Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020; പൊള്ളാര്‍ഡിനൊപ്പം ഇഷാന്‍ കിഷനെ സൂപ്പര്‍ ഓവറില്‍ ഇറക്കണമായിരുന്നു; യുവരാജ് സിങ്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിലൊന്നായിരുന്നു മുംബൈ ഇന്ത്യന്‍സും ആര്‍സിബിയും തമ്മില്‍ നടന്നത്. ഇന്ത്യന്‍ നായകനും ഉപനായകനും നേര്‍ക്കുനേര്‍ എത്തിയ മത്സരത്തില്‍ സൂപ്പര്‍ ഓവറിലൂടെ മുംബൈയെ ആര്‍സിബി പരാജയപ്പെടുത്തുകയായിരുന്നു. കീറോണ്‍ പൊള്ളാര്‍ഡിന്റെയും ഇഷാന്‍ കിഷന്റെയും ബാറ്റിങ് കരുത്തില്‍ ആര്‍സിബിക്കെതിരേ സമനില പിടിക്കാന്‍ മുംബൈക്ക് സാധിച്ചിരുന്നെങ്കിലും സൂപ്പര്‍ ഓവറില്‍ മുംബൈക്ക് അടിതെറ്റി.

കീറോണ്‍ പൊള്ളാര്‍ഡിനൊപ്പം ഹര്‍ദിക് പാണ്ഡ്യയെ സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനയച്ച മുംബൈക്ക് പിഴച്ചു. ഒരു സിക്‌സോ ഫോറോ നേടാന്‍ സാധിക്കാതിരുന്ന ഹര്‍ദിക് അവസാന പന്ത് പാഴാക്കുകയും ചെയ്തു. ഇപ്പോഴിതാ സൂപ്പര്‍ ഓവറില്‍ കീറോണ്‍ പൊള്ളാര്‍ഡിനൊപ്പം ഇഷാന്‍ കിഷനെ മുംബൈ ഇറക്കണമായിരുന്നെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ട്വിറ്ററിലൂടെയാണ് യുവരാജ് പ്രതികരിച്ചത്.

yuvrajandishankishan

'കീറോണ്‍ പൊള്ളാര്‍ഡിനൊപ്പം ഇഷാന്‍ കിഷന്‍ സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ എത്തണമെന്നായിരുന്നു എനിക്ക് തോന്നുന്നത്. ഇരുവരും നല്ല ഫോമിലും മികച്ച ശാരീരിക അവസ്ഥയിലുമായിരുന്നു'-എന്നാണ് യുവരാജ് ട്വിറ്ററില്‍ കുറിച്ചത്. ആര്‍സിബിയുടെ എബി ഡിവില്ലിയേഴ്‌സിന്റെ പ്രകടനത്തെയും യുവി പ്രശംസിച്ചു. മത്സരത്തില്‍ സൂപ്പര്‍ ഓവറില്‍ ആര്‍സിബിക്ക് ജയം സമ്മാനിച്ചതും എബിഡിയുടെ മികവാണ്.

ഒരു ഘട്ടത്തില്‍ 11.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 78 എന്ന നിലയില്‍ നിന്നാണ് കീറോണ്‍ പൊള്ളാര്‍ഡും (60*) ഇഷാന്‍ കിഷനും (99) ചേര്‍ന്ന് മുംബൈക്ക് സമനില സമ്മാനിച്ചത്. ഇഷാന്‍ 58 പന്തില്‍ 2 ഫോറും 9 സിക്‌സും പറത്തിയപ്പോള്‍ 24 പന്തില്‍ 3 ഫോറും അഞ്ച് സിക്‌സുമാണ് പൊള്ളാര്‍ഡ് നേടിയത്. ഇസിരു ഉദാന എറിഞ്ഞ അവസാന ഓവറിലെ അവസാന പന്തില്‍ മുംബൈക്ക് ജയിക്കാന്‍ അഞ്ച് റണ്‍സ് വേണമെന്നിരിക്കെ അവസാന പന്ത് ബൗണ്ടറി കടത്തി പൊള്ളാര്‍ഡ് മുംബൈക്ക് സമനില സമ്മാനിക്കുകയായിരുന്നു. എന്നാല്‍ സൂപ്പര്‍ ഓവറില്‍ ഹര്‍ദികിന്റെ മോശം പ്രകടനം ടീമിന് തിരിച്ചടിയായി.

ഏറെ നേരം ക്രീസില്‍ ചിലവിട്ട ഇഷാന്‍ കിഷന്‍ ശാരീരികമായി വളരെ തളര്‍ന്നിരുന്നതിനാലാണ് ഹര്‍ദിക്കിനെ മുംബൈ പരിഗണിച്ചത്. എന്നാല്‍ ഈ തീരുമാനം പിഴച്ചു. വെറും 7 റണ്‍സാണ് മുംബൈക്ക് സൂപ്പര്‍ ഓവറില്‍ നേടാനായത്. ജസ്പ്രീത് ബൂംറ അവസാന പന്തുവരെ ശ്രമിച്ചുനോക്കിയെങ്കിലും ആര്‍സിബിയെ വിജയം നേടുന്നതില്‍ നിന്ന് തടുക്കാനായില്ല. ആര്‍സിബിക്ക് വേണ്ടി സൂപ്പര്‍ ഓവര്‍ എറിയാനെത്തിയ നവദീപ് സൈനിയുടെ തകര്‍പ്പന്‍ ബൗളിങ്ങും ആര്‍സിബിയുടെ ജയത്തില്‍ നിര്‍ണ്ണായകമായി.

Story first published: Tuesday, September 29, 2020, 13:16 [IST]
Other articles published on Sep 29, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+