For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: വില്യംസണ് തീരുമാനിച്ചിരിക്കുന്ന ബാറ്റിങ് പൊസിഷന്‍ വ്യക്തമാക്കി ഹൈദരാബാദ് കോച്ച്

ദുബായ്: ഐപിഎല്ലിന്റെ 13ാം സീസണിലെ പ്ലേ ഓഫില്‍ ഇടം നേടാനുള്ള പോരാട്ടം തുടരുകയാണ്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 20 റണ്‍സിന് സിഎസ്‌കെയോട് പരാജയപ്പെട്ടു. ബൗളിങ് നിര മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ബാറ്റിങ് നിര നിറം മങ്ങിയതാണ് ഹൈദരാബാദിന് തിരിച്ചടിയായത്. കെയ്ന്‍ വില്യംസണ്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ എത്തിയാല്‍ ടീമിനത് കൂടുതല്‍ ശക്തിപകരുമെന്ന തരത്തില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നിരുന്നു.

ഇപ്പോഴിതാ കെയ്ന്‍ വില്യംസണ് ഏറ്റവും മികച്ച പൊസിഷന്‍ ഏതാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഹൈദരാബാദ് പരിശീലകനായ ട്രിവര്‍ ബെയ്‌ലിസ്. നാലാം നമ്പറാണ് ഹൈദരാബാദില്‍ വില്യംസണ് ഏറ്റവും അനുയോജ്യമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'കെയ്ന്‍ വില്യംസണ്‍ നാലാം നമ്പര്‍ താരമാണ്. ഈ അവസരത്തില്‍ നാലാം നമ്പറാണ് വില്യംസണ് അനുയോജ്യം. മധ്യനിരയില്‍ പരിചയസമ്പന്നരല്ലാത്ത യുവതാരങ്ങളായതിനാല്‍ പരിചയസമ്പന്നനായ വില്യംസണ്‍ നാലാം നമ്പറില്‍ ഇറങ്ങുന്നത് അവരെ സഹായിക്കും.

kanewilliamsonipl

പ്രതിഭയും പരിചയസമ്പത്തുമുള്ള വില്യംസണ്‍ മൂന്നാം നമ്പറില്‍ കളിച്ചാല്‍ കൂടുതല്‍ സ്‌കോര്‍ നേടാന്‍ കഴിഞ്ഞേക്കും. എന്നാല്‍ ഞങ്ങളുടെ ടീം ഘടനയില്‍ നാലാം നമ്പറിലാണ് വില്യംസണ്‍ ഇറങ്ങേണ്ടത്'-ബെയ്‌ലിസ് പറഞ്ഞു. നിലവില്‍ ഡേവിഡ് വാര്‍ണറും ജോണി ബെയര്‍സ്‌റ്റോയും ഓപ്പണിങ്ങില്‍ ഇറങ്ങുമ്പോള്‍ മൂന്നാം നമ്പറില്‍ മനീഷ് പാണ്ഡെയാണ് കളിക്കുന്നത്. സിഎസ്‌കെയ്‌ക്കെതിരേ ടോപ് ഓഡര്‍ പരാജയപ്പെട്ടതാണ് ടീമിനെ പ്രതിസന്ധിയിലാക്കിയത്. ബെയര്‍സ്‌റ്റോ-വാര്‍ണര്‍ കൂട്ടുകെട്ടിന് മികച്ച തുടക്കം നല്‍കാനായാല്‍ ഹൈദരാബാദിന് വമ്പന്‍ സ്‌കോര്‍ നേടാനാവും. എന്നാല്‍ ഇരുവരും പരാജയപ്പെട്ടാല്‍ ടീമിനെ ആകെ അത് ബാധിക്കുകയും ചെയ്യും.

ഹൈദരാബാദിന്റെ ബൗളിങ്ങിനെക്കുറിച്ചും അദ്ദേഹം അഭിപ്രായപ്പെട്ടു. ചില ഓവറുകളില്‍ മികച്ച രീതിയില്‍ ഞങ്ങള്‍ പന്തെറിഞ്ഞെന്ന് അഭിപ്രായപ്പെടാന്‍ സാധിക്കില്ല. സാം കറാന്‍ പവര്‍പ്ലേ മുതലാക്കി. ഷെയ്ന്‍ വാട്‌സണിന്റെ ബാറ്റിങ്ങും സിഎസ്‌കെയെ സഹായിച്ചു. മൂന്നാം നമ്പറില്‍ വാട്‌സണ്‍ ഇറങ്ങുന്നത് ഓപ്പണിങ്ങില്‍ ഇറങ്ങുന്നതുമായി വലിയ വ്യത്യാസമില്ല. ബ്രാവോയുടെ പന്തുകളെ വലിയ മൈതാനങ്ങളില്‍ വലിയ ഷോട്ടുകള്‍ കളിക്കുക പ്രയാസമാണ്. പരിചയസമ്പന്നരായ താരങ്ങളെ നേരിടുക പ്രയാസം തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.

ഹൈദരാബാദ് അഭിഷേക് ശര്‍മയെ പുറത്തിരുത്തി ഷഹബാസ് നദീമിനെ കളിപ്പിച്ചത് തിരിച്ചടിയായി. മധ്യനിരയില്‍ ഒരു ബാറ്റ്‌സ്മാന്റെ അഭാവം ഹൈദരാബാദിന്റെ തോല്‍വിക്ക് പ്രധാന കാരണമായി. മത്സരശേഷം ഡേവിഡ് വാര്‍ണറും ഒരു ബാറ്റ്‌സ്മാന്റെ അഭാവം ടീമിനെ ബാധിച്ചുവെന്ന് പറഞ്ഞിരുന്നു. എട്ട് മത്സരത്തില്‍ മൂന്ന് ജയം മാത്രം നേടിയ ഹൈദരാബാദിന് ഇത്തവണ പ്ലേ ഓഫില്‍ കടക്കുക വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്.

Story first published: Wednesday, October 14, 2020, 12:28 [IST]
Other articles published on Oct 14, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+