Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: തന്റെ ഹീറോ ആരാണ്? യുവ പേസറെ തിരഞ്ഞെടുത്ത് കപില്‍ ദേവ്

മുംബൈ: ഏറെ പ്രതിസന്ധികള്‍ക്കിടയില്‍ നടത്തിയതാണെങ്കിലും വലിയ വിജയമായിത്തീര്‍ത്ത ഐപിഎല്ലായിരുന്നു ഇത്തവണത്തേത്. യുഎഇയില്‍ ടീമുകളെല്ലാം ഇഞ്ചോടിഞ്ച് പോരാട്ടം പുറത്തെടുത്തപ്പോള്‍ ആരാധകര്‍ക്കും ഇരട്ടി ആവേശം. പ്ലേ ഓഫില്‍ കടക്കാനായുള്ള വാശിയേറിയ പോരാട്ടത്തില്‍ മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ആര്‍സി ടീമുകള്‍ ആദ്യ നാല് സ്ഥാനക്കാരായി. ഒടുവില്‍ മുംബൈ ഇന്ത്യന്‍സ് കിരീടം നേടുകയും ചെയ്തു. ഇപ്പോഴിതാ ഇത്തവണത്തെ ഐപിഎല്ലിലെ തന്റെ താരമാരാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ കപില്‍ ദേവ്. തമിഴ്‌നാട്ടുകാരന്‍ ടി നടരാജനെയാണ് തന്റെ ഹീറോയെന്ന് കപില്‍ ദേവ് വിശേഷിപ്പിച്ചത്.

'ഈ ഐപിഎല്ലിലെ എന്റെ ഹീറോ നടരാജനാണ്. യുവ താരമാണെങ്കിലും ഭയമില്ലാതെ തുടര്‍ച്ചയായി യോര്‍ക്കറുകള്‍ എറിയുന്നു. അതാണ് ഞാന്‍ പറയുന്നത് യോര്‍ക്കറാണ് ഏറ്റവും മികച്ച പന്ത്. അത് 100 വര്‍ഷം കഴിഞ്ഞാലും അങ്ങനെ തന്നെയായിരിക്കും'-കപില്‍ ദേവ് പറഞ്ഞു. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിലേക്കെത്തിയ നടരാജന്‍ ഇത്തവണ ഏറ്റവും കൂടുതല്‍ യോര്‍ക്കര്‍ ബോളെറിഞ്ഞ ബൗളറാണ്. എലിമിനേറ്ററില്‍ എബി ഡിവില്ലിയേഴ്‌സിനെ പുറത്താക്കിയ നടരാജന്റെ യോര്‍ക്കര്‍ വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. തുടര്‍ച്ചയായി യോര്‍ക്കര്‍ ചെയ്യുന്നുവെന്നതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നത്. ഇത്തവണത്തെ ഐപിഎല്ലിലെ പ്രകടനം കൊണ്ട് ഓസീസ് പര്യടനത്തിനുള്ള ഇന്ത്യയുടെ ടി20 ടീമിലും നടരാജന്‍ ഇടം നേടി.

kapildev

മികച്ച ഇടം കൈയന്‍ പേസറുടെ അഭാവമുള്ള ഇന്ത്യന്‍ ടീമിന് അനുയോജ്യനായ താരമാണ് നടരാജന്‍. ഡെത്ത് ഓവറില്‍ ബൂംറയുടെ യോര്‍ക്കറുകള്‍ക്കൊപ്പം നടരാജന്റെ യോര്‍ക്കറുകള്‍കൂടി ചേരുമ്പോള്‍ ഇന്ത്യയുടെ ബൗളിങ് നിരയുടെ കരുത്ത് ഇരട്ടിക്കും. ആധുനിക പേസ് ബൗളര്‍മാര്‍ സ്വിങ് ബൗളിങ്ങിന് വലിയ പ്രാധാന്യം നല്‍കാത്തതിനെ കപില്‍ ദേവ് വിമര്‍ശിച്ചു. വേഗമല്ല സ്വിങ്ങാണ് ബൗളറുടെ പ്രധാന ഗുണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'ഫാസ്റ്റ് ബൗളേഴ്‌സിന്റെ കാര്യത്തില്‍ ഞാന്‍ സന്തോഷവാനല്ല. പേസിനെക്കാള്‍ പ്രധാനം സ്വിങ് ബൗളിങ്ങിനാണെന്ന് ഐപിഎല്ലിലെ ബൗളര്‍മാര്‍ക്ക് മനസിലായിട്ടുണ്ടാവും. സന്ദീപ് ശര്‍മ 115-120നും ഇടയില്‍ വേഗത്തിലാണ് പന്തെറിയാറുള്ളത്. എന്നാല്‍ അവനെ നേരിടാന്‍ പ്രയാസമാണ്. കാരണം പന്ത് നന്നായി സ്വിങ് ചെയ്യും. പേസ് ബൗളര്‍മാര്‍ നക്കിള്‍ ബോളുകളും സ്ലോവര്‍ ബോളുകളും എറിയാന്‍ പഠിക്കുന്നുണ്ടെങ്കിലും അടിസ്ഥാന പരമായ കാര്യങ്ങള്‍ പഠിക്കുന്നില്ല. വസിം,ബോതം,വില്ലിസ്,ഹാഡ്‌ലി,മഗ്രാത്ത് ഇവരെല്ലാം എത്ര മികച്ചവരാണെന്ന് നോക്കുക. അവരെല്ലാം സ്വിങ് ബൗളിങ്ങുകൊണ്ട് വിസ്മയിപ്പിച്ചവരാണ്. സ്വിങ് ചെയ്യാന്‍ സാഘിക്കുന്നില്ലെങ്കില്‍ ബാക്കിയെല്ലാം പാഴാണ്'-കപില്‍ ദേവ് പറഞ്ഞു.

Story first published: Saturday, November 21, 2020, 14:46 [IST]
Other articles published on Nov 21, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+