Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവന് ടാലന്റുണ്ട്, മുംബൈയില്‍ തകര്‍ത്തടിക്കുന്നു, ഇന്ത്യന്‍ ടീമില്‍ കാണാമെന്ന് ഹര്‍ഭജന്‍

ദുബായ്: മുംബൈ ഇന്ത്യന്‍സിന്റെ കുതിപ്പില്‍ ഇഷാന്‍ കിഷന്റെ പ്രകടനം നിര്‍ണായകമാണെന്ന് ഹര്‍ഭജന്‍ സിംഗ്. വളരെയേറെ കഴിവുകളുള്ള കിഷനെ വൈകാതെ തന്നെ ഇന്ത്യന്‍ ടീമില്‍ കാണാന്‍ സാധിക്കുമെന്നും ഹര്‍ഭജനും മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയും പറഞ്ഞു. കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ 47 പന്തില്‍ 72 റണ്‍സടിച്ച് കിഷന്‍ ടീമിന്റെ വിജയശില്‍പ്പിയായിരുന്നു. ഗംഭീര ഫോമില്‍ കളിച്ചിരുന്ന കിഷനെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കളിപ്പിക്കുമെന്ന് നേരത്തെ സൂചനകളുണ്ടായിരുന്നു. എന്നാല്‍ അതിന് ഇനി കുറച്ച് സമയം മാത്രമേ കാത്തിരിക്കേണ്ടി വരൂ എന്നും ഹര്‍ഭജന്‍ പറയുന്നു.

1

പോക്കറ്റ് സൈസ് ഡയനാമൈറ്റ് എന്നാണ് കിഷന്റെ വിളിപ്പേര്. ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനെ കുറിച്ച് പറയുമ്പോള്‍ തീര്‍ച്ചയായും ഇനി ഇഷാന്‍ കിഷന്റെ പേരും മുന്നില്‍ വരുമെന്ന് ആകാശ് ചോപ്ര പറഞ്ഞു. ആ പയ്യന് നല്ല കഴിവുണ്ട്. വിവിധ ഷോട്ടുകള്‍ കളിക്കാനുള്ള സ്‌കില്ലുമുണ്ട്. മുംബൈ ടോപ് ടുവില്‍ തന്നെ ഉണ്ടാവുമെന്ന് ഡല്‍ഹിക്കെതിരായ ജയം ഉറപ്പിച്ചെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇതിനാണ് ഹര്‍ഭജന്‍ മറുപടിയുമായി എത്തിയത്. സൂപ്പര്‍ ടാലന്‍ഡാണ് ഇഷാന്‍ കിഷനെന്നും, ഉറപ്പായും അദ്ദേഹം ഇന്ത്യക്ക് വേണ്ടി ഉടന്‍ തന്നെ കളിക്കുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.

മുംബൈയുടെ മധ്യനിരയുടെയും മുന്‍നിരയുടെയും ഒരുപോലെയുള്ള കരുത്താണ് കിഷന്‍. രോഹിത് ശര്‍മയ്ക്ക് പരിക്കേറ്റതോടെയാണ് കിഷന്‍ മുംബൈയുടെ ഓപ്പണറായി എത്തിയത്. എന്നാല്‍ അവിടെയും ഗംഭീര പ്രകടനം തന്നെയാണ് കിഷന്‍ നടത്തിയത്. ഈ സീസണിലെ മൂന്നാമത്തെ അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്. ഐപിഎല്ലില്‍ ഇതുവരെ ആറ് അര്‍ധ സെഞ്ച്വറികള്‍ കിഷന്‍ കുറിച്ചിട്ടുണ്ട്. ഈ സീസണില്‍ ഗംഭീര ഫോമിലാണ് കിഷന്‍ കളിക്കുന്നത്. 11 മത്സരങ്ങളില്‍ നിന്ന് 395 റണ്‍സാണ് മുംബൈ നേടിയത്. അന്‍പതിനടുത്ത ശരാശരിയും 143 സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്. എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് രാഹുലും പന്തും സഞ്ജുവും ഉള്ളത് കൊണ്ട് കിഷന്‍ ബാറ്റ്‌സ്മാനായി ടീമില്‍ ഇടംനേടേണ്ടി വരും.

ഡല്‍ഹിക്കെതിരെ മൂന്ന് സിക്‌സറും എട്ട് ഫോറും അടങ്ങുന്നതായിരുന്നു കിഷന്റെ ഇന്നിംഗ്‌സ്. കളിയിലെ താരമായിരുന്നു കിഷന്‍. എന്നാല്‍ ഈ പിച്ചില്‍ കളിക്കുക അത്ര എളുപ്പമായിരുന്നില്ലെന്ന് കിഷന്‍ പറയുന്നു. ബാറ്റിലേക്ക് എളുപ്പത്തില്‍ പന്ത് വരുന്നില്ലായിരുന്നു. അതുകൊണ്ട് സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുകയായിരുന്നു പ്രധാനം. പരിശീലനത്തിലെ മികവാണ് എന്നെ സഹായിച്ചത്. സിക്‌സടിക്കാനുള്ള കരുത്തൊക്കെ ഇതില്‍ നിന്നാണ് ലഭിച്ചത്. യഥാര്‍ത്ഥത്തില്‍ എന്റെ അമ്മയാണ് കരുത്തേറിയ ഷോട്ടുകള്‍ക്ക് സഹായിച്ചത്. വീട്ടിലുണ്ടാക്കുന്ന ഭക്ഷണമാണ് കരുത്ത് വര്‍ധിപ്പിച്ചതെന്നും കിഷന്‍ പറഞ്ഞു. അതേസമയം ഏത് പൊസിഷനില്‍ ബാറ്റ് ചെയ്യാനും താന്‍ തയ്യാറാണെന്നും താരം വ്യക്തമാക്കി.

Story first published: Sunday, November 1, 2020, 11:02 [IST]
Other articles published on Nov 1, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+