IPL 2020: താരലേലം ഇല്ലെങ്കില്‍ സിഎസ്‌കെ 2021ലും നാണംകെടും! അറിയാം അഞ്ചു കാരണങ്ങള്‍

ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫ് കാണാതെ പുറത്തായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സാധിക്കുമെന്ന ശുഭപ്രതീക്ഷയിലാണ്. ഈ സീസണില്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്തായ ആദ്യത്തെ ടീമെന്ന നാണക്കേട് സിഎസ്‌കെയുടെ പേരിലായിരുന്നു. മുന്‍ സീസണുകളിലെല്ലാം പ്ലേഓഫ് കളിച്ചിട്ടുള്ള സിഎസ്‌കെയ്ക്കു ഇത്തവണ ഇങ്ങനെയൊരു ദുരന്തമുണ്ടാവുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

IPL 2020: മുംബൈയുടെ വിജയരഹസ്യമെന്ത്? തുറന്നു പറഞ്ഞത് സൗരഭ് തിവാരി

IPL 2020: കറെനും ജഡ്ഡുവും മതി, ധോണിയടക്കം എല്ലാവരെയും സിഎസ്‌കെ പുറത്താക്കണം!- ഗംഭീര്‍

2021ലെ അടുത്ത ഐപിഎല്ലില്‍ ഇതേ ടീമിനെ വച്ച് സിഎസ്‌കെയ്ക്കു ഒരു മടങ്ങിവരവ് സാധ്യമല്ല. അടിമുടി മാറ്റങ്ങള്‍ വരുത്തിയാല്‍ മാത്രമേ സിഎസ്‌കെയ്ക്കു പഴയ പ്രതാപത്തിലേക്കു തിരിച്ചെത്താന്‍ കഴിയൂ. സീസണിനു മുമ്പുള്ള മെഗാ താരലേലത്തിലാണ് സിഎസ്‌കെയുടെ പ്രതീക്ഷകള്‍. മികച്ച കളിക്കാരെ ലേലത്തില്‍ സിഎസ്‌കെയ്ക്കു ടീമിലേക്കു കൊണ്ടു വരേണ്ടതുണ്ട്. എന്നാല്‍ താരലേലം അടുത്ത തവണ വേണ്ടെന്നു വച്ചാല്‍ അത് സിഎസ്‌കെയ്ക്കു കനത്ത ആഘാതമായിമാറും. ഇതിനുള്ള കാരണങ്ങള്‍ പരിശോധിക്കാം.

പവര്‍ഹിറ്റര്‍മാരുടെ അഭാവം

പവര്‍ഹിറ്റര്‍മാരുടെ അഭാവം

ടി20 ഫോര്‍മാറ്റില്‍ ഏതൊരു ടീമിനെ സംബന്ധിച്ചും അവിഭാജ്യഘടകമാണ് പവര്‍ ഹിറ്റര്‍മാര്‍. സിഎസ്‌കെയുടെ കാര്യമെടുത്താല്‍ മികച്ച പവര്‍ ഹിറ്റര്‍മാരില്ലെന്നത് അവരുടെ പ്രധാന പോരായ്മകളിലൊന്നാണ്. നേരത്തേ ഡ്വയ്ന്‍ സ്മിത്ത്, മാത്യു ഹെയ്ഡന്‍, മൈക്കല്‍ ഹസ്സി എന്നിവരെപ്പോലുള്ള പവര്‍ ഹിറ്റര്‍മാര്‍ സിഎസ്‌കെ സംഘത്തിലുണ്ടായിരുന്നു.

ഫാഫ് ഡുപ്ലെയിസും ഷെയ്ന്‍ വാട്‌സനും ചേര്‍ന്നാണ് സിഎസ്‌കെയ്ക്കു വേണ്ടി ഓപ്പണ്‍ ചെയ്തിരുന്നത്. ഡുപ്ലെസി 12 ഇന്നിങ്‌സുകളില്‍ നിന്നും 401ഉം വാട്‌സന്‍ 10 ഇന്നിങ്‌സുകളില്‍ 280ഉം റണ്‍സാണ് നേടിയത്. ടീമിന് മികച്ച തുടക്കം നല്‍കുന്നതില്‍ ഈ ഓപ്പണിങ് സഖ്യം പരാജയപ്പെട്ടിരുന്നു. ഇതു കാരണം വലിയ ടോട്ടല്‍ നേടുന്നതിനായി ഇന്നിങ്‌സിന് അടിത്തറയിടാനോ വലിയ ലക്ഷ്യം പിന്തുടര്‍ന്നു ജയിക്കാനേ സാധിച്ചില്ല. അടുത്ത സീസണിലെ പവര്‍ ഹിറ്റര്‍മാരെ കൊണ്ടുവന്നാല്‍ മാത്രമേ ഈ പോരായ്മ മറികടക്കാന്‍ സിഎസ്‌കെയ്ക്കു സാധിക്കൂ.

കേദാര്‍ ജാദവ് ടീമില്‍ തുടരും

കേദാര്‍ ജാദവ് ടീമില്‍ തുടരും

ഈ സീസണല്‍ സിഎസ്‌കെ ടീമിലെ ഏറ്റവും വലിയ ദുരന്തമായി മാറിയ ഓള്‍റൗണ്ടര്‍ കേദാര്‍ ജാദവിനെ താരലേലം നടന്നില്ലെങ്കില്‍ അടുത്ത സീസണിലും സിഎസ്‌കെ ടീമില്‍ കാണേണ്ടിവരും. ഇത്തവണ സിഎസ്‌കെ ഏറ്റവുമധികം പഴി കേട്ടത് ജാദവിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു.

35 കാരനായ താരത്തിന് ഒരു കളിയില്‍പ്പോലും ബാറ്റിങിലോ, ബൗളിങിലോ കാര്യമായ സംഭാവന നല്‍കാനായില്ല. കൊല്‍ക്കക്കയ്‌ക്കെതിരേ ജയം അനിവാര്യമായിരുന്ന കളിയില്‍ 12 പന്തില്‍ റണ്‍സ് മാത്രമെടുത്ത ജാദവ് ടീമിന്റെ തോല്‍വിക്കും വഴിവച്ചിരുന്നു. എട്ടു ഇന്നിങ്‌സുകളില്‍ നിന്നും 62 റണ്‍സ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. ജാദവിന് പകരം അടുത്ത സീസണില്‍ തകര്‍ത്തടിക്കാന്‍ ശേഷിയുള്ള പവര്‍ ഹിറ്ററെയാണ് സിഎസ്‌കെയ്ക്കുവേണ്ടത്.

റെയ്‌നയുടെ പകരക്കാരന്‍

റെയ്‌നയുടെ പകരക്കാരന്‍

ഈ സീസണിനു മുമ്പ് തന്നെ പിന്‍മാറിയ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ അഭാവം സിഎസ്‌കെയ്ക്കു കനത്ത ആഘാതമായിരുന്നു. പകരക്കാരനെ ടീമിലേക്കു കൊണ്ടു വരാന്‍ സിഎസ്‌കെ ശ്രമിച്ചതുമില്ല. അടുത്ത സീസണിലെങ്കിലും റെയ്‌നയ്ക്കു പകരം പുതിയൊരാളെ സിഎസ്‌കെയ്ക്കു ആവശ്യമാണ്. പുതിയ സീസണില്‍ റെയ്‌നയെ സിഎസ്‌കെ നിലനിര്‍ത്താനിടയില്ലെന്നാണ് അഭ്യൂഹങ്ങള്‍. അങ്ങനെയെങ്കില്‍ പകരക്കാരന്‍ ആരെന്നതാണ് ചോദ്യം.

ഐപിഎല്ലില്‍ സിഎസ്‌കെയ്ക്കായി ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് റെയ്‌ന. ഏറ്റവും വേഗത്തില്‍ 5000 റണ്‍സ് തികച്ച താരമെന്ന റെക്കോര്‍ഡിന് അവകാശി കൂടിയാണ് അദ്ദേഹം.

പ്രായമേറിയവര്‍ ബാധ്യതയാവും

പ്രായമേറിയവര്‍ ബാധ്യതയാവും

സിഎസ്‌കെ ടീമിലെ ഭൂരിഭാഗം താരങ്ങളും വെറ്ററന്‍മാരാണ്. അതുകൊണ്ടു തന്നെ ഡാഡീസ് ആര്‍മിയെന്നും വയസ്സന്‍ പടയെന്നുമെല്ലാം വിമര്‍ശകര്‍ അവരെ പരിഹസിക്കാറുമുണ്ട്. പ്രായം തങ്ങള്‍ക്കു വിലങ്ങു തടിയാണെന്ന് പല വെറ്ററന്‍ താരങ്ങളുടെയും പ്രകടനം ഇത്തവണ അടിവരയിടുന്നു. അതുകൊണ്ടു തന്നെ ഇവരില്‍ പലരെയും സീസണിനു ശേഷം സിഎസ്‌കെ ഒഴിവാക്കേണ്ടതുണ്ട്.

യുവത്വത്തിനു പകരം പരിചയസമ്പത്തിനാണ് ഇതുവരെ സിഎസ്‌കെ മുന്‍തൂക്കം നല്‍കിയിരുന്നത്. എന്നാല്‍ ഇതേ പോളിസി ഇത്തവണ അവര്‍ക്കു വിലങ്ങുതടിയായിരിക്കുകയാണ്.

നിലവില്‍ സിഎസ്‌കെ ടീമിലെ മിക്ക കളിക്കാരും അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാത്തരവാണ്. ഇക്കൂട്ടത്തിലേക്കു ഏറ്റവും ഒടുവിലായി നായകന്‍ ധോണിയും റെയ്‌നയും കൂടി ചേര്‍ന്നു കഴിഞ്ഞു. അടുത്ത സീസണില്‍ ഇവരില്‍ പലരെയും ഒഴിവാക്കി പകരം ഒന്നില്‍ നിന്നും തുടങ്ങിയാല്‍ മാത്രമേ സിഎസ്‌കെയ്ക്കു തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാന്‍ കഴിയൂ.

ടി20 സ്‌പെഷ്യലിസ്റ്റുകളുടെ അഭാവം

ടി20 സ്‌പെഷ്യലിസ്റ്റുകളുടെ അഭാവം

മികച്ച ടി20 സ്‌പെഷ്യലിസ്റ്റുകളുടെ അഭാവം സിഎസ്‌കെ നിരയില്‍ പ്രകടനമാണ്. മറ്റു ടീമുകളുമായി താരതമ്യം ചെയ്യുമ്പോള്‍ സിഎസ്‌കെയ്ക്കു ഉയര്‍ത്തിക്കാന്‍ ആരും തന്നെയില്ലെന്നു കാണാം. മുംബൈ ഇന്ത്യന്‍സിന് ഹാര്‍ദി പാണ്ഡ്യയും ഡല്‍ഹി ക്യാപ്പിറ്റല്‍സിന് മാര്‍ക്കസ് സ്റ്റോയ്‌നിസും കിങ്‌സ് ഇലവന്‍ പഞ്ചാബിന് നിക്കോളാസ് പൂരനും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി നിതീഷ് റാണയുമുള്ളതു പോലെ സിഎസ്‌കെയ്ക്കു ഒരു താരം പോലുമില്ലെന്നു കാണാം.

അടുത്ത സീസണിനു മുമ്പ് നടക്കുന്ന ലേലത്തില്‍ മികച്ചൊരു ടി20 സ്‌പെഷ്യലിസ്റ്റിനെ സിഎസ്‌കെയ്ക്കു ആവശ്യമുണ്ട്. ലേലം നടന്നില്ലെങ്കില്‍ സിഎസ്‌കെയെ സംബന്ധിച്ച് അതു വലിയ ക്ഷീണമായി മാറും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, October 29, 2020, 20:30 [IST]
Other articles published on Oct 29, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X