Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: 'ഇത്തവണ എല്ലാ താരങ്ങളും വിശന്നിരിക്കുന്ന സിംഹത്തെപ്പോലെയായിരുന്നു'- ഇര്‍ഫാന്‍ പഠാന്‍

ദുബായ്: ഏറെ പ്രതിസന്ധികള്‍ക്കിടയില്‍ നടത്തിയതാണെങ്കിലും വലിയ വിജയമായിരുന്നു ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്. കാണികളുടെ അഭാവം ഉണ്ടായിരുന്നെങ്കിലും പോരാട്ട വീര്യം ഒട്ടും ചോരാതെ കളിയാവേശം ആരാധകരിലേക്കെത്തിക്കാന്‍ ബിസിസിഐക്ക് സാധിച്ചു. താരങ്ങളെല്ലാം ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഇത്തവണ കാഴ്ചവെച്ചത്. ഇപ്പോഴിതാ ഇത്തവണത്തെ ഐപിഎല്ലില്‍ താരങ്ങള്‍ കൂടുതല്‍ മികവ് കാട്ടാനുള്ള കാരണമെന്താണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ലോക്ഡൗണിനെത്തുടര്‍ന്ന് ഏറെ നാളായി കളിക്കാന്‍ സാധിക്കാതെ വീട്ടിലിരുന്നതാണ് താരങ്ങളുടെ മികച്ച പ്രകടനത്തിന് കാരണമെന്നാണ് ഇര്‍ഫാന്‍ പറയുന്നത്.

'എല്ലാ താരങ്ങളും ഇത്തവണ വളരെ വിശപ്പുള്ളവരായാണ് എനിക്ക് തോന്നിയത്. നന്നായി വിശക്കുന്നുണ്ടെങ്കിലും ഭക്ഷണം കിട്ടാത്ത അവസ്ഥയെക്കുറിച്ച് ചിന്തിച്ച് നോക്കുക. അതായിരുന്നു ഇത്തവണത്തെ ഐപിഎല്ലിലെ അവസ്ഥ. നീണ്ട ഇടവേളയ്ക്ക് ശേഷം ഭക്ഷണം ലഭിക്കുമ്പോള്‍ നിങ്ങള്‍ എന്താണ് ചെയ്യുക. അഞ്ച് ആറ് ദിവസം കഴിക്കാതിരുന്നതിന്റെ ക്ഷീണം ഒന്നിച്ച് കഴിക്കാന്‍ ശ്രമിക്കും. എന്നാല്‍ അത് സാധിക്കില്ല. എന്നാല്‍ ക്രിക്കറ്റില്‍ അത് സാധിക്കും. ലോക്ഡൗണിനെത്തുടര്‍ന്ന് 4-5 മാസം കളിക്കാതിരുന്ന അവര്‍ വിശന്നിരിക്കുന്ന സിംഹങ്ങളെപ്പോലെയാണ് മൈതാനത്തിലേക്കെത്തിയത്. അതിനാല്‍ത്തന്നെ ഏറ്റവും മികച്ചത് തന്നെ കാഴ്ചവെക്കാന്‍ അവര്‍ ശ്രമിച്ചു'-ഇര്‍ഫാന്‍ പഠാന്‍ പറഞ്ഞു.

irfanpathan

ഇത്തവണ മുംബൈ വലിയ വെല്ലുവിളികളില്ലാതെയാണ് ഫൈനലില്‍ കടന്നത്. എന്നാല്‍ മറ്റുള്ള ഒട്ടുമിക്ക ടീമുകളും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് പ്ലേ ഓഫില്‍ കടന്നത്. കെകെആര്‍,പഞ്ചാബ്,രാജസ്ഥാന്‍,ഹൈദരാബാദ് ടീമുകള്‍ അവസാന നിമിഷം പ്ലേ ഓഫില്‍ കടക്കാന്‍ വാശിയേറിയ പോരാട്ടം കാഴ്ചവെച്ചെങ്കിലും ഭാഗ്യം ഹൈദരാബാദിനൊപ്പം നില്‍ക്കുകയായിരുന്നു. ഇത്തവണ എല്ലാ ടീമും ഒന്നിനൊന്ന് മെച്ചമായിരുന്നുവെന്നതാണ് മറ്റൊരു സവിശേഷത. ലോക്ഡൗണിന്റെ ഇടവേള ഐപിഎല്ലിലെ ആദ്യ മത്സരങ്ങളില്‍ താരങ്ങളെ ബാധിച്ചെങ്കിലും പിന്നീടവര്‍ ശക്തമായി തിരിച്ചുവന്നുവെന്ന് ഇര്‍ഫാന്‍ പറഞ്ഞു.

'ബൂംറ, റബാദ, ചഹാല്‍ തുടങ്ങിയവരെല്ലാം ഏറ്റവും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ക്രിസ് ഗെയ്ല്‍ 1000 ടി20 സിക്‌സ് പൂര്‍ത്തിയാക്കുന്നതിനും ഈ സീസണില്‍ നമ്മള്‍ സാക്ഷ്യം വഹിച്ചു. ഇത്തവണ അവസാന സ്ഥാനക്കാരായവര്‍ക്ക് 12 പോയിന്റുണ്ട്. ഒരു മത്സരം കൂടി ജയിച്ചിരുന്നെങ്കില്‍ അവര്‍ക്കും പ്ലേ ഓഫ് സാധ്യത ഉണ്ടായിരുന്നു. അത്രത്തോളം വാശിയേറിയതായിരുന്നു ഇത്തവണത്തെ പോരാട്ടം. ഏറെ നാളായി കളിക്കാതിരിക്കുന്നതിനാല്‍ വിശന്നിരിക്കുന്ന സിംഹത്തെപ്പോലെ എപ്പോഴാണ് കളിക്കാന്‍ സാധിക്കുകയെന്നോര്‍ത്തുള്ള വിശപ്പിലായിരുന്നു അവര്‍' ഇര്‍ഫാന്‍ കൂട്ടിച്ചേര്‍ത്തു. ഫൈനലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചാണ് മുംബൈ കിരീടം നേടിയത്. മുംബൈയുടെ അഞ്ചാം ഐപിഎല്‍ കിരീടമായിരുന്നു ഇത്. അടുത്ത സീസണിലെ ഐപിഎല്ലിന് ഇന്ത്യ തന്നെയാവും വേദിയാവുക.

Story first published: Saturday, November 14, 2020, 13:33 [IST]
Other articles published on Nov 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+