Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഞാന്‍ ഉള്ളില്‍ മരിച്ചു', 15 മാസത്തിനിടയിലെ അഞ്ചാം സൂപ്പര്‍ ഓവര്‍ അനുഭവം പങ്കുവെച്ച് ജിമ്മി നിഷാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രത്തിലെത്തന്നെ ഏറ്റവും ആവേശകരമായ മത്സരമായിരുന്നു മുംബൈ ഇന്ത്യന്‍സും കിങ്‌സ് ഇലവന്‍ പഞ്ചാബും തമ്മില്‍ നടന്നത്. മത്സരം സമനിലയായതിന് പിന്നാലെ നടന്ന ആദ്യ സൂപ്പര്‍ ഓവറും സമനിലയായതോടെ രണ്ടാം സൂപ്പറിലാണ് വിജയിയെ കണ്ടെത്താന്‍ സാധിച്ചത്. മത്സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനുവേണ്ടി കളിച്ചില്ലെങ്കിലും ടീമിന്റെ ഭാഗമായിരുന്ന ജിമ്മി നിഷാമിനെ സംബന്ധിച്ച് ഈ സൂപ്പര്‍ ഓവര്‍ വളരെ സവിശേഷമായ ഒന്നായിരുന്നു.

കാരണം 15 മാസത്തിനിടെ ഇത് അഞ്ചാമത്തെ സൂപ്പര്‍ ഓവറിലാണ് ജിമ്മി നിഷാം ഭാഗമാവുന്നത്. ഇപ്പോഴിതാ പഞ്ചാബ്-മുംബൈ സൂപ്പര്‍ ഓവര്‍ പോരാട്ടത്തിന്റെ അനുഭവത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ജിമ്മി നിഷാം. ട്വിറ്ററിലൂടെയാണ് നിഷാം പ്രതികരിച്ചത്. 'ഞാന്‍ ഉള്ളില്‍ മരിച്ചുവെന്നാണ്' അദ്ദേഹം ട്വീറ്റ് ചെയ്തത്.

jimmyneeshamandkxip

2019ലെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട്-ന്യൂസീലന്‍ഡ് മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടിരുന്നു. ഇതില്‍ ന്യൂസീലന്‍ഡ് നിരയില്‍ നിഷാം ഉണ്ടായിരുന്നു. ലോകകപ്പ് ഫൈനല്‍ സൂപ്പര്‍ ഓവറും സെമിയിലെത്തിയതോടെ ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ അന്ന് ഇംഗ്ലണ്ട് ലോകകപ്പ് നേടുകയായിരുന്നു. പിന്നീടാണ് ജയിക്കുന്നവരെ സൂപ്പര്‍ ഓവര്‍ നടത്തണമെന്ന രീതിയിലേക്ക് നിയമം പരിഷ്‌കരിച്ചത്. 2019 നവംബറില്‍ നടന്ന ന്യൂസീലന്‍ഡ്-ഇംഗ്ലണ്ട് അഞ്ചാം ടി20യും സൂപ്പര്‍ ഓവറിലാണ് വിജയിയെ കണ്ടെത്തിയത്.

ഇന്ത്യയും ന്യൂസീലന്‍ഡും തമ്മില്‍ ഈ വര്‍ഷം നടന്ന ടി20 പരമ്പരയിലെ അഞ്ച് മത്സരത്തില്‍ രണ്ട് മത്സരവും സൂപ്പര്‍ ഓവറിലാണ് ഫലം കണ്ടത്. ഇത്തവണത്തെ ഐപിഎല്ലിലെ പഞ്ചാബിന്റെ ഡല്‍ഹിക്കെതിരായ മത്സരവും സൂപ്പര്‍ ഓവറിലാണ് കലാശിച്ചത്. ഇതില്‍ ജയം ഡല്‍ഹിക്കായിരുന്നു. ഇപ്പോള്‍ മുംബൈക്കെതിരായ മത്സരം കൂടിയാവുമ്പോള്‍ നിഷാം ഭാഗമായ ടീം 15 മാസത്തിനിടെ കളിക്കുന്ന അഞ്ചാമത്തെ സൂപ്പര്‍ ഓവറാണിത്.

ഇതില്‍ നിഷാം ഭാഗമായ ടീം ആദ്യമായാണ് സൂപ്പര്‍ ഓവറില്‍ ജയിക്കുന്നത്. സീസണില്‍ നിഷാമിന് പഞ്ചാബ് അവസരം നല്‍കിയിരുന്നെങ്കിലും മികവ് കാട്ടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായാണ് രണ്ട് സൂപ്പര്‍ ഓവര്‍ ഒരു മത്സരത്തില്‍ നടക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബും 176 റണ്‍സെടുത്തു. ഇതോടെ സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത് പഞ്ചാബിന് 5 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.

മറുപടിക്കിറങ്ങിയ മുംബൈയും 5 റണ്‍സിലൊതുങ്ങിയപ്പോള്‍ മത്സരം രണ്ടാം സൂപ്പര്‍ ഓവറിലേക്ക് നീണ്ടു. ആദ്യം ബാറ്റ് ചെയ്ത മുംബൈ 11 റണ്‍സ് അടിച്ചെടുത്തപ്പോള്‍ പഞ്ചാബ് നാല് പന്തില്‍ 15 റണ്‍സുമായി വിജയം സ്വന്തമാക്കി. ജയത്തോടെ അവസാന സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്തേക്ക് ഉയരാന്‍ പഞ്ചാബിനായി. മുംബൈ രണ്ടാം സ്ഥാനത്ത് തുടരുന്നു.

Story first published: Monday, October 19, 2020, 12:40 [IST]
Other articles published on Oct 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+