വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 51ാം വയസിലും ഈ കൈകള്‍ ചോരില്ല, പറക്കും ക്യാച്ചുമായി ജോണ്ടി റോഡ്‌സ്

ദുബായ്: ഫീല്‍ഡിങ്ങില്‍ ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച പ്രതിഭയാണ് ജോണ്ടി റോഡ്‌സ്. കളത്തില്‍ പറവെയെപ്പോലെ പറന്ന് നടന്ന് ഫീല്‍ഡ് ചെയ്യുന്ന ജോണ്ടി റോഡ്‌സ് എന്ന ദക്ഷിണാഫ്രിക്കക്കാരന് എന്നും ആരാധക മനസില്‍ സ്ഥാനമുണ്ട്. ഫീല്‍ഡിങ്ങിന്റെ പകരംവെക്കാനില്ലാത്ത വിസ്മയമായ ജോണ്ടി തന്റെ 51ാം വയസിലും പഴയ പ്രതിഭ നഷ്ടപ്പെട്ടിട്ടില്ലെന്ന് ഇപ്പോള്‍ തെളിയിച്ചിരിക്കുകയാണ്. ഇത്തവണ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഫീല്‍ഡിങ് പരിശീലകനാണ് ജോണ്ടി. ടീമിന്റെ പരിശീലനത്തിനിടെ ഒറ്റ കൈയില്‍ പറക്കും ക്യാച്ചെടുത്താണ് ജോണ്ടി ഞെട്ടിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ കിങ്‌സ് ഇലവന്‍ പഞ്ചാബ് തങ്ങളുടെ പേജിലൂടെ ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്.

jontyrhodes

51ാം വയസിലും ഇത്രയും അനായാസം ഡൈവ് ചെയ്യാന്‍ സാധിക്കുന്ന ജോണ്ടിയുടെ കായിക ക്ഷമതയാണ് ആരാധകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. ഇതിനോടകം ജോണ്ടിയുടെ പറക്കും ക്യാച്ചിന്റെ വീഡിയോ വൈറലായിട്ടുണ്ട്. ഏറെ നാള്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് പരിശീലകനായും ജോണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച സ്വീഡന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ജോണ്ടി ചുമതലയേറ്റിരുന്നു. ഐപിഎല്ലിന്റെ 13ാം സീസണിന് ശേഷം അദ്ദേഹം സ്വീഡനിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കും. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകസ്ഥാനത്തേക്കും നേരത്തെ ജോണ്ട് അപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇന്ത്യയെ വളരെ സ്‌നേഹിക്കുന്ന ജോണ്ടി തന്റെ മകള്‍ക്ക് ഇന്ത്യ ജിന്നി റോഡ്‌സ് എന്നാണ് പേരിട്ടിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 52 ടെസ്റ്റില്‍ നിന്ന് 35.56 ശരാശരിയില്‍ 2532 റണ്‍സും 245 ഏകദിനത്തില്‍ നിന്ന് 35.11 ശരാശരിയില്‍ 5935 റണ്‍സും ജോണ്ടി നേടിയിട്ടുണ്ട്.ടെസ്റ്റില്‍ 34 ക്യാച്ചും ഏകദിനത്തില്‍ 105 ക്യാച്ചുമാണ് ജോണ്ടി നേടിയത്. അനായാസമായി അതിവേഗത്തില്‍ ഡൈവ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ജോണ്ടിയുടെ പ്രധാന സവിശേഷത. ഇത്തവണ മികച്ച നിരയുമായെത്തുന്ന കിങ്‌സ് ഇലവന്‍ പഞ്ചാബ് കന്നി കിരീടമാണ് ലക്ഷ്യം വെക്കുന്നത്. കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബില്‍ ക്രിസ് ഗെയ്ല്‍,ഗ്ലെന്‍ മാക്‌സ്‌വെല്‍,മായങ്ക് അഗര്‍വാള്‍,കരുണ്‍ നായര്‍ തുടങ്ങിയ മികച്ച താരനിരയുണ്ട്. മുഹമ്മദ് ഷമി,ക്രിസ് ജോര്‍ദാന്‍ എന്നിവരാണ് പ്രധാന പേസ് ബൗളര്‍മാര്‍. ആര്‍ അശ്വിന്‍ ടീം വിട്ടെങ്കിലും മുജീബുര്‍ റഹ്മാന്‍,മുരുകന്‍ അശ്വിന്‍ എന്നിവര്‍ സ്പിന്നര്‍മാരായി പഞ്ചാബ് നിരയിലുണ്ട്.

വീഡിയോ

Story first published: Tuesday, September 15, 2020, 9:41 [IST]
Other articles published on Sep 15, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X