For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: കെകെആറിന് വമ്പന്‍ തിരിച്ചടി, പരിക്കേറ്റ അലി ഖാന്‍ സീസണില്‍ നിന്ന് പുറത്ത്

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേക്ക് പരിഗണിക്കപ്പെട്ട ആദ്യ അമേരിക്കന്‍ താരമെന്ന ബഹുമതി സ്വന്തമാക്കാന്‍ സാധിച്ചെങ്കിലും ഐപിഎല്ലില്‍ കളിക്കുന്ന ആദ്യ അമേരിക്കന്‍ താരമാകാന്‍ അലി ഖാന് സാധിച്ചില്ല. പരിക്കേറ്റ താരം സീസണില്‍ നിന്ന് പുറത്തായിരിക്കുകയാണ്. വളരെയേറെ പ്രതീക്ഷയോടെ കെകെആര്‍ ടീമിലെത്തിച്ച അലി ഖാന് പരിക്ക് തിരിച്ചടി നല്‍കുകയായിരുന്നു.

ഹാരി ഗുര്‍ണിയ്ക്ക് പകരക്കാരനായി കെകെആറിലെത്തിയ അലി ഖാന് പരിക്കേറ്റത് കെകെആറിന് വലിയ തിരിച്ചടി തന്നെയാണ്. അലി ഖാന് സീസണ്‍ നഷ്ടമാകുമെന്നത് സ്ഥിരീകരിച്ചെങ്കിലും പരിക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇക്കഴിഞ്ഞ സിപിഎല്ലില്‍ ഉള്‍പ്പെടെ മികച്ച പ്രകടനം അവകാശപ്പെടാന്‍ സാധിക്കുന്ന ബൗളറാണ് അലി ഖാന്‍. ആദ്യ മത്സരങ്ങളില്‍ അലി ഖാനെ പരിഗണിക്കാതിരുന്നത് പരിക്ക് മൂലമാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്.

alikhan

പാറ്റ് കമ്മിന്‍സും ലോക്കി ഫെര്‍ഗൂസനും വിദേശ പേസര്‍മാരായി ടീമിലുണ്ടെങ്കിലും താരങ്ങള്‍ക്ക് സുപരിചിതനല്ലാത്ത അലി ഖാന്റെ ബൗളിങ് കെകെആറിന് മുതല്‍ക്കൂട്ടാവുമായിരുന്നെങ്കിലും പരിക്ക് എല്ലാം തകിടം മറിച്ചിരിക്കുകയാണ്. 2018ലെ ഗ്ലോബല്‍ ടി20 കാഡനയിലൂടെയാണ് അലി ഖാന്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്ന് ഡ്വെയ്ന്‍ ബ്രാവോയ്‌ക്കൊപ്പം ഒരു ടീമില്‍ കളിച്ച അലി ഖാന്‍ സിപിഎല്ലിലെത്തുകയും ആ വര്‍ഷം ഗുയാന ആമസോണ്‍ വാരിയേഴ്‌സിനുവേണ്ടി 12 മത്സരത്തില്‍ നിന്ന് 16 വിക്കറ്റും വീഴത്തി. ആ സീസണിലെ പേസ് ബൗളറുടെ മികച്ച രണ്ടാമത്തെ ബൗളിങ് പ്രകടനമായിരുന്നു അത്.

2016ല്‍ അമേരിക്കന്‍ ടീമിലും അലി ഖാന്‍ അരങ്ങേറ്റം നടത്തിയിരുന്നു. സിപിഎല്ലിലെ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ ശ്രീലങ്കയുടെ മുന്‍ നായകന്‍ കുമാര്‍ സംഗക്കാരയെ പുറത്താക്കിയിരുന്നു.1 ഏകദിനത്തില്‍ നിന്ന് 1 വിക്കറ്റും 8 ലിസ്റ്റ് എ ക്രിക്കറ്റില്‍ നിന്ന് 23 വിക്കറ്റും 36 ടി20യില്‍ നിന്ന് 38 വിക്കറ്റുമാണ് അലിഖാന്റെ സമ്പാദ്യം. കഴിഞ്ഞിടെ ഐപിഎല്ലിലേക്ക് തന്നെ പരിഗണിക്കുന്ന വിവരം കെകെആര്‍ പരിശീലകന്‍ ബ്രണ്ടന്‍ മക്കല്ലം പറഞ്ഞപ്പോള്‍ പൊട്ടിക്കരഞ്ഞുപോയ അനുഭവം അലി ഖാന്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാതെ മടങ്ങേണ്ടി വരുന്നത് താരത്തിനും കടുത്ത മാനസിക വിഷമം ഉണ്ടാക്കുമെന്നുറപ്പ്.

ഈ സീസണില്‍ അത്ര മികച്ച പ്രകടനമല്ല കെകെആര്‍ പുറത്തെടുക്കുന്നത്. ബാറ്റിങ് നിരയുടെയും ബൗളര്‍മാരുടെയും പ്രകടനം ശരാശരി മാത്രമാണ്. ഈ അവസരത്തില്‍ അലി ഖാനെപ്പോലൊരു താരത്തിന്റെ അഭാവം ടീമിന് കനത്ത നഷ്ടം തന്നെയാണ്. നിലവില്‍ നാലാം സ്ഥാനത്താണ് കെകെആര്‍. ഇന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായാണ് കെകെആറിന്റെ അടുത്ത മത്സരം.

Story first published: Wednesday, October 7, 2020, 13:03 [IST]
Other articles published on Oct 7, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+