന്നും ചോപ്ര പറഞ്ഞു. പക്ഷേ ഇതൊരു നല്ല തീരുമാനമായി തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മികച്ച രീതിയില്‍ കളിക്കുന്നുണ്ടായിരുന്നു

മികച്ച രീതിയില്‍ കളിക്കുന്നുണ്ടായിരുന്നു

എന്തിനാണ് അവര്‍ ക്യാപ്റ്റനെ മാറ്റിയതെന്ന് അറിയില്ല. വളരെ നന്നായി കളിക്കുന്നുണ്ടായിരുന്നു കെകെആര്‍ ഇതുവരെ. അവര്‍ക്ക് പ്ലേ ഓഫിലെത്താനുളള്ള സാധ്യതയുള്ള കൂടുതലായിരുന്നു. ഏഴില്‍ നാല് മത്സരങ്ങളും അവര്‍ ജയിച്ചിരുന്നു. ഇനി കളിക്കാനുള്ള ഏഴ് മത്സരങ്ങളില്‍ നാലെണ്ണം മാത്രം ജയിച്ചാല്‍ അവര്‍ക്ക് പ്ലേ ഓഫിലെത്താനുള്ള സാധ്യതയും ഉണ്ടായിരുന്നു. ദിനേഷ് കാര്‍ത്തിക്ക് എന്തുകൊണ്ടും നല്ല ബാറ്റ്‌സ്മാന്‍ കൂടിയായിരുന്നു. പഞ്ചാബിനെതിരെ അതിവേഗത്തില്‍ അദ്ദേഹം ഫിഫ്റ്റി അടിച്ചിരുന്നു. എന്നിട്ടും എന്തിനാണ് അദ്ദേഹം ക്യാപ്റ്റന്‍സി ഒഴിഞ്ഞതെന്ന് മനസ്സിലാവുന്നില്ലെന്നും ചോപ്ര പറഞ്ഞു.

മോര്‍ഗന് സാധിക്കില്ല

മോര്‍ഗന് സാധിക്കില്ല

കെകെആര്‍ ക്യാപ്റ്റന്‍സി ടൂര്‍ണമെന്റ് തുടങ്ങും മുമ്പ് തന്നെ മോര്‍ഗന് നല്‍കണമായിരുന്നു. എന്നാല്‍ പാതിവഴിയിലാണ് അത് നടന്നത്. കാര്യങ്ങള്‍ കെകെആറില്‍ മോശമാകാനാണ് സാധ്യതയെന്നും ചോപ്ര പറയുന്നു. അതേസമയം മുംബൈക്കെതിരെ കെകെആറിന് ഒന്നും ചെയ്യാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ബാറ്റ് ചെയ്യാനുള്ള തീരുമാനം കറക്ടായിരുന്നു. പക്ഷേ മുംബൈയുടെ പേസ് ബൗളര്‍മാരും, പിന്നീട് രാഹുല്‍ ചാഹറും ചേര്‍ന്ന് കെകെആറിനെ വരിഞ്ഞ് മുറുക്കിയെന്നും ചോപ്ര വ്യക്തമാക്കി. റസ്സല്‍ എല്ലാ സമയത്തും കളി മാറ്റി മറിക്കാറുണ്ട്. എന്നാല്‍ ഇത്തവണ അദ്ദേഹത്തില്‍ നിന്ന് വെടിക്കെട്ട് ഇന്നിംഗ്‌സ് ഉണ്ടായിട്ടില്ല. ബുംറ അദ്ദേഹത്തെ രണ്ട് തവണ പുറത്താക്കിയെന്നും ചോപ്ര പറഞ്ഞു.

ബാറ്റിംഗ് സാധ്യമായിരുന്നു

ബാറ്റിംഗ് സാധ്യമായിരുന്നു

ബാറ്റിംഗ് നല്ല രീതിയില്‍ തന്നെ സാധ്യമായ പിച്ചായിരുന്നു അത്. മോര്‍ഗനും പാറ്റ് കമ്മിന്‍സും ബാറ്റ് ചെയ്തപ്പോള്‍ തന്നെ അക്കാര്യം വ്യക്തമായിരുന്നു. മോര്‍ഗന് മധ്യഓവറുകളില്‍ കൃത്യമായി സ്‌കോര്‍ ചെയ്യാന്‍ സാധിച്ചിരുന്നില്ല. അവസാന ഓവറുകളില്‍ ഇരുവരും വെടിക്കെട്ട് നടത്തിയതോടെയാണ് 150 റണ്‍സിനടുത്ത് കൊല്‍ക്കത്തയ്ക്ക് സ്‌കോര്‍ ചെയ്യാനായത്. എങ്ങനെ സ്‌കോര്‍ ചേസ് ചെയ്യണമെന്ന് മുംബൈ കൃത്യമായി കാണിച്ച് തന്ന മത്സരം കൂടിയായിരുന്നു ഇത്. ഒരു തരത്തിലുള്ള പോരാട്ടവും കളിയില്‍ കണ്ടില്ല. ഇത് മുംബൈയുടെ ആധിപത്യം പ്രകടമായ മത്സരമായിരുന്നുവെന്നും ചോപ്ര പറഞ്ഞു.

Story first published: Saturday, October 17, 2020, 15:48 [IST]
Other articles published on Oct 17, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+