വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'കംപ്ലീറ്റ് ഗെയിം'- രാജസ്ഥാനെതിരായ വിജയത്തെക്കുറിച്ച് ഡേവിഡ് വാര്‍ണര്‍

ദുബായ്: രാജസ്ഥാനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയം നേടിയതോടെ പ്ലേ ഓഫ് സാധ്യത സജീവമാക്കിയിരിക്കുകയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ബാറ്റിങ്ങില്‍ പരാജയപ്പെട്ട മത്സരത്തില്‍ മനീഷ് പാണ്ഡെയുടെയും വിജയ് ശങ്കറിന്റെയും പ്രകടനമാണ് ഹൈദരാബാദിന് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ഹൈദരാബാദ് 18.1 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. രാജസ്ഥാനെതിരായ മത്സരത്തെ പൂര്‍ണ്ണതയുള്ള മത്സരമെന്നാണ് ഡേവിഡ് വാര്‍ണര്‍ വിശേഷിപ്പിച്ചത്.

'ഞങ്ങള്‍ ആരംഭിച്ചത് മനോഹരമായാണെന്നാണ് കരുതുന്നത്. പവര്‍പ്ലേയ്ക്ക് ശേഷം ശക്തമായി തിരിച്ചുവരാന്‍ സാധിച്ചു. ഇതൊരു പരിപൂര്‍ണ്ണമായ മത്സരമാണ്. രണ്ട് താരങ്ങള്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചത് കാണാന്‍ മനോഹരമായിരുന്നു'-ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. മനോഹരമായി ബാറ്റ് ചെയ്ത മനീഷ് പാണ്ഡെയേയും വിജയ് ശങ്കറേയും വാര്‍ണര്‍ പ്രശംസിച്ചു. കെയ്ന്‍ വില്യംസണ്‍ പരിക്കേറ്റ് പുറത്തിരിക്കുന്നതിനാല്‍ ഹൈദരാബാദിന്റെ ബാറ്റിങ്ങില്‍ ആശങ്കകളേറെയായിരുന്നു. എന്നാല്‍ വില്യംസണിന് പകരക്കാരനായി നാലാം നമ്പറിലെത്തിയ വിജയ് ശങ്കര്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നു. ജോഫ്ര ആര്‍ച്ചറിനെ തുടര്‍ച്ചയായി ബൗണ്ടറി പായിച്ചതടക്കം ശക്തമായ തിരിച്ചുവരവാണ് വിജയ് മത്സരത്തില്‍ വിജയ് നടത്തിയത്.

davidwarner

ജോഫ്ര ആര്‍ച്ചറിനെതിരേ ആദ്യ ഓവറില്‍ത്തന്നെ പുറത്തായതിനെക്കുറിച്ചും വാര്‍ണര്‍ പ്രതികരിച്ചു. ആദ്യ ഓവറില്‍ ഔട്ടായത് വളരെ പ്രയാസപ്പെടുത്തുന്ന കാര്യമായിരുന്നു. എന്നാല്‍ ഒരാള്‍ 150ന് മുകളില്‍ പന്തെറിയുമ്പോള്‍ നേരിടുക പ്രയാസകരമായ കാര്യമാണ്. അവസാന പരിശീലനത്തില്‍ നിരവധി പിഴവുകള്‍ കാണാനിടയായി. അത് വീണ്ടും ആവര്‍ത്തിക്കപ്പെട്ടു. ജേസണ്‍ ഹോള്‍ഡറിന്റെ സാന്നിധ്യം ബൗളിങ്ങ് നിരയില്‍ കൂടുതല്‍ കരുത്ത് നല്‍കി. പരിചയസമ്പന്നനായ താരമാണ് ജേസണ്‍. അദ്ദേഹത്തിന്റെ സാന്നിധ്യം ഓള്‍റൗണ്ട് മികവ് ടീമിന് നല്‍കുന്നുവെന്നും വാര്‍ണര്‍ പറഞ്ഞു. ഫോമിലേക്കുയരുകയായിരുന്ന സഞ്ജു സാംസണെ ഉള്‍പ്പെടെ മൂന്ന് നിര്‍ണ്ണായക വിക്കറ്റുകളാണ് ഹോള്‍ഡര്‍ നേടിയത്.

ഹോള്‍ഡറിന്റെ ബൗളിങ് മികവാണ് കൂറ്റന്‍ റണ്‍സ് നേടുന്നതില്‍ നിന്ന് രാജസ്ഥാനെ തടഞ്ഞത്. പവര്‍പ്ലേയില്‍ കടന്നാക്രമിച്ച റോബിന്‍ ഉത്തപ്പയെ മനോഹരമായി റണ്‍ ഔട്ടാക്കിയതും ജേസണ്‍ ഹോള്‍ഡറാണ്. ജോഫ്ര ആര്‍ച്ചര്‍ക്ക് മുന്നില്‍ ഈ വര്‍ഷം തന്നെ ആറാം തവണയാണ് വാര്‍ണര്‍ കീഴടങ്ങുന്നത്. അവസാന ഇംഗ്ലണ്ട് പരമ്പരയിലും ആര്‍ച്ചര്‍ക്ക് മുമ്പില്‍ വാര്‍ണര്‍ വെള്ളം കുടിച്ചിരുന്നു. നിലവില്‍ 10 മത്സരം പൂര്‍ത്തിയാക്കിയ ഹൈദരാബാദിന് നാല് ജയമാണുള്ളത്. ഇനി നാല് മത്സരമാണ് അവശേഷിക്കുന്നത്. നാലിലും ജയിച്ചാല്‍ പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ ഹൈദരാബാദിന് സാധിക്കും. എന്നാല്‍ തോല്‍വിയോടെ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട രാജസ്ഥാന് തിരിച്ചുവരവ് കടുപ്പമേറിയ കാര്യമാണ്. ഇനി മൂന്ന് മത്സരമാണ് രാജസ്ഥാന് അവശേഷിക്കുന്നത്.

Story first published: Friday, October 23, 2020, 12:04 [IST]
Other articles published on Oct 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X