വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ ടീമില്‍ ഇടമില്ല; സൂര്യകുമാറിനെത്തേടി സച്ചിന്റെ സന്ദേശം- ആ വാക്കുകള്‍ അവനെ മാറ്റിമറിച്ചു

മുംബൈ: ഇത്തവണത്ത ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും കൂടുതല്‍ കൈയടി നേടിയ താരങ്ങളിലൊരാള്‍ മുംബൈ ഇന്ത്യന്‍സിന്റെ മൂന്നാം നമ്പര്‍ താരം സൂര്യകുമാര്‍ യാദവാണ്. 16 മത്സരത്തില്‍ നിന്ന് 40 ശരാശരിയില്‍ 480 റണ്‍സാണ് സൂര്യകുമാര്‍ അടിച്ചെടുത്തത്. ഇതില്‍ 4 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഐപിഎല്ലിന് പിന്നാലെ ഓസീസ് പര്യടനം നടക്കാനുള്ളതിനാല്‍ ദേശീയ ടീമില്‍ സ്ഥാനം സൂര്യകുമാര്‍ പ്രതീക്ഷിച്ചിരുന്നുവെങ്കിലും തഴയപ്പെട്ടു.

ടോപ് ഓഡര്‍ ബാറ്റ്‌സ്മാനാണ് സൂര്യകുമാര്‍ യാദവ്. നിലവില്‍ ഇന്ത്യക്ക് ടോപ് ഓഡറില്‍ മികച്ച ബാറ്റ്‌സ്മാന്‍മാരുടെ നീണ്ട നിരയുണ്ട്. അതിനാലാണ് താരം തഴയപ്പെട്ടത്. ദേശീയ ടീമില്‍ ഇടം ലഭിക്കാത്തതില്‍ വളരെ നിരാശനായിരുന്നു സൂര്യകുമാര്‍. ഇപ്പോഴിതാ തന്റെ നിരാശ മാറി തിരിച്ചുവരാന്‍ പ്രേരണ നല്‍കിയ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അയച്ച സന്ദേശത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ഇതിഹാസ പരിശീലകനായിരുന്ന രമാകാന്ത് അച്ഛരേക്കര്‍ സച്ചിന് നല്‍കിയ ഉപദേശമാണ് ഇപ്പോള്‍ സച്ചിന്‍ സൂര്യകുമാറിന് കൈമാറിയത്.

1

'നിങ്ങള്‍ ക്രിക്കറ്റില്‍ എത്രത്തോളം സത്യസന്ധമായും ആത്മാര്‍ത്ഥമായും ഇരിക്കുന്നുവോ അത്രത്തോളം അത് നിങ്ങളെ തിരിച്ചും പരിപാലിക്കും' എന്നായിരുന്നു സച്ചിന്‍ അയച്ച സന്ദേശത്തിലെ പ്രസക്ത ഭാഗം. ' ഇത് നിങ്ങളുടെ അവസാന തടസമായിരിക്കാം. ഇന്ത്യക്കായി കളിക്കുകയെന്ന നിങ്ങളുടെ ആഗ്രഹം ഒരു മൂലയിലേക്ക് മാറ്റുക. മുഴുവന്‍ ശ്രദ്ധയും നല്‍കി ക്രിക്കറ്റിലേക്ക് സ്വയം അര്‍പ്പിക്കുക. നിരാശയോടെ പോരാട്ടം അവസാനിപ്പിക്കുന്നവരില്‍ ഒരാളല്ല നിങ്ങളെന്ന് എനിക്കറിയാം. ആഘോഷിക്കാന്‍ ഇനിയും നിരവധി അവസരങ്ങള്‍ നല്‍കുക'-സച്ചിന്‍ സന്ദേശത്തിലൂടെ പറഞ്ഞു.

2

ആഭ്യന്തര ക്രിക്കറ്റിലും തരക്കേടില്ലാത്ത പ്രകടനം പുറത്തെടുക്കാന്‍ സൂര്യകുമാറിന് സാധിച്ചിട്ടുണ്ട്. പ്രായം 30 ആയതിനാല്‍ ഇനി ഇന്ത്യന്‍ ടീമിലേക്ക് എത്തുക സൂര്യകുമാറിന് കടുപ്പമാണ്. കാരണം നിലവില്‍ മികവുകാട്ടുന്ന നിരവധി യുവതാരങ്ങളുണ്ട്. ഇവരെയെല്ലാം മറികടന്ന് ടോപ് ഓഡറില്‍ കളിക്കാന്‍ അവസരം ലഭിക്കുക പ്രയാസമാണ്. രോഹിത് ശര്‍മ,ശിഖര്‍ ധവാന്‍,വിരാട് കോലി,കെ എല്‍ രാഹുല്‍ എന്നിങ്ങനെയാണ് പരിമിത ഓവറിലെ ഇന്ത്യയുടെ ടോപ് ഓഡര്‍ നിര. ഇവിടെ ആര്‍ക്കെങ്കിലും പരിക്കേറ്റാല്‍ മായങ്ക് അഗര്‍വാള്‍,ശുബ്മാന്‍ ഗില്‍,സഞ്ജു സാംസണ്‍ എന്നിവര്‍ പകരക്കാരായി നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ ദേശീയ ജഴ്‌സി അണിയുക എന്ന സൂര്യകുമാറിന്റെ മോഹം നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

3

ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്തുമെന്ന് വളരെയധികം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അവസരം ഇല്ലെന്ന് അറിഞ്ഞ ദിവസം പരിശീലനത്തിന് പോലും അദ്ദേഹം ഇറങ്ങിയിരുന്നില്ല. ആ നിരാശയില്‍ നിന്ന് അതിജീവിക്കാന്‍ വളരെ പ്രയാസപ്പെട്ടെന്നും സൂര്യകുമാര്‍ പറഞ്ഞു. 101 ഐപിഎല്ലില്‍ നിന്ന് 30.21 ശരാശരിയില്‍ 2024 റണ്‍സാണ് സൂര്യകുമാറിന്റെ പേരിലുള്ളത്. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മധ്യനിര താരമായിരുന്ന സൂര്യകുമാര്‍ പിന്നീട് മുംബൈ ഇന്ത്യന്‍സിലെത്തിയപ്പോള്‍ ടോപ് ഓഡറിലേക്ക് ബാറ്റിങ് പൊസിഷന്‍ മാറ്റുകയായിരുന്നു.

Story first published: Monday, November 23, 2020, 9:12 [IST]
Other articles published on Nov 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X