Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: നെറ്റ്‌സില്‍ പന്തെറിയുന്നതിനിടെ പരിക്ക്, ഇഷാന്ത് ശര്‍മ പഞ്ചാബിനെതിരെ കളിച്ചേക്കില്ല!!

ദുബായ്: ആദ്യ മത്സരത്തിന് ഇറങ്ങും മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിന് തിരിച്ചടി. ടീമിന്റെ പേസ് കുന്തമുനയായ ഇഷാന്ത് ശര്‍മയ്ക്ക് പരിക്കേറ്റിരിക്കുകയാണ്. ഇടുപ്പിനാണ് താരത്തിന് പരിക്കേറ്റിരിക്കുന്നത്. നെറ്റ്‌സില്‍ പന്തെറിയുന്നതിനിടെയാണ് സംഭവം. അതേസമയം ഇഷാന്തിന് ആദ്യത്തെ കുറച്ച് മത്സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിനെതിരെ ഇഷാന്ത് കളിക്കാന്‍ സാധ്യതയില്ല. ഐപിഎല്ലിന് ശേഷം ഇന്ത്യ ഓസ്‌ട്രേലിയയില്‍ പര്യടനം നടത്താന്‍ പോകുന്നത്. അവിടെ ഇന്ത്യയുടെ പ്രധാന ബൗളറുടെ ഇഷാന്താണ്. പരിക്ക് ഗുരുതരമാണെങ്കില്‍ ദില്ലിയുടെയും ഇന്ത്യയുടെയും കണക്കുകൂട്ടലുകള്‍ തെറ്റും.

1

ഡല്‍ഹിയില്‍ കഴിഞ്ഞ തവണ മികച്ച പ്രകടനമാണ് ഇഷാന്ത് പുറത്തെടുത്തത്. 13 മത്സരങ്ങളില്‍ നിന്ന് 13 വിക്കറ്റുകളാണ് ഇഷാന്ത് നേടിയത്. ടീമിന്റെ പ്രധാന ബൗളറായും ഇഷാന്ത് ഉയര്‍ന്നിരുന്നു. 2018ല്‍ ഐപിഎല്ലില്‍ ഇഷാന്ത് കളിച്ചിരുന്നില്ല. ഈ വര്‍ഷത്തിന്റെ തുടക്കത്തിലും ഇഷാന്തിനെ പരിക്കുകള്‍ അലട്ടിരുന്നു. കാലിനേറ്റ പരുക്കിനെ തുടര്‍ന്ന് ഒരു മാസത്തോളം ടീമിന് പുറത്തായിരുന്നു ഇഷാന്ത്. എന്നാല്‍ പരിക്ക് ഭേദമായി ന്യൂസിലന്‍ഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമില്‍ തിരിച്ചെത്തിയിരുന്നു. ആദ്യ ടെസ്റ്റില്‍ തന്നെ അഞ്ച് വിക്കറ്റെടുത്ത് തിരിച്ചുവരവ് താരം ഗംഭീരമാക്കിയിരുന്നു.

ന്യൂസിലന്‍ഡിനെതിരെയുള്ള ടെസ്റ്റില്‍ വീണ്ടും കാലിന് ഇഷാന്തതിന് പരിക്കേറ്റിരുന്നു. തുടര്‍ച്ചയായി പരിക്കുകള്‍ വരുന്നത് അദ്ദേഹത്തെ അലട്ടുന്നത്. അതേസമയം വിദേശ പേസര്‍മാരില്‍ കൂടുതല്‍ ആശ്രയിക്കേണ്ട സാഹചര്യത്തിലാണ് ഡല്‍ഹി. കഗിസോ റബാദ, ആന്റിച്ച് നോര്‍ജെ, എന്നിവരാണ് സാധ്യതയിലുള്ളത്. ഇന്ത്യന്‍ പേസര്‍മാരായി മോഹിത് ശര്‍മ, ആവേശ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരുമുണ്ട്. വലിയ പ്രതീക്ഷയിലാണ് ഡല്‍ഹി. റിക്കി പോണ്ടിംഗിന് പേസര്‍മാരെ തിരഞ്ഞെടുക്കുക പക്ഷേ ബുദ്ധിമുട്ടായിരിക്കും.

ആന്റിച്ച് നോര്‍ജെ വൈവധ്യമാര്‍ന്ന രീതിയില്‍ പന്തെറിയാന്‍ ശേഷിയുള്ള താരമാണെന്ന് പോണ്ടിംഗ് പഞ്ഞു. കീമോ പോളിന്റെ സേവനവും ഉപയോഗപ്പെടുത്തും. മാര്‍ക്കസ് സ്റ്റോയിനിസ്, അശ്വിന്‍ എന്നിവരും ബൗളിംഗ് നിരയിലുണ്ട്. അതുകൊണ്ട് ബൗളിംഗ് നിരയില്‍ പേടിയില്ലെന്ന് പോണ്ടിംഗ് പറഞ്ഞു. എല്ലാവരെയും കളിപ്പിക്കാനാവില്ലെന്ന് ഞങ്ങള്‍ക്കറിയാം. പലരെയും പാര്‍ട് ടൈം ബൗളര്‍മാരായി മധ്യഓവറുകളില്‍ ഉപയോഗിക്കുമെന്ന് പോണ്ടിംഗ് വ്യക്തമാക്കി. അവസാന ഓവറുകളില്‍ നന്നായി എറിയുന്നവര്‍ ദില്ലിയിലുണ്ടെന്നും പോണ്ടിംഗ് പറഞ്ഞു.

Story first published: Sunday, September 20, 2020, 15:16 [IST]
Other articles published on Sep 20, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+