വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: മുംബൈ തോറ്റതിന് കാരണം ആ പിഴവ്, അവനെ എന്തുകൊണ്ട് കളിപ്പിച്ചില്ലെന്ന് പീറ്റേഴ്‌സണ്‍

By Vaisakhan MK

ദുബായ്: ഐപിഎല്ലിലെ സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ ആര്‍സിബി കഴിഞ്ഞ ദിവസം പരാജയപ്പെടുത്തിയിരുന്നു. എന്നാല്‍ മുംബൈ മത്സരത്തില്‍ ടാക്ടിക്കല്‍ പിഴവ് സംഭവിച്ചു എന്നാണ് കെവിന്‍ പീറ്റേഴ്‌സണ്‍ ഉന്നയിക്കുന്നത്. മത്സരത്തില്‍ ഫോമിലുള്ള ബാറ്റ്‌സ്മാനെ ഇറക്കുന്നതില്‍ മുംബൈക്ക് പിഴച്ചെന്ന് പീറ്റേഴ്‌സണ്‍ വ്യക്തമാക്കി. അതേസമയം വേറെ ചില പിഴവുകളും മുംബൈക്ക് മത്സരത്തില്‍ സംഭവിച്ചതായി സുനില്‍ ഗവാസ്‌കര്‍ അടക്കമുള്ളവര്‍ പറയുന്നു.

Mumbai indians choice for super over was failure | Oneindia Malayalam
അവനെ ഇറക്കിയത് എന്തിന്?

അവനെ ഇറക്കിയത് എന്തിന്?

ഹര്‍ദിക് പാണ്ഡ്യയെ സൂപ്പര്‍ ഓവറില്‍ എന്തിനാണ് ബാറ്റ് ചെയ്യാനായി ഇറക്കിയതെന്ന് പീറ്റേഴ്‌സണ്‍ ചോദിക്കുന്നു. കിരോണ്‍ പൊള്ളാര്‍ഡിനൊപ്പം ഇറക്കേണ്ടിയിരുന്നത് ഇഷാന്‍ കിഷനെയാണ്. എങ്കില്‍ സൂപ്പര്‍ ഓവര്‍ മാറി മറിയുമായിരുന്നുവെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. അതേസമയം സൂപ്പര്‍ ഓവറില്‍ വെറും ഏഴ് റണ്‍സാണ് മുംബൈക്ക് അടിക്കാനായത്. ഹര്‍ദിക്കിന് നല്ല ഷോട്ടുകള്‍ കളിക്കാനുമായില്ല. 15 റണ്‍സെങ്കിലും ഉണ്ടായിരുന്നെങ്കില്‍ മാറി മറിയുമായിരുന്ന മത്സരമാണ് മുംബൈ തോറ്റത്. പൊള്ളാര്‍ഡും പാണ്ഡ്യയും രോഹിത്തും ക്രീസിലെത്തിയിട്ടും ഏഴ് റണ്‍സ് മാത്രമാണ് മുംബൈക്ക് അടിച്ചെടുക്കാനായത്.

കിഷന്‍ കളിച്ചാല്‍ മാറുമായിരുന്നു

കിഷന്‍ കളിച്ചാല്‍ മാറുമായിരുന്നു

ഇഷാന്‍ കിഷന്‍ ക്ഷീണിച്ചത് കൊണ്ട് സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയില്ല. ഇത് എനിക്ക് ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നില്ല. മുംബൈ സൂപ്പര്‍ ഓവറിലെ വലിയൊരു തന്ത്രമാണ് നഷ്ടപ്പെടുത്തിയതെന്ന് പീറ്റേഴ്‌സണ്‍ പറഞ്ഞു. വളരെ ചെറിയ ബൗണ്ടറിയായിരുന്നു. റണ്‍സടിക്കാന്‍ കിഷന് സാധിക്കുമായിരുന്നു. രണ്ട് മിനുട്ട് ബാറ്റ് ചെയ്തത് കൊണ്ട് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല. ഞാന്‍ ഇഷാന്‍ കിഷനെ വിമര്‍ശിക്കുകയല്ല, മറിച്ച് അവനെ ബാറ്റിംഗിന് ഇറക്കാതിരുന്ന തീരുമാനത്തെയാണ് വിമര്‍ശിക്കുന്നതെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞു. ഡല്‍ഹിക്കെതിരെ മായങ്ക് അഗര്‍വാളും ബാറ്റ് ചെയ്യാന്‍ എത്തിയില്ല. മികച്ച ഫോമിലായിരുന്നു അഗര്‍വാള്‍. ഒടുവില്‍ അവര്‍ തോല്‍ക്കുകയു ചെയ്തു.

ഫോം ഉള്ളപ്പോള്‍ കളിപ്പിക്കണം

ഫോം ഉള്ളപ്പോള്‍ കളിപ്പിക്കണം

സൂപ്പര്‍ ഓവറില്‍ പ്ലാന്‍ ചെയ്യാന്‍ സമയമുണ്ടാവില്ല എന്നതാണ് സത്യം. കോച്ചിനോടും ക്യാപ്റ്റനോടും ഒരു 15 പേരെങ്കിലും ഇത് പോലെ ചെയ്യണമെന്ന് ആ സമയം പറയും. 18 റണ്‍സാണ് ആര്‍സിബിയുടെ ലക്ഷ്യമെങ്കില്‍ ശിവം ദുബെയെ അവര്‍ ഇറക്കുമായിരുന്നു. ഇത് 40 ഓവര്‍ മത്സരമായിരുന്നെങ്കില്‍ ഇഷാന്‍ കിഷന്‍ തീര്‍ച്ചയാും ബാറ്റ് ചെയ്യാന്‍ പോകുമായിരുന്നു. കാരണം അദ്ദേഹം ഫോമിലുള്ള സമയമാണ്. കിഷന് വമ്പനടികള്‍ക്ക് സാധിക്കും. അത് ഫോമിന്റെ ഗുണമാണ്. ആറ് പന്തുകള്‍ മാത്രമല്ലേ ഉണ്ടായിരുന്നുള്ളൂ. കിഷനെ ബാറ്റ് ചെയ്യാന്‍ ഇറക്കണമായിരുന്നു എന്നാണ് ഞാനും കരുതുന്നതെന്ന് സുനില്‍ ഗവാസ്‌കര്‍ പറഞ്ഞു.

രോഹിത് പറയുന്നത്

രോഹിത് പറയുന്നത്

കിഷന്‍ വല്ലാതെ തളര്‍ന്ന് പോയിരുന്നു. ബാറ്റ് ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കില്ലായിരുന്നു. ഇഷാന്‍ കിഷനെ ബാറ്റ് ചെയ്യാന്‍ ഇറക്കണമെന്നായിരുന്നു കരുതിയതെന്ന് രോഹിത് പറയുന്നു. എന്നാല്‍ സാഹചര്യം ഇങ്ങനെയായത് കൊണ്ട് സാധിച്ചില്ല. ഹര്‍ദിക്കിന് വലിയ ഷോട്ടുകള്‍ കളിക്കാന്‍ അറിയാം. അതുകൊണ്ടാണ് അവനെ സൂപ്പര്‍ ഓവറില്‍ ഇറക്കിയതെന്നും രോഹിത് പറഞ്ഞു. അതേസമയം മുംബൈയെ ആശ്വസിപ്പിച്ച് കിംഗ്‌സ് ഇലവന്‍ പഞ്ചാബും രംഗത്തെത്തി. എല്ലാം ശരിയാവും എന്നായിരുന്നു പഞ്ചാബ് ആശ്വസിപ്പിച്ചത്. നേരത്തെ ഡല്‍ഹിയോട് പഞ്ചാബ് സൂപ്പര്‍ ഓവറില്‍ പരാജയപ്പെട്ടിരുന്നു. ഇത് സൂചിപ്പിച്ചായിരുന്നു സമാധാനിപ്പിച്ചത്.

Story first published: Tuesday, September 29, 2020, 12:12 [IST]
Other articles published on Sep 29, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X