Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗവാസ്‌കറിന് പിന്തുണയുമായി ഇര്‍ഫാന്‍ പഠാന്‍....ബഹുമാനിക്കുന്നു, രോഹന്‍ ഗവാസ്‌കറും രംഗത്ത്!!

ദുബായ്: ഐപിഎല്ലിലെ കമന്ററിയുമായി ബന്ധപ്പെട്ട വിവാദത്തില്‍ സുനില്‍ ഗവാസ്‌കറിനെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാന്‍. എപ്പോഴും സുനില്‍ ഗവാസ്‌കര്‍ സാറിനെ ബഹുമാനിക്കുന്നു, എപ്പോഴും എന്നായിരുന്നു ഇര്‍ഫാന്‍ കുറിച്ചത്. കഴിഞ്ഞ ദിവസം ഗവാസ്‌കറിന്റെ പരാമര്‍ശം മോശമാണെന്ന് അനുഷ്‌ക ശര്‍മ തന്നെ കുറിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഗവാസ്‌കര്‍ ഇങ്ങനെ പറഞ്ഞിട്ടില്ല. അദ്ദേഹം കോലിയും അനുഷ്‌കയും തമ്മിലുള്ള പരിശീലനം പരാമര്‍ശിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു.

1

താനൊരിക്കലും അനുഷ്‌കാ ശര്‍മയെ ഒന്നും പറഞ്ഞിട്ടില്ല. വിരാട് കോലിയെ കുറിച്ച് പറഞ്ഞത് പോലും വളച്ചൊടിച്ചാണ് പ്രചരിപ്പിച്ചതെന്നും ഗവാസ്‌കര്‍ പറഞ്ഞു. ലോക്ഡൗണ്‍ കാലത്ത് ആര്‍ക്കും വേണ്ടത്ര പരിശീലനം ലഭിച്ചിട്ടില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. കോലി ഹൗസിംഗ് സൊസൈറ്റിയിലെ കോംപ്ലക്‌സില്‍ അനുഷ്‌കയ്‌ക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന കാര്യമാണ് കമന്ററിയിലൂടെ ഞാന്‍ സൂചിപ്പിച്ചത്. കമന്ററിയില്‍ ഒപ്പം ആകാശ് ചോപ്രയും ഉണ്ടായിരുന്നു. ഞങ്ങള്‍ ക്രിക്കറ്റ് താരങ്ങളുടെ പരിശീലനത്തിന്റെ കാര്യമാണ് സംസാരിച്ചത്. പരിശീലനത്തിന് വളരെ കുറച്ച് സമയം മാത്രമാണ് കോലി അടക്കമുള്ളവര്‍ക്ക് ലഭിച്ചിരിക്കുകയെന്നും ഗവാസ്‌കര്‍ പറഞ്ഞു.

അതേസമയം ഗവാസ്‌കറിന് വലിയ പിന്തുണ എല്ലാവരില്‍ നിന്നും ലഭിക്കുന്നുണ്ട്. അനുഷ്‌ക കമന്ററി കേള്‍ക്കുക പോലും ചെയ്യാതെയാണ് ഗവാസ്‌കറിനെതിരെ രംഗത്ത് വന്നത്. ഗവാസ്‌കറിന്റെ മകന്‍ രോഹന്‍ ഗവാസ്‌കറും അനുഷ്‌കയുടെ പോസ്റ്റിനെതിരെ രംഗത്തെത്തി. എനിക്ക് ചോക്ലേറ്റ് ഇഷ്ടമാണ്. ഒരിക്കല്‍ കൂടി വായിക്കൂ. ഇങ്ങനെയായിരിക്കും പരീക്ഷകള്‍ തോറ്റാല്‍ നിങ്ങള്‍ പറയാന്‍ പോകുന്നതെന്നായിരുന്നു രോഹന്റെ പരിഹാസം. എന്താണ് നടന്നതെന്ന് കേള്‍ക്കുക പോലും ചെയ്യാതെയാണ് പ്രതികരിച്ചത് എന്നതിനുള്ള പരിഹാസമായിരുന്നു ഇത്.

സോഷ്യല്‍ മീഡിയയില്‍ വീ സപ്പോര്‍ട്ട് ഗവാസ്‌കര്‍ എന്ന ഹാഷ്ടാഗും സജീവമായിട്ടുണ്ട്. സുനില്‍ ഗവാസ്‌കര്‍ ഇതിഹാസമാണ്. ബോളിവുഡിനോട് വിശദീകരിക്കേണ്ട ആവശ്യം അദ്ദേഹത്തിനില്ലെന്നാണ് പലരുടെയും മറുപടി. അതേസമയം രോഹിത്തും ധോണിയും കോലിയും അടക്കമുള്ള താരങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ഫിറ്റ്‌നെസിന്റെ കാര്യം ഗവാസ്‌കര്‍ പറഞ്ഞത്. ഇവര്‍ക്ക് വമ്പടികള്‍ക്ക് സാധിച്ചിരുന്നില്ലെന്നും സൂചിപ്പിച്ചിരുന്നു.

Story first published: Saturday, September 26, 2020, 22:12 [IST]
Other articles published on Sep 26, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+