വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: ധവാന്‍ ഇനി മുംബൈയുടെ പേടിസ്വപ്‌നം! റെയ്‌നയുടെ റെക്കോര്‍ഡ് തകര്‍ത്തു

മുംബൈയ്‌ക്കെതിരേ കൂടുതല്‍ റണ്‍സെടുത്ത താരമായി മാറി

1

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ പേടിസ്വപ്‌നം ഇനി ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയല്ല. അദ്ദേഹത്തെ പിന്തള്ളി ഇതു തന്റെ പേരിലേക്കു മാറ്റിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍. മുംബൈയ്‌ക്കെതിരേ ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയ താരമായാണ് ധവാന്‍ മാറിയിരിക്കുന്നത്. മുംബൈയും പഞ്ചാബും തമ്മിലുള്ള പോരാട്ടത്തിനു മുമ്പ് വരെ തലപ്പത്ത് റെയ്‌നയായിരുന്നു.

എന്നാല്‍ മുംബൈയ്‌ക്കെതിരായ കളിയിലെ തകര്‍പ്പന്‍ ഇന്നിങ്‌സോടെ റെയ്‌നയെ പിന്തള്ളി ധവാന്‍ റണ്‍വേട്ടയിലെ കിങാവുകയായിരുന്നു. നേരത്തേ 824 റണ്‍സോടെയായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മുന്‍ ഇതിഹാസ താരം കൂടിയായ റെയ്‌ന തലപ്പത്ത് നിന്നിരുന്നത്. ധവാന്‍, റെയ്‌ന എന്നിവര്‍ കഴിഞ്ഞാല്‍ റണ്‍വേട്ടയില്‍ മൂന്നും നാലും സ്ഥാനങ്ങളിലുള്ളത് സൗത്താഫ്രിക്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂരിന്റെ ഇന്ത്യന്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി എന്നിവരാണ്. മുംബൈയ്‌ക്കെതിരേ എബിഡി 785ഉം കോലി 769ഉം റണ്‍സെടുത്തിട്ടുണ്ട്.

മുംബൈയ്‌ക്കെതിരായ ഇന്നത്തെ മല്‍സരത്തിലെ ഫിഫ്റ്റിയോടെ ധവാന്‍ മറ്റൊരു നേട്ടത്തിനൊപ്പവുമെത്തി. മുംബൈയ്‌ക്കെതിരേ കൂടുതല്‍ ഫിഫ്റ്റി പ്ലസ് നേടിയ താരങ്ങളുടെ ലിസ്റ്റില്‍ രണ്ടാംസ്ഥാനക്കാരില്‍ ഒരാളായി അദ്ദേഹം മാറി. ധവാനെക്കൂടാതെ കെഎല്‍ രാഹുല്‍, ഡേവിഡ് വാര്‍ണര്‍, ക്രിസ് ഗെയ്ല്‍, മനീഷ് പാണ്ഡെ എന്നിവരും ആറു ഫിഫ്റ്റികളടിച്ചിട്ടുണ്ട്. ഓള്‍ടൈം റെക്കോര്‍ഡ് സുരേഷ് റെയ്‌നയുടെ പേരിലാണ്. ഏഴു തവണയാണ് അദ്ദേഹം ഫിഫ്റ്റി പ്ലസ് നേടിയത്.

2

ഐപിഎല്ലില്‍ ധവാന്റെ 47ാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കൂടിയാണ് ഈ മല്‍സരത്തിലേത്. കൂടുതല്‍ ഫിഫ്റ്റി പ്ലസ് നേടിയവരില്‍ വിരാട് കോലിക്കൊപ്പം അദ്ദേഹം രണ്ടാംസ്ഥാനം പങ്കിടുകയും ചെയ്തു. തലപ്പത്തുള്ളത് ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ്. 55 ഫിഫ്റ്റികളോടെയാണ് അദ്ദേഹം ഓള്‍ടൈം റെക്കോര്‍ഡ് തന്റെ പേരിലാക്കിയിരിക്കുന്നത്.

മുംബൈയ്ക്കു 199 റണ്‍സ് വിജയലക്ഷ്യം

199 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സിനു പഞ്ചാബ് കിങ്‌സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ പഞ്ചാബ് അഞ്ചു വിക്കറ്റിനു 198 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. ശിഖര്‍ ധവാന്‍ (70), നായകന്‍ മായങ്ക് അഗര്‍വാള്‍ (52) എന്നിവര്‍ തകര്‍പ്പന്‍ ഫിഫ്റ്റികളുമായി കസറി. 50 ബോളില്‍ അഞ്ചു ബൗണ്ടറികളും മൂന്നു സിക്‌സറും ധവാന്‍ നേടി. മായങ്ക് 32 ബോളില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സറും നേടി.

പ്ലെയിങ് ഇലവന്‍

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, കരെണ്‍ പൊള്ളാര്‍ഡ്, ടൈമല്‍ മില്‍സ്, മുരുഗന്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ജയദേവ് ഉനാട്കട്ട്, ബേസില്‍ തമ്പി.

പഞ്ചാബ് കിങ്സ്- മായങ്ക് അഗര്‍വാള്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, ജോണി ബെയര്‍സ്റ്റോ (വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്സ്റ്റണ്‍, ഷാരൂഖ് ഖാന്‍, ജിതേഷ് ശര്‍മ, ഒഡെയ്ന്‍ സ്മിത്ത്, കാഗിസോ റബാഡ, രാഹുല്‍ ചാഹര്‍, വൈഭവ് അറോറ, അര്‍ഷ്ദീപ് സിങ്.

Story first published: Wednesday, April 13, 2022, 21:55 [IST]
Other articles published on Apr 13, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X