Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: പഞ്ചാബ് ഈ മൂന്ന് മാറ്റങ്ങള്‍ വരുത്തണം, വിജയവഴിയില്‍ തിരിച്ചെത്തുമെന്ന് ഇര്‍ഫാന്‍ പഠാന്‍!!

ദുബായ്: ഐപിഎല്ലില്‍ ഏറ്റവും താഴെ തട്ടില്‍ നില്‍ക്കുകയാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ഗംഭീര ടീമുമായി വന്ന് ഏറ്റവും മോശം കളി പുറത്തെടുക്കുന്ന കാര്യത്തില്‍ പഞ്ചാബ് എപ്പോഴും മുന്നിലാണ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനോട് അവര്‍ തോറ്റ രീതി ദയനീയമായിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരവും പഞ്ചാബിന്റെ തന്നെ താരവുമായിരുന്ന ഇര്‍ഫാന്‍ പഠാന്‍ ടീമില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ്. മൂന്ന് മാറ്റങ്ങള്‍ വരുത്തിയാല്‍ ടീം എത്രയോ മെച്ചപ്പെടുമെന്ന് ഇര്‍ഫാന്‍ പറഞ്ഞു. അര്‍ഷ്ദീപ് സിംഗ്, മുജീബ് ഉര്‍ റഹ്മാന്‍, ദീപക് ഹൂഡ എന്നിവരെ അടുത്ത മത്സരത്തില്‍ കളിപ്പിക്കണമെന്നാണ് ഇര്‍ഫാന്‍ പഠാന്റെ ആവശ്യം.

1

ആരെയാണ് പകരം ഒഴിവാക്കുക എന്ന് പഠാന്‍ പറഞ്ഞിട്ടില്ല. പക്ഷേ ഈ മാറ്റങ്ങള്‍ പഞ്ചാബിന്റെ മധ്യനിരയെയും ബൗളിംഗിനെയും ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്. ടീമിനെ എത്രയോ മികച്ചതാക്കാന്‍ ഇവര്‍ക്ക് സാധിക്കുമെന്ന് ഇര്‍ഫാന്‍ പറയുന്നു. അതേസമയം പഞ്ചാബ് ഇതുവരെ ക്രിസ് ഗെയിലിനെ ഇറക്കാത്തതില്‍ വിമര്‍ശനം ശക്തമാണ്. നിലവിലെ ഓപ്പണിംഗ് ജോഡി വെടിക്കെട്ട് ബാറ്റിംഗ് നടത്തുന്നതിനാല്‍ ഗെയ്‌ലിനെ പരീക്ഷിക്കുക പഞ്ചാബിന് ബുദ്ധിമുട്ടാണ്. രാഹുലും മായങ്ക് അഗര്‍വാളും മികച്ച തുടക്കമാണ് പഞ്ചാബിന് നല്‍കുന്നത്. എന്നാല്‍ മധ്യനിരയില്‍ പ്രമുഖ താരങ്ങളുണ്ടായിട്ടും പ്രകടനം മോശമാണ്.

ഇര്‍ഫാന്‍ നിര്‍ദേശിച്ചത് പോലെ അര്‍ഷ്ദീപ് സിംഗ് സിഎസ്‌കെയ്‌ക്കെതിരെ കളിച്ചിരുന്നു. ഭേദപ്പെട്ട ബൗളറായിട്ടാണ് താരത്തിനെ കാണുന്നത്. ദീപക് ഹൂഡയെ കൊണ്ടുവന്നാല്‍ ബാറ്റിംഗ് നിര ശക്തമാകും. കാരണം സര്‍ഫ്രാസ് ഖാന്‍ വന്‍ പരാജയമാണ്. വമ്പനടികള്‍ നടത്താനും സര്‍ഫ്രാസിന് സാധിക്കുന്നില്ല. ഹൂഡയ്ക്ക് വമ്പനടികള്‍ നടത്താനും നല്ല രീതിയില്‍ ബാറ്റ് ചെയ്യാനും അറിയുന്ന താരമാണ്. ബാറ്റിംഗ് ഓര്‍ഡറില്‍ വലിയൊരു മികവ് കൊണ്ടുവരാനും പഞ്ചാബിന് ഇതിലൂടെ സാധിക്കും. ഇര്‍ഫാന്റെ നിര്‍ദേശം അതുകൊണ്ട് തന്നെ നടപ്പാക്കിയാല്‍ പഞ്ചാബിന് വലിയ നേട്ടമുണ്ടാകും.

പഞ്ചാബിന്റെ ഏറ്റവും വലിയ വിദേശ താരങ്ങളാണ്. നിക്കോളാസ് പൂരാന്‍ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പട്ടെങ്കിലും പിന്നീടുള്ള മത്സരങ്ങളില്‍ മികവ് തെളിയിച്ചു. നിക്കോളാസ് പൂരാനെ പുറത്തിരുത്തുന്നത് പഞ്ചാബിന് സാധിക്കാത്ത കാര്യമാണ്. അതേസമയം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ് പഞ്ചാബിന്റെ ഏറ്റവും വലിയ പ്രശ്‌നം. ഇതുവരെ 41 റണ്‍സാണ് അഞ്ച് മത്സരങ്ങളില്‍ നിന്ന് അദ്ദേഹം നേടിയത്. വളരെ പ്രതീക്ഷയുണ്ടായിരുന്ന താരമാണ് മാക്‌സ്‌വെല്‍. മറ്റൊന്ന് ഡെത്ത് ബൗളിംഗിലെ സ്‌പെഷ്യലിസ്റ്റുകളായ ക്രിസ് ജോര്‍ദാനും ഷെല്‍ഡണ്‍ കോട്രലുമാണ്. ജോര്‍ദാന്‍ ഏഴ് ഓവറുകളില്‍ ഇതുവരെ 98 റണ്‍സാണ് വഴങ്ങിയത്. കോട്രെല്‍ തുടക്കത്തില്‍ നല്ല രീതിയില്‍ പന്തെറിയുമെങ്കിലും ഡെത്ത് ബൗളിംഗില്‍ വന്‍ പരാജയമാണ്.

Story first published: Tuesday, October 6, 2020, 14:56 [IST]
Other articles published on Oct 6, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+