Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: കെകെആറിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചോ? ഇനി സാധ്യത എങ്ങനെ? പരിശോധിക്കാം

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പ്ലേ ഓഫിലേക്കുള്ള പോരാട്ടം അവസാന ഘട്ടത്തില്‍ കൂടുതല്‍ ശക്തി പ്രാപിക്കുന്നു. നിലവിലെ സാഹചര്യത്തില്‍ മുംബൈ ഒഴികെ മറ്റെല്ലാ ടീമുകളുടെയും പ്ലേ ഓഫ് സീറ്റിന്റെ കാര്യത്തില്‍ ഉറപ്പില്ലാത്ത അവസ്ഥ. നിലവില്‍ 12 മത്സരത്തില്‍ നിന്ന് 16 പോയിന്റുമായി പോയിന്റ് പട്ടികയില്‍ മുന്നിലുള്ള മുംബൈക്ക് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നുണ്ട്. രണ്ടിലും പരാജയപ്പെട്ടാലും മുംബൈ പ്ലേ ഓഫില്‍ കടക്കും. നെറ്റ് റണ്‍റേറ്റിലെ മുന്‍തൂക്കമാണ് മുംബൈയെ മറ്റ് ടീമുകളില്‍ നിന്ന് വേറിട്ട് നിര്‍ത്തുന്നത്.

ആര്‍സിബി

12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ആര്‍സിബിയും ഡല്‍ഹിയുമുണ്ട്. നാലാം സ്ഥാനത്തിനായി പഞ്ചാബ്, കെകെആര്‍, ഹൈദരാബാദ്, രാജസ്ഥാന്‍ എന്നീ ടീമുകള്‍ സജീവമായിത്തന്നെ രംഗത്തുണ്ട്. അവസാന മത്സരത്തില്‍ സിഎസ്‌കെയോട് തോറ്റതോടെ കെകെആറിന്റെ പ്രതീക്ഷകള്‍ക്ക് വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്. രണ്ട് തവണ ഐപിഎല്‍ കിരീടം നേടിയിട്ടുള്ള കെകെആറിന്റെ നിലവിലെ സാധ്യതകള്‍ എങ്ങനെയാണെന്ന് നോക്കാം.

ശേഷിക്കുന്നത് ഒരു മത്സരം മാത്രം

ശേഷിക്കുന്നത് ഒരു മത്സരം മാത്രം

13 മത്സരം പൂര്‍ത്തിയാക്കിയ കെകെആറിന്റെ സമ്പാദ്യം 12 പോയിന്റാണ്. -0.467 ആണ് കെകെആറിന്റെ നെറ്റ് റണ്‍റേറ്റ് എന്നതാണ് തിരിച്ചടി. ഇനി ഒരു മത്സരം മാത്രമാണ് കെകെആറിന് ശേഷിക്കുന്നത്. ഇതില്‍ ജയിച്ചാലും കെകെആറിന് ആകെ ലഭിക്കുക 14 പോയിന്റാണ്. നിലവില്‍ രണ്ടും മൂന്ന് സ്ഥാനത്തുള്ള ടീമുകള്‍ക്ക് 14 പോയിന്റ് വീതമുണ്ട്. ഇവരുടെ നെറ്റ് റണ്‍റേറ്റും കെകെആറിനെക്കാള്‍ മുകളിലാണ്. ഇനി നാലാം സ്ഥാനത്തിലാണ് പ്രതീക്ഷ. എന്നാല്‍ 12 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി പഞ്ചാബ് നാലാം സ്ഥാനത്തുണ്ട്. ഇന്ന് രാജസ്ഥാനെതിരായ മത്സരം പഞ്ചാബ് തോറ്റാല്‍ കെകെആറിന് ചെറിയ പ്രതീക്ഷ വെക്കാം.

ശേഷിക്കുന്നത് ഒരു മത്സരം മാത്രം

എന്നാല്‍ രാജസ്ഥാന്‍ ജയിച്ചാല്‍ 13 മത്സരത്തില്‍ നിന്ന് 12 പോയിന്റുമായി രാജസ്ഥാനും പ്ലേ ഓഫിലെത്താനുള്ള പോരാട്ടത്തില്‍ കൂടുതല്‍ സജീവമാകും. എന്നാല്‍ ഇവര്‍ക്കെല്ലാം ഭീഷണി ഡേവിഡ് വാര്‍ണര്‍ നയിക്കുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. 12 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള അവര്‍ അവസാന രണ്ട് മത്സരങ്ങളിലും വിജയിച്ചാല്‍ നാലാം സ്ഥാനത്തേക്കെത്താന്‍ സാധ്യത കൂടുതലാണ്. കാരണം +0.396ആണ് ഹൈദരാബാദിന്റെ നെറ്റ് റണ്‍റേറ്റ്. അതിനാല്‍ത്തന്നെ കെകെആറിന് ഇനി പ്ലേ ഓഫില്‍ കടക്കാന്‍ രാജസ്ഥാനെതിരായ മത്സരം വമ്പന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ മാത്രം പോരാ മറ്റ് ടീമുകളുടെ മത്സര ഫലവും ഇതില്‍ സ്വാധീനിക്കും.

നാലാം സ്ഥാനത്തേക്ക് സാധ്യത കൂടുതല്‍ പഞ്ചാബിന്

നാലാം സ്ഥാനത്തേക്ക് സാധ്യത കൂടുതല്‍ പഞ്ചാബിന്

നിലവിലെ നാലാം സ്ഥാനക്കാരായ പഞ്ചാബിന്റെ നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ നാലാം സ്ഥാനത്തെത്താന്‍ കൂടുതല്‍ സാധ്യത കല്‍പ്പിക്കുന്നത് പഞ്ചാബിനാണ്. അവസാന രണ്ട് മത്സരങ്ങളില്‍ പഞ്ചാബിന് വിജയിക്കാനായാല്‍ 16 പോയിന്റുമായി പ്ലേ ഓഫില്‍ സീറ്റുറപ്പിക്കാന്‍ പഞ്ചാബിനാകും. എന്നാല്‍ ഏതെങ്കിലും ഒരു മത്സരം തോറ്റാല്‍ പ്ലേ ഓഫിലെത്താനുള്ള പോരാട്ടം കൂടുതല്‍ കടുപ്പമാകും. ഇന്ന് രാജസ്ഥാനെ നേരിടുന്ന പഞ്ചാബിന്റെ അവസാനത്തെ എതിരാളി സിഎസ്‌കെയാണ്.

Story first published: Friday, October 30, 2020, 12:49 [IST]
Other articles published on Oct 30, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+