Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: ഇന്ത്യയിലും വിദേശത്തും ഒരുപോലെ വെടിക്കെട്ട്, ഐപിഎല്ലിലെ ആ നേട്ടം ഇവര്‍ക്ക് മാത്രം!!

ദുബായ്: ഐപിഎല്‍ എവിടെ വെച്ച് നടന്നാലും വലിയ പ്രശ്‌നമില്ലാത്ത താരങ്ങള്‍ ഉണ്ടാവും. സാധാരണ ഗതിയില്‍ ഇന്ത്യയില്‍ മാത്രം നല്ല രീതിയില്‍ കളിക്കുകയും, വിദേശത്ത് മോശമായി കളിക്കുകയും ചെയ്യുന്ന താരങ്ങളുണ്ട്. എന്നാല്‍ ആരൊക്കെ മൂന്ന് രാജ്യങ്ങളിലായി ഇതുവരെ നടന്ന ഐപിഎല്ലില്‍ തിളങ്ങിയവര്‍. ഇന്ത്യന്‍ താരങ്ങളില്‍ അത് മൂന്ന് പേര്‍ക്കാണ്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, യുഎഇ എന്നിവിടങ്ങളിലായിട്ടാണ് ഐപിഎല്‍ ഇതുവരെ നടന്നിട്ടുള്ളത്. അതില്‍ മാന്‍ ഓഫ് ദ മാച്ചായ ഇന്ത്യന്‍ താരങ്ങളെ പരിചയപ്പെടാം.

മൂന്ന് രാജ്യങ്ങളില്‍

മൂന്ന് രാജ്യങ്ങളില്‍

ഐപിഎല്‍ ഇതുവരെ മൂന്ന് രാജ്യങ്ങളില്‍ നടന്നിട്ടുണ്ട്. യുഎഇയിലും ദക്ഷിണാഫ്രിക്കയിലുമാണ് ദക്ഷിണാഫ്രിക്കയെ കൂടാതെ ഐപിഎല്‍ നടന്നിട്ടുള്ള രാജ്യങ്ങള്‍. 2014ല്‍ യുഎഇ ഐപിഎല്ലിന്റെ ആദ്യ പാദത്തിന് ആതിഥേയരായിരുന്നു. 2009ല്‍ ദക്ഷിണാഫ്രിക്കയിലായിരുന്നു ഐപിഎല്‍ നടന്നത്. വോട്ടെടുപ്പ് നടക്കുന്നത് കൊണ്ടായിരുന്നു ഐപിഎല്‍ ദക്ഷിണാഫ്രിക്കയിലേക്ക് മാറ്റിയത്. എല്ലാ കളിക്കാര്‍ക്കും ഒരുപോലെ ഇന്ത്യയിലും വിദേശത്തും കളിക്കാന്‍ സാധിക്കില്ല. ദക്ഷിണാഫ്രിക്കയിലാണെങ്കില്‍ പേസ് ബൗളിംഗിനെ പിന്തുണയ്ക്കുന്ന പിച്ചാണ് ഉള്ളത്.

മനീഷ് പാണ്ഡെ ചില്ലറക്കാരനല്ല

മനീഷ് പാണ്ഡെ ചില്ലറക്കാരനല്ല

മനീഷ് പാണ്ഡെയാണ് കഴിഞ്ഞ ദിവസം കൂടി മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം നേടിയിരുന്നു. 11 വര്‍ഷം മുമ്പ് ദക്ഷിണാഫ്രിക്കയില്‍ ടൂര്‍ണമെന്റ് നടന്നപ്പോള്‍ ഒന്നില്‍ കൂടുതല്‍ തവണ കളിയിലെ താരമായിരുന്നു പാണ്ഡെ. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ സെഞ്ച്വറി കുറിച്ചാണ് ആദ്യ ഈ നേട്ടം സ്വന്തമാക്കിയത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിലായിരുന്ന പാണ്ഡെ ആ സമയം. തൊട്ടുപിന്നാലെ തന്നെ സിഎസ്‌കെയ്‌ക്കെതിരെയും കളിയിലെ താരമായി. അന്ന് 48 റണ്‍സാണ് അടിച്ചത്. 2013ല്‍ റാഞ്ചിയില്‍ വെച്ച് നടന്ന കളിയില്‍ പൂനെയ്ക്ക് ജയം നേടിക്കൊടുത്തിരുന്നു പാണ്ഡെ. അന്നും മാന്‍ ഓഫ് ദ മാച്ചായി. 2014ലെ ഫൈനലില്‍ 94 റണ്‍സടിച്ച് കൊല്‍ക്കത്തയ്ക്ക് കിരീടം നേടി കൊടുത്തതും പാണ്ഡെയായിരുന്നു. ആ കളിയിലെ താരമായതും പാണ്ഡെ തന്നെ. അഞ്ച് തവണയാണ് മൊത്തത്തില്‍ പാണ്ഡെ മാന്‍ ഓഫ് ദ മാചച്ച പുരസ്‌കാരം നേടിയത്.

ഹിറ്റ്മാന്‍ വേറെ ലെവല്‍

ഹിറ്റ്മാന്‍ വേറെ ലെവല്‍

ഹിറ്റ്മാന്‍ രോഹിത് ശര്‍മ 18 തവണ ഐപിഎല്ലില്‍ മാന്‍ ഓഫ് മാച്ച് നേടി. ഇതില്‍ 15 എണ്ണവും ഇന്ത്യയിലാണ്. 2009ല്‍ യുഎഇയില്‍ വെച്ചാണ് ആദ്യത്തെ വിദേശ മാന്‍ ഓഫ് ദ മാച്ച് രോഹിത്തിന് ലബിക്കുന്നത്. മുംബൈ ഇന്ത്യന്‍സിനെതിരെ 38 റണ്‍സും ഹാട്രിക്കും രോഹിത്ത് നേടി. കളിച്ച ടീം ഡെക്കാന്‍ ചാര്‍ജേഴ്‌സും. കെകെആറിനെതിരെ രോഹിത് മറ്റൊരു ഓള്‍റൗണ്ട് പ്രകടനം നടത്തി ഈ നേട്ടം അതേ സീസണില്‍ വീണ്ടും ആവര്‍ത്തിച്ചിരുന്നു. ഈ സീസണില്‍ കെകെആറിനെതിരെ 80 റണ്‍സടിച്ച് രോഹിത് വീണ്ടും മാന്‍ ഓഫ് മാച്ചായി. ഇതോടെ മൂന്നിടത്തും ഈ നേട്ടം കൈവരിക്കാന്‍ ഹിറ്റ്മാന് സാധിച്ചു.

മിസ്റ്റര്‍ ഐപിഎല്‍

മിസ്റ്റര്‍ ഐപിഎല്‍

സുരേഷ് റെയ്‌നയാണ് ഈ പട്ടികയില്‍ ഒന്നാം സ്ഥാനക്കാരന്‍. മിസ്റ്റര്‍ ഐപിഎല്‍ ഈ നേട്ടം 2014ല്‍ തന്നെ സ്വന്തമാക്കിയിരുന്നു. 14 തവണയാണ് മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരം റെയ്‌ന നേടിയത്. 2009 സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ 98 റണ്‍സടിച്ചത് ഈ നേട്ടം റെയ്‌നയ്ക്ക് ദക്ഷിണാഫ്രിക്കയില്‍ ലഭിച്ചു. 2014ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അര്‍ധ സെഞ്ച്വറി നേടി റെയ്‌ന കളിയിലെ താരമായിരുന്നു. ആ വര്‍ഷം കളി നടന്നത് യുഎഇയിലും. ഇന്ത്യയില്‍ 12 തവണ മാന്‍ ഓഫ് മാച്ച് പുരസ്‌കാരങ്ങള്‍ റെയ്‌ന നേടിയിട്ടുണ്ട്. ഇത്തവണത്തെ ഐപിഎല്ലില്‍ അദ്ദേഹം കളിച്ചിരുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍ മത്സരങ്ങളില്‍ മാന്‍ ഓഫ് മാച്ച് പുരസ്‌കാരങ്ങള്‍ ചിലപ്പോള്‍ റെയ്‌നയെ തേടിയെത്തുമായിരുന്നു.

Story first published: Saturday, October 24, 2020, 21:01 [IST]
Other articles published on Oct 24, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+