IPL 2020: ആര്‍സിബി കിരീടം നേടും, അവർ ക്ലിക്കായാല്‍ പിടിച്ചാല്‍ കിട്ടില്ലെന്ന് മുന്‍ ഇന്ത്യന്‍ താരം!

ദുബായ്: റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ഇത്തവണ ഐപിഎല്‍ കിരീടത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്ന് മുന്‍ ഇന്ത്യന്‍ താരം പ്രഗ്യാന്‍ ഓജ. 12 സീസണുകളായി അവര്‍ കിരീടത്തിന് കാത്തിരിക്കുകയാണ്. അവരുടെ ആ സ്വപ്‌ന ഇത്തവണ യാഥാര്‍ത്ഥ്യമാവുമെന്നും ഓജ പറഞ്ഞു. ആര്‍സിബി നേരത്തെ മൂന്ന് തവണ പ്ലേഓഫ് കളിച്ചിട്ടുണ്ട്. അഞ്ച് തവണ പ്ലേഓഫിലും കളിച്ചിട്ടുണ്ട്. എന്നാല്‍ ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. അവസാനം അവര്‍ ഫൈനലിലെത്തിയത് 2016ലാണ്. എന്നാല്‍ ഹൈദരാബാദിനോട് ഫൈനലില്‍ തോല്‍ക്കുകയും ചെയ്തു. ഇത്തവണ അവര്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. ഒമ്പതില്‍ ആറ് മത്സരങ്ങളും അവര്‍ വിജയിച്ചു.

തുടര്‍ ജയങ്ങള്‍ വന്നത് കൊണ്ട് ആര്‍സിബി കരുത്തുറ്റ ടീം തന്നെയാണെന്ന് വിലയിരുത്തലുണ്ട്. ആര്‍സിബി കളിക്കുന്ന രീതി സൂപ്പറാണ്. അവര്‍ വിജയത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ കളി കൊണ്ട് തന്നെ കിരീടം നേടുക എന്നത് സ്വപ്‌നം മാത്രമാകില്ല.അവര്‍ ഇത്തവണ കിരീടം നേടും. എബി ഡിവില്യേഴ്‌സ് വിരാട് കോലി, ക്രിസ് മോറിസ് എന്നിവര്‍ തകര്‍പ്പന്‍ ഫോമിലായാല്‍ അത് തുടരെ ഉണ്ടായാല്‍, അവര്‍ വ്യത്യസ്ത കളിക്കാരും ടീമുമാണ്. പിന്നീട് ഒരാള്‍ക്കും അവരെ പിടിച്ചുകെട്ടാന്‍ സാധിക്കില്ലെന്നും ഓജ പറഞ്ഞു. ഇവര്‍ തിളങ്ങുന്ന കാലത്തോളം ആര്‍സിബിക്ക് കിരീടം നേടുക എളുപ്പമാണെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ ഈയൊരു ആവേശം കഴിഞ്ഞ ദിവസം കിംഗ്‌സ് ഇലവന്‍ പഞ്ചാബില്‍ കണ്ടിരുന്നു. പഞ്ചാബിന്റെ സാധ്യതകളെ പറ്റി നമ്മള്‍ നേരത്തെ പറഞ്ഞിരുന്നു. അവര്‍ ഗംഭീര കളിക്കാരുള്ള ടീമാണ്. അവര്‍ ജയിച്ച് തുടങ്ങിയാല്‍, മുംബൈയെയും ഡല്‍ഹിയെയും പരാജയപ്പെടുത്തും. ഇവര്‍ ടോപ് ടീമുകളാണെന്ന് മറക്കരുത്. ആരെയും ചെറുതായി കാണരുത്. ഓരോ മിനുട്ടിലും കളി മാറി മറിയുന്നതാണ് ടി20 ക്രിക്കറ്റെന്നും ഓജ പറഞ്ഞു. ആര്‍സിബി നല്ല ശക്തമായ ടീമാണ്. എല്ലാ അര്‍ത്ഥത്തിലും. ബൗളിംഗും ബാറ്റിംഗും അവര്‍ക്ക് നല്ല രീതിയിലുണ്ടെന്നും ഓജ പറഞ്ഞു. അതുകൊണ്ട് കിരീട സാധ്യതയില്‍ അവര്‍ മുന്നില്‍ തന്നെയുണ്ട്.

ആര്‍സിബിക്ക് എങ്ങനെ കളിക്കണമെന്ന് ഇത്തവണ കൃത്യമായ ക്ലാരിറ്റിയുണ്ട്. മൈക് ഹെസണിന്റെ നിയമനമാണ് അവരുടെ കളിയെ മാറ്റിമറിച്ചിരിക്കുന്നത്. സപ്പോര്‍ട്ട് സ്റ്റാഫില്‍ ഹീസണ്‍ വന്നതോടെ എല്ലാം മാറി. ആര്‍സിബിയുടെ പ്രകടനവും ഇതോടെ മാറി. ഒരു മത്സരത്തില്‍ ഒഴിച്ച് ബാക്കിയെല്ലാ മത്സരത്തിലും അവര്‍ക്ക് കളിക്കളത്തില്‍ എന്താണ് വേണ്ടതെന്ന് വ്യക്തമായ ക്ലാരിറ്റി ഉണ്ടായിരുന്നു. ഇത്രയും കാലം അവര്‍ക്ക് കോച്ചിന്റെ പ്രശ്‌നമുണ്ടായിരുന്നു. മൈക്ക് ഹീസന്റെ കാര്യത്തില്‍ അവര്‍ക്ക് പ്രതീക്ഷിക്കാം. അദ്ദേഹത്തിന് കഴിവുണ്ട്. അത് ആര്‍സിബിക്ക് ആവശ്യവുമാണ്. കൂടുതല്‍ പക്വതയോടെയാണ് അവര്‍ കളിയെ ഇപ്പോള്‍ സമീപിക്കുന്നതെന്നും ഓജ പറഞ്ഞു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, October 21, 2020, 18:27 [IST]
Other articles published on Oct 21, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X