Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: സൂപ്പര്‍ ഓവര്‍ വന്നപ്പോള്‍ ദേഷ്യമാണ് വന്നത്, കളിയിലെ താരം അവന്‍ തന്നെയെന്ന് ഗെയില്‍!!

ദുബായ്: മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരം സൂപ്പര്‍ ഓവറിലേക്ക് നീണ്ടപ്പോള്‍ തനിക്ക് സമ്മര്‍ദമുണ്ടായിരുന്നില്ലെന്ന് ക്രിസ് ഗെയില്‍. ശരിക്കും പറഞ്ഞാല്‍ എനിക്ക് ദേഷ്യമാണ് വന്നത്. നേരത്തെ തന്നെ ജയിക്കാവുന്ന മത്സരമായിരുന്നുവെന്നും ഗെയ്ല്‍ പറഞ്ഞു. രണ്ടാം സൂപ്പര്‍ ഓവറില്‍ ബാറ്റ് ചെയ്യാന്‍ പോകുമ്പോള്‍ എനിക്ക് യാതൊരു സമ്മര്‍ദമോ, ചാഞ്ചാട്ടമോ ഇല്ലായിരുന്നു. മനസ്സില്‍ ആകെ ദേഷ്യമായിരുന്നു. വളരെ വിഷമത്തിലും നിരാശയിലുമായിരുന്നു ഞാന്‍. ഈ സ്ഥിതിയില്‍ ടീമെത്തിയല്ലോ എന്നാലോചിച്ചായിരുന്നു വിഷമം. പക്ഷേ ഇത് ക്രിക്കറാണ്. ഇത്തരം കാര്യങ്ങളൊക്കെ അതില്‍ നടക്കുന്നതാണെന്നും മായങ്ക് അഗര്‍വാളുമായുള്ള വീഡിയോ ഷോയില്‍ ഗെയ്ല്‍ പറഞ്ഞു.

1

കളിയിലെ താരം മുഹമ്മദ് ഷമി തന്നെയാണ്. രോഹിത്തിനും ഡികോക്കിനുമെതിരെ ആറ് റണ്‍സ് എറിഞ്ഞ് പിടിക്കുക എന്നത് ഗംഭീരമായ കാര്യമാണ്. കിടിലന്‍ ബൗളിംഗായിരുന്നു ഷമി കാഴ്ച്ചവെച്ചത്. ഞാന്‍ ഷമിയുടെ പന്ത് നെറ്റ്‌സില്‍ കളിച്ചതാണ്. എനിക്കറിയാം ആ യോര്‍ക്കറുകള്‍ ഗംഭീരമായി തന്നെ എറിയാന്‍ ഷമിക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു. അത് കൃത്യമായി തന്നെ ഷമി ഉപയോഗിച്ചു. മത്സരത്തില്‍ പഞ്ചാബിനെ വിജയിപ്പിച്ചത് ആ ഓവര്‍ ആണെന്നും ഗെയ്ല്‍ പറഞ്ഞു. അതേസമയം കൂടുതലൊന്നും ആലോചിക്കാതിരിക്കുക, ഒരുപാട് കാര്യങ്ങള്‍ ചിന്തിച്ച് പന്തെറിയാതിരിക്കുക എന്നതാണെന്ന് മുഹമ്മദ് ഷമി പറഞ്ഞു.

വളരെ ബുദ്ധിമുട്ടേറിയതായിരുന്നു സൂപ്പര്‍ ഓവര്‍. നിങ്ങള്‍ക്ക് 15 റണ്‍സില്‍ അധികം സൂപ്പര്‍ ഓവറില്‍ എറിഞ്ഞ് പിടിക്കാനുണ്ടെങ്കില്‍ കളി മറ്റൊന്നാകുമായിരുന്നു. എറിയുന്നയാള്‍ക്കും അതില്‍ നല്ല ആത്മവിശ്വാസമുണ്ടാകും. എന്നാല്‍ ഇവിടെ അഞ്ച് റണ്‍സാണ്. സ്വയം വിശ്വസിച്ചാല്‍ മാത്രമേ കൃത്യമായി എല്ലാം ചേര്‍ന്ന് പോകൂ. എന്താണ് നിങ്ങള്‍ക്ക് ആ നിമിഷം ഏറ്റവും ബെസ്റ്റായി ചെയ്യാന്‍ സാധിക്കുന്നതെന്ന് ചിന്തിക്കുക. അത് തന്നെ ചെയ്യുക. എനിക്കതിന് സാധിക്കുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. ഈ പന്ത് മികച്ചതായിരുന്നു. അടുത്ത പന്തും മികച്ചതാവും, ഇങ്ങനെ മനസ്സില്‍ വിചാരിച്ചാല്‍ ആറ് പന്തും എറിഞ്ഞതെന്ന് ഷമി വ്യക്തമാക്കി.

ക്രിസ് ജോര്‍ദാന്‍ എറിഞ്ഞ രണ്ടാം സൂപ്പര്‍ ഓവറില്‍ 11 റണ്‍സ് മാത്രമാണ് പിറന്നത്. ഷമി എറിഞ്ഞ ഓവര്‍ സൂപ്പറായിരുന്നുവെന്ന് ജോര്‍ദാന്‍ പറഞ്ഞു. ടീമിന്റെ എനര്‍ജിയാണ് ഗംഭീരം. മാക്‌സ്‌വെല്ലിനെ പോലുള്ള താരങ്ങള്‍ ഇനിയും ഫോമാവുന്നുണ്ടെന്ന് പറയുന്നത് തന്നെ ടീമിന്റെ കരുത്താണ്. അര്‍ഷ്ദീപ് വളരെ നന്നായി പന്തെറിഞ്ഞു. ഗെയ്ല്‍ ടീമിലേക്ക് മടങ്ങിയെത്തിയ ശേഷം വലിയ മാറ്റങ്ങളാണ് ടീമിലുണ്ടായത്. ആദ്യ കളിയില്‍ ഫിഫ്റ്റിയും രണ്ടാമത്തെ കളിയില്‍ സൂപ്പര്‍ ഓവറിലെ സിക്‌സറും ടീമില്‍ അദ്ദേഹമുണ്ടാക്കിയ സ്വാധീനത്തിന്റെ ഫമലമാണ്. ഒരു ഇടവേള കഴിഞ്ഞ് തിരിച്ചെത്തിയിട്ടും അദ്ദേഹം ഗംഭീരമായിട്ടാണ് കളിക്കുന്നതെന്നും ജോര്‍ദാന്‍ പറഞ്ഞു.

Story first published: Monday, October 19, 2020, 12:00 [IST]
Other articles published on Oct 19, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+