IPL 2020: ഹര്‍ഭജന്റെ ഉത്തമ പകരക്കാരന്‍ ജലജ് സക്‌സേന, മൂന്ന് കാരണങ്ങളിതാ?
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും 13 ദിവസം മാത്രമാണ് ദൂരം. കൊറോണയുടെ പശ്ചാത്തലത്തില്‍ കര്‍ശന സുരക്ഷയൊരുക്കി നടത്തുന്ന ഐപിഎല്ലില്‍ കളി കാണാന്‍ ആരാധകര്‍ക്ക് മൈതാനത്ത് പ്രവേശനം ഉണ്ടാകില്ല. പുതിയ സീസണില്‍ നിന്ന് പല കാരണങ്ങളുടെ പേരില്‍ ചില സൂപ്പര്‍ താരങ്ങള്‍ വിട്ടുനില്‍ക്കുന്നുണ്ട്. അതില്‍ പ്രധാന താരങ്ങളിലൊരാള്‍ സിഎസ്‌കെയുടെ ഹര്‍ഭജന്‍ സിങ്ങാണ്. ഹര്‍ഭജന്റെ അഭാവത്തില്‍ പകരക്കാരനാരെന്നത് ഇതിനോടകം ചര്‍ച്ചയായിട്ടുണ്ട്. കേരള രഞ്ജി താരം ജലജ് സക്‌സേനയുടെ പേരാണ് ഭാജിയുടെ പകരക്കാരനായി പ്രധാനമായും ഉയര്‍ന്നു കേള്‍ക്കുന്നത്. സക്‌സേന ഹര്‍ഭജന്റെ ഉത്തമ പകരക്കാരനാണെന്നതിന് മൂന്ന് കാരണങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

പരിചയസമ്പത്ത് കൂടുതല്‍
33കാരനായ ജലജ് സക്‌സേനയുടെ പരിചയസമ്പത്താണ് പ്രധാന കാരണം. ഹര്‍ഭജന്റെ പരിചയസമ്പത്തായിരുന്നു സ്പിന്‍ ബൗളറെന്ന നിലയില്‍ സിഎസ്‌കെയുടെ കരുത്ത്. അതിനാല്‍ത്തന്നെ ഹര്‍ഭജന്റെ അഭാവത്തില്‍ പരിചയ സമ്പന്നനായ താരം തന്നെ പകരക്കാരനാകേണ്ടതുണ്ട്. 13 ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ നിന്ന് 347 വിക്കറ്റും 93 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 108 വിക്കറ്റും 54 ടി20യില്‍ നിന്ന് 49 വിക്കറ്റും സക്‌സേനയുടെ പേരിലുണ്ട്. ഇതുവരെ ഐപിഎല്ലില്‍ കളിച്ചിട്ടില്ലാത്ത താരത്തിന് ഇത്തവണ സിഎസ്‌കെ ടീമില്‍ ഇടം ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

ഓള്‍റൗണ്ടര്‍ കരുത്ത്
സക്‌സേനയെ ടീമില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യക്കാരനായ ഓള്‍റൗണ്ടറെയാണ് സിഎസ്‌കെയ്ക്ക് ലഭിക്കുക. സ്പിന്‍ ബൗളറെന്നതിലുപരി ബാറ്റ്‌സ്മാനെന്ന നിലയിലും ശോഭിക്കാന്‍ സക്‌സേനയ്ക്കാവും. 123 ഫസ്റ്റ്ക്ലാസ് മത്സരത്തില്‍ നിന്ന് 6334 റണ്‍സും 93 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 1884 റണ്‍സും 54ടി20യില്‍ നിന്ന് 633 റണ്‍സും താരം നേടി. ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ 14 സെഞ്ച്വറിയും സക്‌സേന നേടിയിട്ടുണ്ട്. ഹര്‍ഭജന്‍ വാലറ്റത്ത് സിഎസ്‌കെയെ ബാറ്റുകൊണ്ടും ഏറെ സഹായിച്ചിരുന്നു. സക്‌സേന പകരക്കാരനായാല്‍ ജഡേജയ്‌ക്കൊപ്പം മധ്യനിരയില്‍ ടീമിന്റെ ബാറ്റിങ് കരുത്തുയരും.

ഓഫ് സ്പിന്‍ കരുത്ത്
ഇത്തവണ നിരവധി സ്പിന്‍ ബൗളര്‍മാരാണ് സിഎസ്‌കെ നിരയിലുള്ളത്. എന്നാല്‍ ഓഫ് സ്പിന്നിര്‍മാരുടെ അഭാവം ടീമിലുണ്ട്. ലെഗ് സ്പിന്നര്‍മാര്‍ കൂടുതലുള്ള സിഎസ്‌കെയില്‍ ഓഫ് സ്പിന്നറായ സക്‌സേനയുടെ സേവനം ആവിശ്യമാണ്. സുരേഷ് റെയ്‌നയെ പാര്‍ട് ടൈം സ്പിന്നറായി സിഎസ്‌കെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇത്തവണ റെയ്‌ന പിന്മാറിയതോടെ ഒരു ബൗളറുടെ അഭാവം കൂടി സിഎസ്‌കെ നേരിടുന്നുണ്ട്. കേദാര്‍ ജാദവ് പാര്‍ട് ടൈം സ്പിന്നറാണെങ്കിലും ധോണി ഒരിക്കല്‍പ്പോലും ജാദവിനെ പന്തേല്‍പ്പിച്ചിട്ടില്ല. അതിനാല്‍ത്തന്നെ സക്‌സേനയെപ്പോലൊരു ഓഫ് സ്പിന്‍ ഓള്‍റൗണ്ടര്‍ ടീമിന് അത്യാവശ്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications