Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'ഇത് വേദനിപ്പിക്കുന്നു', പഞ്ചാബിനെതിരായ തോല്‍വിയെക്കുറിച്ച് ഡേവിഡ് വാര്‍ണര്‍

ദുബായ്: പ്ലേ ഓഫ് സാധ്യത സജീവമാക്കാന്‍ ജയം അത്യാവശ്യമായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് കിങ്‌സ് ഇലവന്‍ പഞ്ചാബിനോട് മുട്ടുമടക്കേണ്ടിവന്നു. പഞ്ചാബിനെ 126 എന്ന ചെറിയ സ്‌കോറില്‍ ഒതുക്കിയ ഹൈദരാബാദ് പടിക്കല്‍ കലമുടയ്ക്കുകയായിരുന്നു. അവസാന ഏഴ് വിക്കറ്റും വെറും 14 റണ്‍സിലാണ് ഹൈദരാബാദിന് നഷ്ടമായതെന്നതാണ് ഏറ്റവും ദൗര്‍ഭാഗ്യകരമായ കാര്യം. പഞ്ചാബിനോട് ഇത്തരത്തില്‍ തോല്‍ക്കേണ്ടി വന്നതിന് പിന്നാലെ നിരാശ തുറന്നുപറഞ്ഞിരിക്കുകയാണ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍.

വാര്‍ണര്‍

'അതെ ഈ തോല്‍വി വളരെയധികം വേദനിപ്പിക്കുന്നു. അവരെ ചെറിയ സ്‌കോറില്‍ ഒതുക്കാന്‍ ഞങ്ങളുടെ ബൗളര്‍മാര്‍ നന്നായി അധ്വാനിച്ചു.മികച്ച തുടക്കം ലഭിച്ചതിന് ശേഷം പെടലില്‍ നിന്ന് ഞങ്ങള്‍ കാലെടുത്തു. സ്പിന്‍ ബൗളര്‍മാരുടെ പ്രകടനമാണ് വഴിത്തിരിവായത്. സമ്മര്‍ദ്ദവും തിരിച്ചടിയായി. ന്യൂ ബോളില്‍ മനോഹരമായി ങ്ങള്‍ പന്തെറിഞ്ഞു. ഞങ്ങളുടെ ബൗളര്‍മാര്‍ പദ്ധതി മനോഹരമായി നടപ്പിലാക്കി. അവരെക്കുറിച്ചോര്‍ത്ത് വളരെ സന്തോഷം മാത്രം. ഈ മത്സരം മറന്ന് മുന്നോട്ടുപോവുകയാണ് ഇനി വേണ്ടത്'-വാര്‍ണര്‍ പറഞ്ഞു.

ഹൈദരാബാദ്

പഞ്ചാബിനോട് തോറ്റതോടെ 11 മത്സരത്തില്‍ നിന്ന് 8 പോയിന്റുമായി ഹൈദരാബാദ് ആറാം സ്ഥാനത്താണ്. ഇനി മൂന്ന് മത്സരങ്ങളാണ് ടീമിനുള്ളത്. മൂന്നിലും ജയിച്ചാലും പരമാവധി ലഭിക്കുക 14 പോയിന്റാണ്. നിലവില്‍ മുംബൈ,ഡല്‍ഹി,ആര്‍സിബി ടീമുകള്‍ക്ക് 14 പോയിന്റുണ്ട്. അതിനാല്‍ത്തന്നെ പ്ലേ ഓഫില്‍ കടക്കുക ഹൈദരാബാദിനെ സംബന്ധിച്ച് വളരെ കടുപ്പമേറിയ കാര്യമാണ്.

ഹൈദരാബാദ്

എന്നാല്‍ തുടര്‍ച്ചയായ നാലാം ജയത്തോടെ 11 മത്സരത്തില്‍ നിന്ന് 10 പോയിന്റ് നേടിയ പഞ്ചാബ് അഞ്ചാം സ്ഥാനത്തുണ്ട്. 11 മത്സരത്തില്‍ നിന്ന് 12 പോയിന്റുള്ള കെകെആറാണ് നാലാം സ്ഥാനത്ത്. ഇരു ടീമും തമ്മിലാണ് പ്ലേ ഓഫില്‍ കടക്കാന്‍ വാശിയേറിയ പോരാട്ടം നടക്കുന്നത്. ഇരു ടീമിലും ആരാണോ മൂന്ന് മത്സരവും ജയിക്കുന്നത് അവര്‍ പ്ലേ ഓഫില്‍ പ്രവേശിക്കും. മുംബൈ,ഡല്‍ഹി,ആര്‍സിബിക്കും പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഓരോ ജയങ്ങള്‍ അത്യാവശ്യമാണ്.

ഡേവിഡ്

ദൗര്‍ഭാഗ്യകരമെന്ന് മാത്രമെ പഞ്ചാബിനെതിരായ ഹൈദരാബാദിന്റെ തോല്‍വിയെ വിശേഷിപ്പിക്കാനാവു. 126 റണ്‍സിന് ശക്തരായ പഞ്ചാബിനെ തളച്ചിട്ടപ്പോള്‍ത്തന്നെ പലരും ഹൈദരാബാദിന്റെ വിജയം ഉറപ്പിച്ചിരുന്നു. ഹൈദരാബാദിന് ആത്മവിശ്വാസം നല്‍കുന്ന ഗംഭീര തുടക്കം ജോണി ബെയര്‍സ്‌റ്റോയും (19) ഡേവിഡ് വാര്‍ണറും (35) ചേര്‍ന്ന് സമ്മാനിക്കുകയും ചെയ്തു.

താരം

ഇരുവരും ഒന്നാം വിക്കറ്റില്‍ 56 റണ്‍സ് കൂട്ടിച്ചേര്‍ത്തെങ്കിലും പിന്നീട് ഹൈദരാബാദിന്റെ മധ്യനിര മത്സരം കൈവിട്ട് കളയുകയായിരുന്നു. മനീഷ് പാണ്ഡ്,വിജയ് ശങ്കര്‍,അബ്ദുല്‍ സമദ്,ജേസണ്‍ ഹോള്‍ഡര്‍ എന്നിവര്‍ക്കൊന്നും തിളങ്ങാനായില്ല. ക്രിസ് ജോര്‍ദാന്‍ നാല് ഓവറില്‍ 17 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അര്‍ഷദീപ് സിങ് 3.5 ഓവറില്‍ 23 റണ്‍സിനും മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്രിസ് ജോര്‍ദാനാണ് കളിയിലെ താരം.

Story first published: Sunday, October 25, 2020, 14:13 [IST]
Other articles published on Oct 25, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+