വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ടൂര്‍ണമെന്റിനെ കൂടുതല്‍ രസകരമാക്കുന്ന കാരണങ്ങള്‍ നിരത്തി കഗീസോ റബാദ

ഏറ്റവുമൊടുവില്‍ കളിച്ച നാലു മത്സരങ്ങളില്‍ രണ്ടെണ്ണം തോറ്റുനില്‍ക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. എങ്കിലും പോയിന്റ് പട്ടികയില്‍ റിക്കി പോണ്ടിങ് പരിശീലിപ്പിക്കുന്ന ഡല്‍ഹിത്തന്നെ മുന്നില്‍. ഇതുവരെ 10 മത്സരങ്ങള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് കളിച്ചിരിക്കുന്നു. ഏഴു ജയവും മൂന്നു തോല്‍വിയും ഡല്‍ഹിയുടെ അക്കൗണ്ടിലുണ്ട്. ഇനി രണ്ടു മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ ഒന്നാം സ്ഥാനക്കാരായോ രണ്ടാം സ്ഥാനക്കാരായോ പ്ലേ ഓഫ് ഉറപ്പിക്കാം. എന്തായാലും ലീഗ് ഘട്ടത്തില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ് ഡല്‍ഹി. പറഞ്ഞുവരുമ്പോള്‍ ഡല്‍ഹിയുടെ കുതപ്പിന് പിന്നില്‍ പ്രീമിയം ഫാസ്റ്റ് ബൗളര്‍ കഗീസോ റബാദയ്ക്കുള്ള പങ്ക് ചില്ലറയല്ല.

IPL 2020: Kagiso Rabada Tells What Makes UAE Edition IPL More Interesting

നിലവില്‍ ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് റബാദയുടെ പേരിലാണ്. ഇത്തവണ റബാദ പര്‍പ്പിള്‍ ക്യാപ്പ് കൊണ്ടുപോകുമെന്ന് കരുതുന്നവരും ഏറെ. ഇതേസമയം, നടന്നുകൊണ്ടിരിക്കുന്ന ഐപിഎല്‍ 13 ആം പതിപ്പിനെ കുറിച്ച് കഗീസോ റബാദ മനസുതുറക്കുകയുണ്ടായി. യുഎഇയിലെ പിച്ചുകള്‍ ബൗളര്‍മാരുടെ ജോലി കഠിനമാക്കുന്നുവെന്നാണ് റബാദയുടെ പക്ഷം. 'ഇവിടുത്തെ സാഹചര്യം ഒരല്‍പ്പം കുഴക്കുന്നതാണ്. ചില സമയത്ത് പുതിയ പിച്ചില്‍ മത്സരം നടക്കുന്നു. ചില സമയത്ത് മുന്‍പ് ഉപയോഗിച്ച് പഴകിയ പിച്ചില്‍ പന്തെറിയേണ്ടി വരുന്നു', റബാദ ചൂണ്ടിക്കാട്ടി.

'തുടക്കത്തില്‍ ഷാര്‍ജയിലെ പിച്ച് ഫ്‌ളാറ്റായിരുന്നു. പക്ഷെ ടൂര്‍ണമെന്റ് പുരോഗമിച്ചതോടെ ചിത്രം മാറി. 210 -ല്‍ നിന്നും 180 -ന് താഴെയായി ശരാശരി സ്‌കോര്‍ കുറഞ്ഞു. ദുബായിലേക്ക് വന്നാല്‍ പിച്ച് സാഹചര്യങ്ങള്‍ കുറച്ചുകൂടി സ്ഥിരത പുലര്‍ത്തുന്നു. ടൂര്‍ണമെന്റ് പാതി പിന്നിടുമ്പോഴും ദുബായില്‍ 180 തന്നെ ശരാശരി സ്‌കോര്‍. ഇതേസമയം, ചില മത്സരങ്ങളില്‍ പന്ത് അത്ഭുതപ്പെടുത്തുന്ന സീം കൈവരിക്കുന്നതും ദുബായില്‍ കാണുകയുണ്ടായി', റബാദ പറഞ്ഞു. ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയിലെ പിച്ചുകള്‍ക്ക് വേഗം പോരെന്നാണ് താരത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ എല്ലാത്തരം ബൗളര്‍മാരെയും പിന്തുണയ്ക്കാന്‍ യുഎഇയിലെ പിച്ചുകള്‍ക്ക് കഴിയുന്നു. ഈ കാരണങ്ങള്‍ക്കൊണ്ടുതന്നെ യുഎഇ എഡിഷന്‍ ഐപിഎല്‍ കൂടുതല്‍ രസംപകരുന്നു, റബാദ ചൂണ്ടിക്കാടി.

ടീമിലെ സഹതാരവും പേസ് എക്‌സ്പ്രസുമായ ആന്റിച്ച് നോര്‍ക്കിയയെ കുറിച്ചും നൂറുനാവാണ് റബാദയ്ക്ക്. മികച്ച പ്രകടനമാണ് നോര്‍ക്കിയ കാഴ്ച്ചവെക്കുന്നത്. ഓരോ മത്സരത്തിലും കൂടുതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ അദ്ദേഹം താത്പര്യപ്പെടുന്നു. ഒരു നല്ല ക്രിക്കറ്ററുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷതയാണിതെന്ന് റബാദ പറയുന്നു. പന്തില്‍ ഉമിനീര് പുരട്ടാത്തതുകൊണ്ട് ബൗളിങ് മികവു കുറയുന്നുവെന്ന പരാതി റബാദയ്ക്കില്ല. യുഎഇയില്‍ ഇന്നിങ്‌സുകള്‍ അവസാനഘട്ടത്തിലേക്ക് കടക്കുമ്പോള്‍ പന്ത് പതംവന്ന് മൃദുവാകുന്നുണ്ട്. ഡെത്ത് ഓവറുകളില്‍ ബാറ്റ്‌സ്മാന്മാര്‍ റണ്‍സ് കണ്ടെത്താന്‍ വിഷമിക്കുന്നതിന് കാരണമിതാണെന്നും റാബദ ചൂണ്ടിക്കാട്ടി.

Story first published: Friday, October 23, 2020, 13:28 [IST]
Other articles published on Oct 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X