Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: കോലിക്കും ധോണിക്കും പന്തെറിയാന്‍ അവര്‍ ഭയപ്പെടില്ല, കാരണം അതാണെന്ന് ബട്‌ലര്‍

ദുബായ്: ഐപിഎല്ലില്‍ ഇത്തവണ കാണികള്‍ ഇല്ലാത്തത് പല യുവതാരങ്ങള്‍ക്കും ഗുണം ചെയ്യുമെന്ന് രാജസ്ഥാന്‍ റോയല്‍സ് താരം ജോസ് ബട്‌ലര്‍. വിരാട് കോലിയും മഹേന്ദ്ര സിംഗ് ധോണിയും നിറഞ്ഞ കാണികള്‍ക്ക് മുന്നില്‍ കളിക്കുന്നവരാണ്. ഏതൊരു ബൗളര്‍ക്കും ഇത്രയും വലിയൊരു കാണികള്‍ക്ക് മുന്നില്‍ പന്തെറിയുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ ഇപ്പോള്‍ ആ പ്രശ്‌നം ബൗളര്‍മാര്‍ നേരിടുന്നില്ല. ഒരു യുവതാരവും ഇവരെ നേരിടേണ്ടി വരുന്നുവെന്ന സമ്മര്‍ദം അനുഭവിക്കേണ്ടി വരില്ല. അത് അവര്‍ക്ക് ഗുണകരമായി മാറും. വലിയ താരങ്ങളെന്ന പരിഗണനയില്ലാതെ കളിക്കാന്‍ സാധിക്കുമെന്നും ബട്‌ലര്‍ പറയുന്നു.

1

സമ്മര്‍ദം ഇത്തവണ തീര്‍ത്തും വ്യത്യസത്മാകും. ധോണിയും കോലിയുമൊന്നും ആരാധകരുടെ സാന്നിധ്യമില്ലാതെയാണ് കളിക്കുന്നത്. അതുകൊണ്ട് അവര്‍ക്ക് മുന്‍തൂക്കം നേടാനാവുമെന്ന് കരുതാനാവില്ല. ഏതൊരു യുവതാരവും ഇവര്‍ക്കെതിരെ എറിയുമ്പോള്‍, വിക്കറ്റ് നേടാനാവുമെന്ന ആത്മവിശ്വാസത്തോടെ പന്തെറിയാന്‍ സാധിക്കും. സാധാരണ ആരാധകരുണ്ടെങ്കില്‍, അവര്‍ കോലിയെയും ധോണിയെയും പോലുള്ള താരങ്ങളുടെ കാര്യത്തില്‍ വലിയ ആര്‍പ്പുവിളിയിലാവും. അത് ഏതൊരു ബൗളറെയും സമ്മര്‍ദത്തിലാക്കും. സ്വാഭാവികമായും പരിചയസമ്പത്ത് കുറഞ്ഞവരെയാണ് ഇത് കൂടുതലായി ബാധിക്കുക. എന്നാല്‍ അടഞ്ഞ സ്റ്റേഡിയത്തില്‍ അതൊന്നും ഉണ്ടാവില്ല.

ഭയം എന്നത് യുവതാരങ്ങള്‍ക്ക് ഇല്ലാതാക്കാനുള്ള അവസരം കൂടിയാണിത്. ആര്‍ക്കെതിരെ വേണമെങ്കിലും പന്തെറിയാനുള്ള ആത്മവിശ്വാസം അവര്‍ക്ക് ലഭിക്കുമെന്നും ബട്‌ലര്‍ പറഞ്ഞു. അതേസമയം ഐപിഎല്‍ ഗവേണിംഗ് കൗണ്‍സില്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പാദത്തില്‍ കാണികളെ കൊണ്ടുവരുന്ന കാര്യം പരിഗണിക്കണം. സാഹചര്യം മെച്ചപ്പെടുകയാണെങ്കില്‍ പരിമിതമായ തോതില്‍ കാണികളെ അനുവദിക്കാമെന്നും ബട്‌ലര്‍ പറഞ്ഞു. കാണികളെത്തിയാല്‍ മത്സരത്തിന്റെ വൈകാരികത തിരിച്ചെത്തിക്കാന്‍സാധിക്കും. സ്റ്റേഡിയത്തില്‍ കാണികളുടെ ശബ്ദമില്ലാത്തത് മത്സരങ്ങളുടെ വൈകാരികത കുറച്ചിരിക്കുകയാണെന്നും ബട്‌ലര്‍ അഭിപ്രായപ്പെട്ടു.

ഐപിഎല്‍ പോലൊരു ടൂര്‍ണമെന്റിലെ എല്ലാ മത്സരത്തിലും ആവേശമുണ്ടാകും. അത് ക്രിക്കറ്റ് ആരാധകരിലൂടെ ഉണ്ടാവുന്നതാണ്. ക്രിക്കറ്റിന് ആവേശമുണ്ട്. എന്നാല്‍ ഒരു പന്തില്‍ വിക്കറ്റെടുക്കുകയോ ബൗണ്ടറി വരികയോ ചെയ്താല്‍ ഉണ്ടാവുന്ന ശബ്ദമുണ്ട്. അത് കാണികള്‍ക്ക് മാത്രമേ നല്‍കാന്‍ സാധിക്കൂ. ആ ഒരു ആവേശം നഷ്ടമായിട്ടുണ്ട്. അതാണ് ഇത്തവണ ഐപിഎല്ലിന്റെ പ്രധാന മാറ്റം. അതേസമയം ഷാര്‍ജ സ്റ്റേഡിയത്തിലെ മത്സരങ്ങള്‍ക്ക് പ്രത്യേകമായൊരു ആവേശമുണ്ട്. ദുബായിലെ മത്സരങ്ങള്‍ പലതും ശബ്ദം കുറവുള്ളതാണ്. ഷാര്‍ജയില്‍ ശബ്ദം ഏറെയുണ്ടെന്നും ബട്‌ലര്‍ വ്യക്തമാക്കി.

Story first published: Saturday, October 3, 2020, 13:19 [IST]
Other articles published on Oct 3, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+