
ഈ ആവറേജും കൊണ്ടോ....
ആവറേജ് 18.5, സ്‌ട്രൈക്ക് റേറ്റ് 90 എന്നിവയും വെച്ച് ഒരു ടി20 മത്സരവും ജയിക്കാന്‍ സാധിക്കില്ലെന്ന് നീഷാം ട്വീറ്റ് ചെയ്തു. ഇത് ആകാശ് ചോപ്രയ്ക്കുള്ള മറുപടിയായിരുന്നു. ചോപ്ര നേരത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി രണ്ട് സീസണുകളില്‍ കളിച്ചിരുന്നു. ഏഴ് മത്സരങ്ങളാണ് കളിച്ചത്. മൊത്തം 21 ടി20 മത്സരങ്ങളാണ് ചോപ്ര കളിച്ചത്. 334 റണ്‍സാണ് താരത്തിന്റെ ആകെ സമ്പാദ്യം. ശരാശരി 18.55 ആയിരുന്നു. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് വെറും 91 ആയിരുന്നു. ടി20 ക്രിക്കറ്റില്‍ നൂറില്‍ താഴെ സ്‌ട്രൈക്ക് റേറ്റ് ഉള്ളത് വളരെ മോശമായിട്ടാണ് കണക്കാക്കുന്നത്.

ചോപ്രയുടെ മറുപടി
ശരിയാണ് സുഹൃത്തേ, നിങ്ങള്‍ നിരത്തിയ കണക്കുകള്‍ കാരണമാണ് എന്നെ ആരും ഐപിഎല്ലില്‍ ആരും വാങ്ങാനോ കളിപ്പിക്കാനോ തയ്യാറാവാത്തത്. എനിക്ക് ഇപ്പോള്‍ ശമ്പളം തരുന്നത് മറ്റൊരു കാര്യത്തിനാണ്. എന്റെ നിരീക്ഷണങ്ങളോട് നിങ്ങള്‍ക്ക് പ്രശ്‌നങ്ങളില്ല എന്നറിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നാല്‍ എന്റെ കരിയറിലെ നേട്ടങ്ങളെ കുറിച്ച് നിങ്ങള്‍ക്ക് പറയാനുണ്ടെന്ന് വ്യക്തമാക്കി. ഇനിയുള്ള മത്സരങ്ങളില്‍ നല്ല പ്രകടനം നടത്താന്‍ നോക്കൂ എന്ന് നീഷാമിന് ആകാശ് ചോപ്ര മറുപടിയും നല്‍കി.

എന്തിനാണ് കളിപ്പിച്ചത്
നീഷാമിനെ എന്തിനാണ് പഞ്ചാബ് കളിപ്പിച്ചതെന്ന് ചോപ്ര ചോദിച്ചിരുന്നു. താരം പവര്‍പ്ലേയില്‍ പന്തെറിയില്ല. ആദ്യ നാലില്‍ ബാറ്റും ചെയ്യില്ല. അതും വിദേശ താരമായ ഒരാളില്‍ നിന്ന് കാര്യമായി എന്ത് നേട്ടമാണ് ഉള്ളത്. ക്രിക്കറ്റില്‍ വലിയ ഫിനിഷറോ എന്തിനേറെ പറയുന്നു ഒരു നല്ല ബാറ്റ്‌സ്മാനോ അല്ല. ഇങ്ങനെയുള്ള താരത്തെ ടീമില്‍ എന്തിനാണ് കളിപ്പിക്കുന്നത്. മാച്ച് വിന്നറല്ലാത്ത ഒരു കളിക്കാരനെയാണ് പഞ്ചാബ് കളിപ്പിക്കുന്നത്. പഞ്ചാബ് ഏറ്റവും നല്ല ടീമിനെയല്ല കളിപ്പിക്കുന്നതെന്നും ചോപ്ര തുറന്നടിച്ചു.

കോട്രെലിനെ പുറത്തിരുത്തി
കോട്രെലിനെ പോലുള്ള ഒരു ബൗളറുടെ എല്ലാ ഓവറുകളും 15 ഓവറുകള്‍ക്കുള്ളില്‍ തീര്‍ക്കുക എന്ന വലിയ അബദ്ധങ്ങളാണ് പഞ്ചാബില്‍ നിന്നുണ്ടായിരിക്കുന്നതെന്നും ചോപ്ര ആരോപിച്ചിരുന്നു. ടീമിലെ മാക്‌സ്‌വെല്ലിനെ കളിപ്പിക്കുന്നത് അവസാനിപ്പിച്ച് മുജീബ് ഉര്‍ റഹ്മാനെ കൊണ്ടുവരണമെന്നും ചോപ്ര നിര്‍ദേശിച്ചു. അതല്ലെങ്കില്‍ നീഷാമിന് പകരം മുജീബിനെ കളിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡെത്ത് ബൗളിംഗില്‍ മുഹമ്മദ് ഷമിയെയും കൃഷ്ണപ്പ ഗൗതമിനെയും കൊണ്ടുവന്നത് വലിയ പിഴവാണ്. ഷമി ഇന്ത്യയുടെ പോലും ഡെത്ത് ബൗളറല്ലെന്ന് ചോപ്ര പറഞ്ഞു.


Click it and Unblock the Notifications