വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: സഞ്ജുവിന് സംഭവിച്ചത് തനിക്കും നേരിട്ടു! എത്ര വേദനയുണ്ടായെന്ന് അറിയാം- സച്ചിന്‍

ക്യാച്ചെടുത്ത ശേഷം താരം പിറകിലേക്കു വീഴുകയായിരുന്നു

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണിന്റെ ക്യാച്ചിനെ പുകഴ്ത്തി മുന്‍ ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. തന്റെ ട്വിറ്റര്‍ പേജിലൂടെയായിരുന്നു സച്ചിന്റെ പ്രശംസ.

വായുവിലുയര്‍ന്നു ഇരുകൈകള്‍ കൊണ്ടും ഈ ക്യാച്ചെടുക്കുന്നതിനിടെ സഞ്ജു പിറകിലേക്കു വീഴുകയും തലയുടെ പിന്‍ഭാഗം ശക്തിയായി ഗ്രൗണ്ടില്‍ ഇടിക്കുകയും ചെയ്തിരുന്നു. പക്ഷെ ഭാഗ്യവശാല്‍ പരിക്കില്‍ നിന്നും താരം രക്ഷപ്പെടുകയായിരുന്നു. തനിക്കും കരിയറില്‍ മുമ്പ് സമാനമായ അനുഭവം ഉണ്ടായിരുന്നതായി സച്ചിന്‍ ട്വീറ്റില്‍ കുറിച്ചു.

സച്ചിന്റെ ട്വീറ്റ്

സച്ചിന്റെ ട്വീറ്റ്

സഞ്ജു സാംസണിന്റേത് ഗംഭീര ക്യാച്ചായിരുന്നു. ഗ്രൗണ്ടില്‍ ഇതു പോലെ ശക്തമായി തലയടിച്ചു വീണാല്‍ എത്ര മാത്രം വേദനയുണ്ടാവുമെന്ന് എനിക്കറിയാം. 1992ല്‍ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ മല്‍സരത്തില്‍ ക്യാച്ചെടുക്കുന്നതിനിടെ എനിക്കും ഇതേ അനുഭവം നേരിട്ടിരുന്നുവെന്നായിരുന്നു സച്ചിന്റെ ട്വീറ്റ്.
അന്നു വിന്‍ഡീസ് താരം ഫില്‍ സിമ്മണ്‍സിന്റെ ക്യാച്ചെടുത്ത ശേഷമായിരുന്നു സച്ചിന്‍ തലയടിച്ചു വീണത്. വായുവില്‍ ഉയര്‍ന്നു പൊങ്ങിയ പന്ത് റണ്ണിങ് ക്യാച്ചിലൂടെ പിടിച്ച ശേഷം സച്ചിന്‍ പിറകിലേക്കു വീഴുകയായിരുന്നു.

സഞ്ജുവിന് സംഭവിച്ചത്...

സഞ്ജുവിന് സംഭവിച്ചത്...

കൊല്‍ക്കത്തയ്‌ക്കെതിരേ ബുധനാഴ്ച രാത്രി നടന്ന കളിയുടെ 17ാം ഓവറിലെ അഞ്ചാമത്തെ പന്തിലായിരുന്നു ഒരു നിമിഷം കാണികളെ ആശങ്കയിലാക്കിയ സഞ്ജുവിന്റെ സൂപ്പര്‍ ക്യാച്ച്. ടോം കറെന്റ് ബൗളിങില്‍ കെകെആര്‍ താരം പാറ്റ് കമ്മിന്‍സിനെ ഒരു സൂപ്പര്‍ ക്യാച്ചിലൂടെയായിരുന്നു സഞ്ജു പുറത്താക്കിയത്. കമ്മിന്‍സിന്റെ ഷോര്‍ട്ട് ബോളില്‍ കമ്മിന്‍സിന്റെ പുള്‍ ഷോട്ട് ഡീപ്പ് ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ ലെഗില്‍ സഞ്ജു പിടികൂടുകയായിരുന്നു.
വായുവില്‍ ഉയര്‍ന്നു ചാടി പന്ത് കൈയ്ക്കുള്ളിലാക്കിയ താരം നിയന്ത്രണം നഷ്ടപ്പെട്ടു പിറകിലേക്ക് വീണ ശേഷം തല ഗ്രൗണ്ടില്‍ ശക്തമായി ഇടിക്കുകയായിരുന്നു. ഭാഗ്യവശാല്‍ പരിക്കൊന്നുമേല്‍ക്കാതെ ചെറു പുഞ്ചിരിയോടെ സഞ്ജു എഴുന്നേറ്റിരുന്നത് ആരാധകര്‍ക്കു ആശ്വാസമായി.

കൊല്‍ക്കത്തയ്ക്കു അനായാസ വിജയം

കൊല്‍ക്കത്തയ്ക്കു അനായാസ വിജയം

രാജസ്ഥാനെതിരായ ഈ മല്‍സരത്തില്‍ ദിനേഷ് കാര്‍ത്തിക് നയിച്ച കൊല്‍ക്കത്ത അനായാസ വിജയം നേടിയിരുന്നു. ആദ്യ രണ്ടു കളികളിലും ഗംഭീര പ്രകടനം നടത്തിയ രാജസ്ഥാന് പക്ഷെ ഈ മല്‍സരത്തില്‍ മികവിലേക്കുയരാന്‍ കഴിഞ്ഞില്ല. 37 റണ്‍സിനായിരുന്നു കെകെആറിന്റെ വിജയം.
ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിനു 174 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒമ്പത് വിക്കറ്റിനു 137 റണ്‍സെടുക്കാനേ രാജസ്ഥാനു കഴിഞ്ഞുള്ളൂ. ടോം കറെന്റെ (54*) പ്രകടനമാണ് അവരെ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. കെകെആറിനു വേണ്ടി ശിവം മാവി, കമലേഷ് നാഗര്‍കോട്ടി, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

Story first published: Thursday, October 1, 2020, 15:43 [IST]
Other articles published on Oct 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X