IPL 2020 :റസലിന് ബാറ്റിങ് പ്രൊമോഷന്‍ നല്‍കുമോ? ക്യാപ്റ്റന് തീരുമാനിക്കാം- കെകെആര്‍ കോച്ച്
ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ആന്‍ഡ്രേ റസല്‍. ബാറ്റുകൊണ്ടും പന്തുകൊണ്ടും മത്സരഗതിയെ മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള റസല്‍ പല തവണ ഇത് തെളിയിച്ചിട്ടുമുണ്ട്. പലപ്പോഴും കെകെആറിന്റെ മധ്യനിരയിലാണ് റസല്‍ ബാറ്റിങ്ങിനിറങ്ങാറ്. ഫിനിഷറെന്ന നിലയിലാണ് താരത്തെ കൂടുതലായും ഉപയോഗിക്കപ്പെടുന്നത്. എന്നാല്‍ ബാറ്റിങ് പ്രൊമോഷന്‍ നല്‍കിയാല്‍ റയല്‍ ഇരട്ട സെഞ്ച്വറി പോലും ചിലപ്പോള്‍ നേടിയേക്കുമെന്ന് പല മുന്‍ താരങ്ങളും അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോഴിതാ ഇത്തവണ കെകെആറില്‍ ആന്‍ഡ്രേ റസല്‍ എവിടെ ബാറ്റ് ചെയ്യുമെന്നത് സംബന്ധിച്ച് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കെകെആര്‍ മുഖ്യ പരിശീലകനായ ബ്രണ്ടന്‍ മക്കല്ലം.
നായകന്‍ ദിനേഷ് കാര്‍ത്തിക് റസലിന്റെ കാര്യത്തില്‍ നിലപാട് എടുക്കട്ടെയെന്നാണ് മക്കല്ലം അഭിപ്രായപ്പെട്ടത്. 'മധ്യനിരയിലെ ബാറ്റിങ്ങിനെക്കുറിച്ച് നായകന്‍ ദിനേഷ് കാര്‍ത്തിക് തീരുമാനം എടുക്കട്ടെ. ആന്‍ഡ്രേ റസലിന്റെ ബാറ്റിങ് മികവിനെക്കുറിച്ച് നമുക്ക് അറിയാവുന്നതാണല്ലോ,ബാറ്റുകൊണ്ട് എന്താണ് അവന് ചെയ്യാന്‍ സാധിക്കുമെന്നതും നമുക്ക് അറിയാം. പ്രതിസന്ധി ഘട്ടങ്ങളില്‍ പന്തെറിയാനും അവന്‍ മിടുക്കനാണ്. നായകനും ഉപ നായകനും മത്സരത്തില്‍ അവനെ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് തീരുമാനിക്കട്ടെ'-ബ്രണ്ടന്‍ മക്കല്ലം പറഞ്ഞു.

അവസാന സീസണിലെ ആദ്യ അഞ്ച് മത്സരത്തില്‍ നാലിലും കെകെആര്‍ ജയിച്ചത് റസലിന്റെ മികവിലായിരുന്നു.എന്നാല്‍ ഡല്‍ഹിക്കെതിരായ മത്സരത്തിലും നെറ്റ്‌സിലെ പരിശീലനത്തിനിടയിലും തോളിന് പരിക്കേറ്റത് റസലിന്റെ പ്രകടനത്തെ ബാധിക്കുകയും അവസാന സീസണില്‍ കെകെആറിന് പ്ലേ ഓഫില്‍ കടക്കാനാവാതെ മടങ്ങേണ്ടിയും വന്നു. ഇത്തവണ പരിക്ക് ടീമുകള്‍ക്കെല്ലാം വലിയ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. യുഎഇയിലെ മൈതാനത്ത് നിരവധി താരങ്ങള്‍ വീണ് പരിക്കേറ്റിട്ടുണ്ട്. അതിനാല്‍ത്തന്നെ നിര്‍ണ്ണായക താരങ്ങള്‍ക്ക് പരിക്കേല്‍ക്കുമോയെന്ന പേടി ഫ്രാഞ്ചൈസികളെ വല്ലാതെ അലട്ടുന്നുണ്ട്.
ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ യുഎസ് താരമെന്ന ബഹുമതിയോടെ കെകെആര്‍ ടീമിലെത്തിച്ച അലി ഖാനെയും മക്കല്ലം പ്രശംസിച്ചു. പരിക്കേറ്റ ഫാസ്റ്റ് ബൗളര്‍ ഹാരി ഗുര്‍ണിക്ക് പകരമാണ് അലി ഖാനെ കെകെആര്‍ ടീമിലെത്തിച്ചത്. 29കാരനായ അലി ഇത്തവണത്തെ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ചാമ്പ്യന്മാരായ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിന്റെ ഭാഗമായിരുന്നു. 'കെകെആറിനൊപ്പം അലി ഖാനെ കാണുന്നത് വളരെ മികച്ചതായാണ് തോന്നുന്നത്. ഐപിഎല്ലില്‍ പങ്കെടുക്കുന്ന ആദ്യ യുഎസ് താരമാണ് അവന്‍. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്‌സിനൊപ്പം അവന്‍ ശോഭിച്ചിരുന്നു. ഐപിഎല്ലില്‍ മികവ് തെളിയിക്കാന്‍ അവന് അവസരം അര്‍ഹതപ്പെട്ടതായിരുന്നു. അവന്റെ അവസരം അടുത്തെത്തിയെന്നാണ് എനിക്ക് തോന്നുന്നത്'-മക്കല്ലം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications