Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: നെറ്റ് റണ്‍റേറ്റ് തുല്യമായാല്‍ ആരൊക്കെ പ്ലേഓഫിലെത്തും, പുറത്താവുക നാലിലൊരു ടീം മാത്രം!!

ദുബായ്: ഐപിഎല്‍ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ അവസാനത്തിലെത്തി നില്‍ക്കുകയാണ്. ഇനി രണ്ട് മത്സരങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. നാല് ടീമുകളുടെ പ്ലേഓഫ് സാധ്യതകള്‍ ഇപ്പോഴും ശക്തമാണ്. എന്നാല്‍ ഇതില്‍ മൂന്ന് ടീമുകള്‍ക്ക് മാത്രമേ പ്ലേഓഫില്‍ കളിക്കാനാവൂ. ഹൈദരാബാദ് തോല്‍ക്കുക മാത്രമാണ് മൂന്ന് ടീമുകളുടെയും മുന്നിലുള്ള ഏക വഴി. പക്ഷേ നെറ്റ് റണ്‍റേറ്റ് നാല് ടീമുകളുടെയും ഒരേപോലെ എത്തിയാല്‍ എന്ത് ചെയ്യും. ഇതില്‍ ഏത് ടീമാണ് പ്ലേഓഫിലേക്ക് മുന്നേറുക. അത്തരം സാധ്യതകളും ഐപിഎല്ലിന്റെ നിയമാവലിയില്‍ പറയുന്നുണ്ട്.

പ്ലേഓഫ് സാധ്യതകള്‍

പ്ലേഓഫ് സാധ്യതകള്‍

ആര്‍സിബിക്കും ഡല്‍ഹിക്കും ജയിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ല. പക്ഷേ ഇരുവരും തമ്മിലാണ് മത്സരം. തോല്‍ക്കുന്നവര്‍ പ്രതിസന്ധിയിലാവുമെന്ന് ഉറപ്പാണ്. എന്നാല്‍ ഹൈദരാബാദിന് മുംബൈക്കെതിരായ മത്സരം ജയിച്ചാല്‍ നേരെ പ്ലേഓഫിലെത്താം. മൂന്നാം സ്ഥാനത്ത് വരെ അവരെത്താനും സാധ്യതയുണ്ട്. എന്നാല്‍ ഹൈദരാബാദ് തോറ്റാല്‍ മൂന്ന് ടീമുകളും അനായാസം നോക്കൗട്ടിലെത്തും. ഇതില്‍ കൊല്‍ക്കത്ത മാത്രമാണ് അല്‍പ്പം പ്രതിരോധത്തില്‍ നില്‍ക്കുന്നത്.

നെറ്റ് റണ്‍റേറ്റ് താഴെ പോകരുത്

നെറ്റ് റണ്‍റേറ്റ് താഴെ പോകരുത്

ഡല്‍ഹിക്കും ബാംഗ്ലൂരിനും രണ്ട് കാര്യങ്ങള്‍ നിര്‍ണായകമാണ്. ഇന്നത്തെ മത്സരത്തില്‍ ഡല്‍ഹിയോ ബാംഗ്ലൂരോ തോറ്റാലും അവരുടെ റണ്‍റേറ്റ് ഒരിക്കലും കുറയാന്‍ പാടില്ല. വമ്പന്‍ തോല്‍വിയാണ് നേരിടുന്നതെങ്കില്‍ അത് കൊല്‍ക്കത്തയ്ക്ക് താഴെ പോകാതിരിക്കുക. ഹൈദരാബാദ് മുംബൈക്കെതിരെ ഹൈദരാബാദ് തോല്‍ക്കുക. ഇനി ജയിച്ചാല്‍ റണ്‍റേറ്റ് ഡല്‍ഹിക്കോ ബാംഗ്ലൂരിനോ നിര്‍ണായകമാകും. കൊല്‍ക്കത്തയ്ക്ക് ഏറ്റവും മോശം റണ്‍റേറ്റാണ് ഉള്ളത്. കൂടുതല്‍ റണ്‍റേറ്റുള്ള ടീമാണ് പോയിന്റ് തുല്യമായാല്‍ പ്ലേഓഫിലേക്ക് മുന്നേറുക.

റണ്‍റേറ്റ് തുല്യമാകുമോ?

റണ്‍റേറ്റ് തുല്യമാകുമോ?

നെറ്റ് റണ്‍റേറ്റ് തുല്യമാകുമോ എന്നാണ് ഇനി അറിയാനുള്ളത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതുണ്ടാവില്ല. കാരണം വലിയ വ്യത്യാസമുണ്ട് പോയിന്റുകള്‍ തമ്മില്‍. പക്ഷേ അത് അസാധ്യമായ കാര്യമല്ല. ഡല്‍ഹി വന്‍ മാര്‍ജിനില്‍, പ്രത്യേകിച്ച് 100 റണ്‍സിനൊക്കെ തോറ്റാല്‍ ഒരു ടീം പുറത്താവും. കൊല്‍ക്കത്തയാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറ്റവും പ്രതിരോധത്തില്‍ നില്‍ക്കുന്നത്. അതേസമയം ബാംഗ്ലൂരിന്റെയും ഡിസിയുടെയും സമീപകാലത്തെ ഫോം പരിഗണിച്ചാല്‍ കൊല്‍ക്കത്തയുമായി നെറ്റ് റണ്‍റേറ്റ് ഒത്തുവരാനും സാധ്യതയുണ്ട്. എങ്കില്‍ ത്രില്ലറിന് സമാനമാവും ഗ്രൂപ്പ് ഘട്ടത്തില്‍ നിന്ന് പ്ലേഓഫ് കളിക്കുന്നവരെ കണ്ടെത്തുകയെന്നത്.

ഐപിഎല്‍ നിയമം

ഐപിഎല്‍ നിയമം

റണ്‍റേറ്റ് ഇനിയുള്ള നാല് ടീമുകളുടെയും ഒരുമിച്ച് എത്തിയാല്‍ മൂന്ന് ടീമുകള്‍ പ്ലേഓഫിലേക്ക് മുന്നേറും. ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്തവരെയാണ് അടുത്തതായി പരിഗണിക്കുക. ഇതില്‍ ഏറ്റവും നേടിയവരെ പ്ലേഓഫിലേക്ക് തിരഞ്ഞെടുക്കുക. അതും തുല്യമായാല്‍ ഐപിഎല്‍ സമിതി തന്നെ മൂന്ന് ടീമുകളെ തിരഞ്ഞെടുക്കും. അതേസമയം ഈ സാധ്യതയുണ്ടായാലും കൊല്‍ക്കത്തയ്ക്ക് തന്നെയാണ് നഷ്ടം. ആര്‍സിബിയും ഡല്‍ഹിയും കെകെആറിനേക്കാള്‍ ഈ സീസണില്‍ വിക്കറ്റുകള്‍ എടുത്ത ടീമാണ്. കെകെആറിന് പ്ലേഓഫിലെത്തണമെങ്കില്‍ ഹൈദരാബാദ് മുംബൈയോട് തോല്‍ക്കുക തന്നെ വേണം.

Story first published: Monday, November 2, 2020, 14:54 [IST]
Other articles published on Nov 2, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+