Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പരിക്ക് ഗുരുതരമോ? എപ്പോള്‍ കളിക്കാന്‍ സാധിക്കും? തുറന്ന് പറഞ്ഞ് വില്യംസണ്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മോശം പ്രകടനം പുറത്തെടുക്കുമ്പോള്‍ ആരാധകര്‍ ഏറ്റവും കൂടുതല്‍ തിരയുന്നത് കെയ്ന്‍ വില്യംസണ്‍ എവിടെയെന്നാണ്. ന്യൂസീലന്‍ഡ് നായകനായ കെയ്ന്‍ വില്യംസണ്‍ ഹൈദരാബാദ് നിരയിലേക്കെത്തിയാല്‍ ടീമിന്റെ പ്രകടനത്തെ കാര്യമായത് മാറ്റിമറിക്കും. എന്നാല്‍ വില്യംസണിന്റെ പരിക്ക് ഹൈദരാബാദിന് തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ പരിക്കിനെക്കുറിച്ച് വില്യംസണ്‍ തന്നെ ഇപ്പോള്‍ ആരാധകരുമായി സംസാരാച്ചിരിക്കുകയാണ്.

അടുത്ത മത്സരത്തില്‍ കളിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് വില്യംസണ്‍ പങ്കുവെച്ചിരിക്കുന്നത്. ഇതോടെ ഹൈദരാബാദ് ആരാധകരും ആവേശത്തിലായിരിക്കുകയാണ്. നിലവിലെ ഹൈദരാബാദിന്റെ പ്രശ്‌നം ബാറ്റിങ് നിരയിലാണ്. ഓപ്പണര്‍മാരായി ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും കരുത്ത് പകരുമ്പോള്‍ മൂന്നാമനായി മനീഷ് പാണ്ഡെ ടീമിലെത്തും. പിന്നീട് ബാറ്റിങ്ങില്‍ പ്രതീക്ഷ നല്‍കുന്ന ഒരു താരവും ഹൈദരാബാദ് നിരയിലില്ല എന്നതാണ് വസ്തുത. മുഹമ്മദ് നബി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുക്കാന്‍ കെല്‍പ്പുള്ളവവാണെങ്കിലും സ്ഥിരതയുടെ കാര്യത്തില്‍ സംശയമുണ്ട്.

kanewilliamsonipl

വൃദ്ധിമാന്‍ സാഹയെപ്പോലുള്ള ടെസ്റ്റ് താരങ്ങളെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്ന മണ്ടന്‍ തീരുമാനങ്ങളും തോല്‍വിക്ക് കാരണമാകുന്നുണ്ട്. കെകെആറിനെതിരേ വിലപ്പെട്ട 31 പന്തില്‍ വെറും 30 റണ്‍സാണ് സാഹ നേടിയത്. ഇതില്‍ 1 വീതം സിക്‌സും ഫോറും ഉള്‍പ്പെടും. വില്യംസണ്‍ എത്തിയാല്‍ മൂന്നാം നമ്പറില്‍ വില്യംസണ്‍ കളിക്കും. ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള വില്യംസണ് യുഎഇയിലെ മൈതാനങ്ങളില്‍ കളിച്ചുള്ള പരിചയസമ്പത്തുമുണ്ട്. വില്യംസണ്‍ എത്തുന്നതോടെ മനീഷ് പാണ്ഡെ ഒരു സ്ഥാനം താഴോട്ട് ഇറങ്ങും.

ഏത് പൊസിഷനിലും തിളങ്ങാന്‍ കെല്‍പ്പുള്ള മനീഷ് മധ്യനിരയിലേക്കെത്തുന്നതോടെ ടീമിന്റെ മധ്യനിരയ്ക്ക് കൂടുതല്‍ കരുത്താകും. തുടക്കം മികച്ചതായാല്‍ അവസാന ഓവറുകളില്‍ റണ്‍സുയര്‍ത്താന്‍ നബിയും റാഷിദ് ഖാനുമൊക്കെ മിടുക്കന്‍മാരാണ്. വിജയ് ശങ്കറെക്കൂടാതെ മറ്റൊരു മീഡിയം പേസര്‍ ഓള്‍റൗണ്ടറുടെ അഭാവം ഹൈദരാബാദിനുണ്ട്. എല്ലാ സീസണിലും ഹൈദരാബാദ് ബൗളര്‍മാര്‍ എതിരാളികളുടെ പേടി സ്വപ്‌നമാണ്. എന്നാല്‍ ഇത്തവണ എല്ലാവരും നനഞ്ഞ പടക്കമാണ്. പരിക്കിന് ശേഷം തിരിച്ചെത്തിയ ഭുവനേശ്വര്‍ കുമാറിന് പഴയ മൂര്‍ച്ചയില്ല. റാഷിദ് ഖാന്റെ സ്പിന്നിനും പഴയ താളം കണ്ടെത്താനായിട്ടില്ല. എന്തായാലും സീസണിലെ ആദ്യ രണ്ട് മത്സരവും തോറ്റ ഹൈദരാബാദിന് തിരിച്ചുവരവ് നടത്തേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്.

Story first published: Sunday, September 27, 2020, 11:43 [IST]
Other articles published on Sep 27, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+