വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: മറ്റു ടീമുകളില്‍ നിന്നും ചെന്നൈ വ്യത്യസ്തം — കാരണം നിരത്തി ഇമ്രാന്‍ താഹിര്‍

ഈ വര്‍ഷത്തെ ഐപിഎല്‍ പ്രതീക്ഷകളൊക്കെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് അവസാനിച്ചിരിക്കുന്നു. പോയിന്റ് പട്ടികയില്‍ താഴെത്തട്ടിലുള്ള ചെന്നൈ ഇനി പ്ലേ ഓഫ് കാണണമെങ്കില്‍ മഹാത്ഭുതം സംഭവിക്കണം. ഐപിഎല്‍ ചരിത്രത്തില്‍ത്തന്നെ ഇതാദ്യമായാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേ ഓഫ് കാണാതെ പുറത്താകുന്നത്. ഇതുവരെ ധോണിയുടെ ടീം പത്തു മത്സരങ്ങള്‍ കളിച്ചു; മൂന്ന് മത്സരങ്ങള്‍ ജയിച്ചു, ഏഴ് മത്സരങ്ങള്‍ തോറ്റു. ചെന്നൈയുടെ ദാരുണാവസ്ഥയില്‍ ക്രിക്കറ്റ് പ്രേമികള്‍ നിരാശരാണ്. യുഎഇയിലെ മൈതാനങ്ങളില്‍ പലപ്പോഴും ചെന്നൈ പൊരുതാന്‍ മറന്നുപോയി. ടീമില്‍ യുവതാരങ്ങളില്ലാത്തതും ചെന്നൈ ഫ്രാഞ്ചൈസിയുടെ പതനത്തിന് ആക്കം കൂട്ടുന്നുണ്ട്.

IPL 2020: Imran Tahir Talks About Chennai Super Kings

പറഞ്ഞുവരുമ്പോള്‍ ചെന്നൈ ടീമില്‍ ഇമ്രാന്‍ താഹിറിനാണ് ഇപ്പോഴത്തെ അവസ്ഥയില്‍ കൂടുതല്‍ വിഷമം. കഴിഞ്ഞ സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളര്‍. പര്‍പ്പിള്‍ ക്യാപ്പ് ജേതാവ്. പക്ഷെ പറഞ്ഞിട്ടെന്താണ് കാര്യം, നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ ചെന്നൈയുടെ എല്ലാ മത്സരങ്ങളും സൈഡ് ബെഞ്ചിലിരുന്ന് കണ്ടുകൊണ്ടിരിക്കുകയാണ് ലെഗ് സ്പിന്നറായ താഹിര്‍. താഹിറിനെ ടീമില്‍ കളിപ്പിക്കാന്‍ ധോണി ഇതുവരെ കൂട്ടാക്കിയിട്ടില്ല. താഹിറിനെ മറികടന്ന് സാം കറനും ഡ്വെയ്ന്‍ ബ്രാവോയും ധോണിയുടെ ടീമില്‍ പതിവുകാരാകുന്നു. കറനും ബ്രാവോയും ഓള്‍ റൗണ്ടര്‍മാരാണ്. ഇമ്രാന്‍ താഹിറിന് വിനയാകുന്നതും ഈ ഘടകംതന്നെ.

എന്തായാലും ഈ സീസണില്‍ ചെന്നൈയ്ക്കായി കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഇമ്രാന്‍ താഹിര്‍ കൈവെടിഞ്ഞിട്ടില്ല. അടുത്തിടെ രവിചന്ദ്രന്‍ അശ്വിനുമായുള്ള പ്രത്യേക അഭിമുഖത്തില്‍ താരം ഇക്കാര്യം പറയുന്നുണ്ട്. 'എന്റെ ഏറ്റവും പ്രിയപ്പെട്ട ടീമാണ് ചെന്നൈ. ഏറ്റവും മികച്ച ടീമെന്ന് നിസംശയം പറയാം. ലോകത്തെ വിവിധ ടീമുകള്‍ക്കായി ഞാന്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ ചെന്നൈ ഫ്രാഞ്ചൈസിയില്‍ നിന്ന് ലഭിക്കുന്ന ആദരവും കരുതലും മറ്റൊരു ടീമും നല്‍കിയിട്ടില്ല. ചെന്നൈ ആരാധകരും ഏറെ സ്‌നേഹമുള്ളവരാണ്', അശ്വിന്റെ 'ഹെലോ ദുബ്ബയ്യ' യുട്യൂബ് ഷോയില്‍ താഹിര്‍ പറഞ്ഞു.

'ചെന്നൈ ടീമിലെ അന്തരീക്ഷം ഒരല്‍പ്പം വ്യത്യസ്തമാണ്. കഴിഞ്ഞ മത്സരങ്ങളിലെ പ്രകടനത്തെ കുറിച്ച് കാര്യമായ ചര്‍ച്ചകള്‍ നടക്കാറില്ല. എന്നും ടീമിലെ താരങ്ങള്‍ക്ക് പിന്തുണ നല്‍കാന്‍ മാനേജ്‌മെന്റ് പ്രത്യേകം ശ്രദ്ധിക്കുന്നു. ചെന്നൈയെ വ്യത്യസ്തമാക്കുന്നതും ഈ സമീപനം തന്നെ. ക്രിക്കറ്റില്‍ എല്ലാ കാലത്തും ഒരാള്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞെന്നുവരില്ല. സിഎസ്‌കെ മാനേജ്‌മെന്റ് ഇക്കാര്യം കൃത്യമായി മനസിലാക്കുന്നു', താഹിര്‍ വ്യക്തമാക്കി. ഇതേസമയം, നടന്നുകൊണ്ടിരിക്കുന്ന സീസണില്‍ എന്നു കളിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ താഹിറിന് ഉത്തരമില്ല. പക്ഷെ സിഎസ്‌കെയ്ക്കായി ഒരു മത്സരമെങ്കിലും കളിക്കുമെന്ന കാര്യത്തില്‍ താരത്തിന് തീര്‍ച്ചയുണ്ട്.

നാലു വിദേശ താരങ്ങളെ മാത്രമേ ഒരു മത്സരത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് കളിപ്പിക്കാന്‍ അനുവാദമുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ സാം കറനും ബ്രാവോയും ഓള്‍റൗണ്ടിങ് മികവിന്റെ പേരില്‍ ടീമില്‍ ഇടംകണ്ടെത്തുകയാണ്. മുന്‍നിരയില്‍ ഡുപ്ലെസിയും വാട്‌സണും സ്ഥാനം നേടുന്നു. എന്തായാലും ബ്രാവോയ്ക്ക് പരിക്കേറ്റ സാഹചര്യത്തില്‍ താഹിര്‍ വരുംമത്സരങ്ങളില്‍ കളിക്കുമോയെന്ന ഉറ്റുനോക്കുകയാണ് ആരാധകര്‍.

Story first published: Thursday, October 22, 2020, 19:55 [IST]
Other articles published on Oct 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X