Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍: ആര്‍സിബി ആ താരത്തിന് പകരം മറ്റൊരാളെ കൊണ്ടുവരണം, കോലിക്ക് നിര്‍ദേശവുമായി പഠാന്‍!!

ദുബായ്: ഐപിഎല്ലില്‍ കഴിഞ്ഞ കളി തോറ്റതോടെ പ്രതിരോധത്തിലായ വിരാട് കോലിക്ക് ഉപദേശവുമായി ഇര്‍ഫാന്‍ പഠാന്‍. ടീം ലൈനപ്പില്‍ കാര്യമായ മാറ്റം വേണമെന്ന് ഇര്‍ഫാന്‍ നിര്‍ദേശിക്കുന്നു. അവസാന ഓവറുകളില്‍ എറിയുന്നവരുടെ കാര്യത്തിലും മാറ്റം വേണമെന്ന് ഇര്‍ഫാന്‍ പറയുന്നു. അതേസമയം മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്രയും ടീം ലൈനപ്പില്‍ മാറ്റം വേണമെന്ന ആവശ്യമാണ് ഉന്നയിക്കുന്നത്. ഒരിക്കല്‍ കൂടി വിരാട് കോലിയുടെ ക്യാപ്റ്റന്‍സി വിമര്‍ശിക്കപ്പെടുമ്പോഴാണ് രണ്ട് പേരും നിര്‍ദേശങ്ങള്‍ നല്‍കിയിരിക്കുന്നത്.

മാറേണ്ടത് ആ താരം

മാറേണ്ടത് ആ താരം

ആര്‍സിബിയുടെ പ്രശ്‌നം താല്‍ക്കാലികം മാത്രമാണ് ഇര്‍ഫാന്‍ പഠാന്‍ പറയുന്നു. അവരുടെ പ്രകടനം ക്രിസ് മോറിസ് വരുന്നതോടെ സൂപ്പറാകും. മോറിസ് ഇപ്പോള്‍ പരിക്കിന്റെ പിടിയിലാണ്. എന്നാല്‍ മോറിസ് അടുത്ത മത്സരങ്ങളില്‍ തിരിച്ചെത്തും. അപ്പോള്‍ ഡെയ്ല്‍ സ്‌റ്റെയിനെ പുറത്തിരുത്തണമെന്ന് പഠാന്‍ നിര്‍ദേശിക്കുന്നു. അതേസമയം ആര്‍സിബി അവസാന ഓവറുകളിലും മാറ്റം വരുത്തേണ്ടതുണ്ട്. ശിവം ദുബെയ്ക്ക് അവസാന ഓവര്‍ എറിയാനായി നല്‍കരുതെന്നും ഇര്‍ഫാന്‍ പറഞ്ഞു. 23 റണ്‍സാണ് പഞ്ചാബിനെതിരെ അവസാന ഓവറില്‍ ദുബെ വഴങ്ങിയത്.

ആര്‍സിബി മികച്ച ടീമാണ്

ആര്‍സിബി മികച്ച ടീമാണ്

ആര്‍സിബി മികച്ച ടീം തന്നെയാണ്. മോറിസ് വരുന്നതോടെ അത് കൂടുതല്‍ മെച്ചപ്പെടും. സ്റ്റെയിന്‍ പുറത്താകുന്നതോടെ ആ ടീം ബാലന്‍സിംഗ് ഉള്ളതായി മാറും. മികച്ച ബാറ്റ്‌സ്മാന്‍മാര്‍ ആര്‍സിബിയിലുണ്ട്. കഴിഞ്ഞ സീസണുകളില്‍ അവര്‍ വിരാട് കോലിയെയും എബി ഡിവില്യേഴ്‌സിനെയും മാത്രം ആശ്രയിച്ചാണ് നിന്നിരുന്നത്. എന്നാല്‍ ഇത്തവണ ആരോണ്‍ ഫിഞ്ച് അവര്‍ക്കൊപ്പമുണ്ട്. ദേവദത്ത് പടിക്കലിന്റെ മികച്ച ഫോമും അവരുടെ ബാറ്റിംഗ് നിരയുടെ ആഴം വര്‍ധിപ്പിക്കുന്നുണ്ടെന്ന് ഇര്‍ഫാന്‍ വ്യക്തമാക്കി.

അവന്‍ അവസാനമെറിയണം

അവന്‍ അവസാനമെറിയണം

ഡെത്ത് ഓവറുകളില്‍ രണ്ടെണ്ണമെങ്കിലും നവദീപ് സെയ്‌നിക്ക് നല്‍കാന്‍ കോലി തയ്യാറാവണം. എബി ഡിവില്യേഴ്‌സിലോ കോലിയെയോ ആശ്രയിച്ചല്ല ഇപ്പോള്‍ ആര്‍സിബി നിലനില്‍ക്കുന്നത്. പോസിറ്റീവായ ഒരുപാട് ഘടകം അവരിലുണ്ട്. ശിവം ദുബെയ്ക്ക് പകരം സെയ്‌നിയെ അവസാന ഓവറുകളില്‍ പന്തെറിയാന്‍ ആര്‍സിബി അനുവദിക്കണം. കാരണം യോര്‍ക്കറുകള്‍ എറിയാന്‍ സെയ്‌നിക്ക് പ്രത്യേക കഴിവുണ്ട്. മികച്ച ബൗണ്‍സറുകള്‍ എറിഞ്ഞ് അവസാന ഓവറുകളില്‍ റണ്ണൊഴുക്ക് പിടിച്ച് നിര്‍ത്താനും സെയ്‌നിക്ക് സാധിക്കുമെന്ന് ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

ടീമില്‍ മാറ്റം വേണം

ടീമില്‍ മാറ്റം വേണം

ആര്‍സിബിയില്‍ അടിമുടി മാറ്റം ആവശ്യമാണ്. അവരുടെ ബാറ്റിംഗില്‍ ബൗളിംഗും ഫീല്‍ഡിംഗും സാധാരണമാണെന്ന് ആകാശ് ചോപ്ര പറഞ്ഞു. ഡിവില്യേഴ്‌സ് കീപ്പറുടെ ചുമതല ഏറ്റെടുക്കണം. അതിലൂടെ മോയിന്‍ അലിയെ ടീമില്‍ കളിപ്പിക്കാന്‍ സാധിക്കും. ജോഷ്വ ഫിലിപ്പിന് വിശ്രമം അനുവദിക്കാനും ഇതിലൂടെ സാധിക്കും. ഡെയ്ല്‍ സ്റ്റെയിനെ പുറത്തിരുത്തി ഇസിരു ഉഡാനയെ കളിപ്പിക്കണം. ഉമേഷിന് പകരം സിറാജിനെയും കളിപ്പിക്കണം. കാരണം ആര്‍സിബിയുടെ ബൗളിംഗ് നിര ദുര്‍ബലമാണ്. അവസാന ആറ് ഓവറുകള്‍ നവദീപ് സെയ്‌നി, ഇസിരു ഉഡാന, ചാഹല്‍ എന്നിവരെ കൊണ്ട് എറിയിക്കണമെന്നും ആകാശ ചോപ്ര ആവശ്യപ്പെട്ടു.

Story first published: Monday, September 28, 2020, 19:37 [IST]
Other articles published on Sep 28, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+