Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആ സേവ് ഗംഭീരം... പക്ഷേ ഏറ്റവും മികച്ച ഫീല്‍ഡര്‍ മറ്റൊരാളാണെന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍!!

മുംബൈ: നിക്കോളാസ് പൂരാന്റെ ഗംഭീര സേവിനെ കഴിഞ്ഞ ദിവസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പുകഴ്ത്തിയിരുന്നു. ഇപ്പോഴിതാ ജോണ്ടി റോഡ്‌സ് പൂരാനെ പുകഴ്ത്തുകയും സച്ചിന് നന്ദി അറിയിക്കുകയും ചെയ്തു. ഞാന്‍ എന്റെ ജീവിതത്തില്‍ കണ്ട ഏറ്റവും മികച്ച സേവ് എന്നായിരുന്നു സച്ചിന്‍ പൂരാനെ കുറിച്ച് പറഞ്ഞത്. ഏറ്റവും മികച്ച ഡിഫന്‍സീവ് ഫീല്‍ഡിംഗ് എന്നാണ് ജോണ്ടി റോഡ്‌സ് ഈ സേവിനെ കുറിച്ച് പറഞ്ഞത്. കിംഗ്‌സ് ഇലവന്‍ ടീമിനെ മൊത്തത്തില്‍ പ്രചോദിപ്പിക്കാനും പൂരാന് സാധിച്ചെന്നും റോണ്ട്‌സ് വ്യക്തമാക്കി. പിന്നാലെ തന്നെ മായങ്ക് അഗര്‍വാള്‍ ഗംഭീര ഫീല്‍ഡിംഗിലൂടെ മൂന്ന് റണ്‍സ് സേവും ചെയ്തിരുന്നു.

1

സച്ചിന്റെ പരാമര്‍ശത്തിന് ജോണ്ടി മറുപടിയും നല്‍കി. ക്രിക്കറ്റിലെ ദൈവം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ തന്നെ പറയുമ്പോള്‍, ഒരു സംശവും വേണ്ട നിക്കോളാസ് പൂരാന്റേത് ഏറ്റവും മികച്ച സേവ് തന്നെയാണ്. ആ ഫീല്‍ഡിംഗിലൂടെ ടീമിനെ മൊത്തം പ്രചോദിപ്പിക്കാനും പൂരാന് സാധിച്ചെന്നും റോണ്ട്‌സ് പറഞ്ഞു. ഇതിനാണ് സച്ചിന്‍ മറുപടിയുമായി എത്തിയത്. ജോണ്ടി, ഞാന്‍ പറഞ്ഞത് ബൗണ്ടറി ലൈനിലെ സേവിനെ കുറിച്ചാണ്. എന്നാല്‍ 30 യാര്‍ഡ് സര്‍ക്കിളില്‍ ഏറ്റവും മികച്ച ഫീല്‍ഡര്‍ നിങ്ങള്‍ തന്നെയാണെന്നും സച്ചിന്‍ പറഞ്ഞു.

അതേസമയം മികച്ച ഫീല്‍ഡിംഗും ബാറ്റിംഗും പുറത്തെടുത്തെങ്കിലും പഞ്ചാബ് മത്സരത്തില്‍ പരാജയപ്പെട്ടിരുന്നു. ബൗളിംഗ് നിര പൂര്‍ണമായും പരാജയപ്പെട്ടതാണ് പഞ്ചാബിന് തിരിച്ചടിയായത്. ഷെല്‍ഡണ്‍ കോട്രെല്‍ എറിഞ്ഞ 18ാം ഓവറില്‍ അഞ്ച് സിക്‌സര്‍ അടിച്ച രാഹുല്‍ തേവാത്തിയയാണ് മത്സരം മാറ്റി മറിച്ചത്. തേവാത്തിയ പുറത്താവുമ്പോള്‍ രണ്ട് രണ്ട് മാത്രം മതിയായിരുന്നു രാജസ്ഥാന്‍ റോയല്‍സിന് വിജയിക്കാന്‍. സഞ്ജു സാംസണാണ് മത്സരം അവസാനം വരെ സജീവമായി നിര്‍ത്താന്‍ സഹായിച്ചത്. 42 പന്തില്‍ 85 റണ്‍സടിച്ച സഞ്ജു പഞ്ചാബ് ബൗളര്‍മാരെ ശരിക്കും പ്രഹരിച്ചിരുന്നു.

ശശി തരൂര്‍ സഞ്ജുവിനെ അടുത്ത എംഎസ് ധോണിയെന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ഇതിനെ ഗംഭീറും ശ്രീശാന്തും എതിര്‍ത്തിരിക്കുകയാണ്. എംഎസ് ധോണിയായി അദ്ദേഹത്തെ താരതമ്യം ചെയ്യേണ്ട, ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സഞ്ജു സാംസണാണ് അദ്ദേഹമെന്നും ഗംഭീര്‍ പറഞ്ഞു. ശ്രീശാന്ത് കുറച്ച് കൂടി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. അദ്ദേഹം ധോണിയല്ല, ഒരേയൊരു സഞ്ജു സാംസണാണ്. 2015 മുതല്‍ ഇന്ത്യക്ക് വേണ്ടി എല്ലാ ഫോര്‍മാറ്റിലും കളിക്കേണ്ട താരമാണ് സഞ്ജു. ആരുമായും സഞ്ജുവിനെ താരതമ്യം ചെയ്യരുത്. അദ്ദേഹത്തിന് കൃത്യമായ അവസരങ്ങള്‍ നല്‍കിയിരുന്നെങ്കില്‍, ഇതുപോലെ ഇന്ത്യക്കായി അദ്ദേഹം തിളങ്ങുമായിരുന്നു. ലോകകപ്പും അദ്ദേഹം നമുക്ക് നേടി തരുമായിരുന്നെന്നും ശ്രീശാന്ത് കുറിച്ചു.

Story first published: Monday, September 28, 2020, 18:40 [IST]
Other articles published on Sep 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+