Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2020: അവസാന ഓവറില്‍ ആര്‍സിബിയെ പേടിച്ചോ? യൂണിവേഴ്‌സ് ബോസിനെന്ത് പേടിയെന്ന് ഗെയ്ല്‍!!

ദുബായ്: കിംഗ്‌സ് ഇലവന്‍ പഞ്ചാബ് അവസാന നിമിഷം ഒരിക്കല്‍ കൂടി പരാജയപ്പെടേണ്ടതായിരുന്നു. എന്നാല്‍ ബാംഗ്ലൂരിനെതിരെ സമ്മര്‍ദത്തെ അതിജീവിച്ച് അവര്‍ ജയം നേടിയെടുത്തു. അവസാന ഓവറില്‍ നാല് ഡോട്ട് ബോളുകള്‍ പിറന്നതിനെ കുറിച്ച് ഒടുവില്‍ ക്രിസ് ഗെയ്ല്‍ വെളിപ്പെടുത്തി. അവസാന ഓവറില്‍ ശരിക്കും സമ്മര്‍ദത്തിലായിരുന്നോ എന്ന ചോദ്യത്തിന് കിടിലന്‍ മറുപടിയാണ് ഗെയ്‌ലില്‍ നിന്നത്. എനിക്കെന്ത് പേടി, അങ്ങനെ യാതൊന്നും ഇല്ലായിരുന്നു. യൂണിവേഴ്‌സ് ബോസാണ് ബാറ്റ് ചെയ്യുന്നത്. ഞാനെങ്ങനെയാണ് ആശങ്കപ്പെടുക. ഞാന്‍ ഏത് ബൗളര്‍ക്കും ഹാര്‍ട്ട് അറ്റാക്കാണ് നല്‍കുകയെന്നും, എന്നെ ആലോചിച്ചാല്‍ തന്നെ അവര്‍ ഞെട്ടുമെന്നും ഗെയ്ല്‍ പറഞ്ഞു.

1

വളരെ മികച്ച ഇന്നിംഗ്‌സാണ് ഞാന്‍ കളിച്ചത്. 2021ലും ഞാന്‍ കളിക്കാന്‍ തന്നെയാണ് ഇതിലൂടെ തീരുമാനിച്ചിരിക്കുന്നത്. ഇനി ബാറ്റിംഗിലെ കുതിപ്പിനുള്ള സമയമാണ്. ഇത്രയും കാലം പുറത്തിരിക്കുക എന്നത് ഞാന്‍ ഒരിക്കലും ആസ്വദിച്ചിരുന്നില്ല. പരിശീലന സമയത്ത് ഞാന്‍ ഫിറ്റ്‌നെസ് നന്നായി കാത്തുസൂക്ഷിച്ചിരുന്നു. അതുകൊണ്ട് കളിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും ഗെയ്ല്‍ വ്യക്തമാക്കി. അതേസമയം ആര്‍സിബിക്കെതിരെ മൂന്നാം നമ്പറിലാണ് ഗെയ്ല്‍ കളിക്കാനിറങ്ങിയത്. അത് വമ്പന്‍ വിജയമാവുകയും ചെയ്തു. മായങ്ക് അഗര്‍വാളും രാഹുലും ചേര്‍ന്ന് ഗംഭീരന്‍ തുടക്കം നല്‍കിയ ശേഷമായിരുന്നു ഗെയ്‌ലിന്റെ വരവ്. അതുകൊണ്ട് സമയമെടുത്ത് കളിക്കാനായി.

രാഹുലും മായങ്കും ഓപ്പണിംഗില്‍ വളരെ മികച്ച പ്രകടനമാണ് ഇതുവരെ നടത്തിയത്. ആ കൂട്ടുകെട്ട് പൊളിക്കുന്നത് നല്ല തീരുമാനമല്ല. അതുകൊണ്ടാണ് ഞാന്‍ മൂന്നാമത് ഇറങ്ങിയത്. ടീം എന്നെ എന്താണോ ഏല്‍പ്പിച്ചത് അതാണ് ചെയ്തതെന്നും ഗെയ്ല്‍ പറഞ്ഞു. മാറുന്ന പിച്ചായിരുന്നു ഷാര്‍ജയില്‍. രണ്ടാം ഇന്നിംഗ്‌സില്‍ ഈ പിച്ചില്‍ നന്നായി കളിക്കാനാവുമെന്ന് അറിയാമായിരുന്നു. ആദ്യം ബാറ്റ് ചെയ്യുന്ന ടീമിന് നന്നായി കളിക്കുക ബുദ്ധിമുട്ടാണ്. മായങ്കും രാഹുലും ചേര്‍ന്ന് നല്ല തുടക്കമാണ് ടീമിന് നല്‍കുന്നത്. ജയമാണ് ടീമിന് വളരെ പ്രധാനം. ഫിറ്റ്‌നെസ് കളിക്കാതിരിക്കുന്ന സമയത്തും വളരെ പ്രധാനമായിരുന്നു. ഭക്ഷ്യവിഷബാധ വന്നതൊഴിച്ചാല്‍ ഞാന്‍ തീര്‍ത്തും ഫിറ്റായിരുന്നുവെന്നും ഗെയ്ല്‍ പറഞ്ഞു.

അതേസമയം മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ശേഷം ബാറ്റ് ഉയര്‍ത്തി ബോസ് എന്നെഴുതിയ ഭാഗം ഗെയ്ല്‍ ചൂണ്ടിക്കാണിച്ചിരുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചതെന്നും ഗെയ്ല്‍ വ്യക്തമാക്കി. വളരെ സ്ലോയായ പിച്ചായിരുന്നു ഞങ്ങള്‍ കളിച്ചത്. ആ പേരില്‍ കുറച്ച് ബഹുമാനം നല്‍കുക മാത്രമാണ് ഞാന്‍ ചെയ്തതെന്നും ഗെയ്ല്‍ പറഞ്ഞു. ബാംഗ്ലൂരിനെതിരെ നന്നായി കളിച്ചവരെല്ലാം മുന്‍ ആര്‍സിബി താരങ്ങള്‍ കൂടിയാണ്. മായങ്ക് അഗര്‍വാള്‍, രാഹുല്‍, ഗെയ്ല്‍ എന്നിവരെല്ലാം നേരത്തെ ആര്‍സിബിക്ക് വേണ്ടി കളിച്ചവരാണ്. ഗെയ്ല്‍ ഗംഭീരമായിട്ടാണ് കളിച്ചതെന്നും, അദ്ദേഹം ഇപ്പോഴും റണ്‍സ് നേടാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും രാഹുല്‍ പറഞ്ഞു.

Story first published: Friday, October 16, 2020, 9:47 [IST]
Other articles published on Oct 16, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+