For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഒളിംപിക്‌സ് ഓട്ടക്കാരന്റെ സേവനം കെകെആറിനെ എങ്ങനെ സഹായിക്കും? ഉത്തരമിതാ

ദുബായ്: ഇത്തവണത്തെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പലതരത്തിലും സവിശേഷമായതാണ്. യുഎഇയില്‍ നടക്കുന്ന ടൂര്‍ണമെന്റ് എല്ലാം ടീമുകളെ സംബന്ധിച്ചും വളരെ കടുപ്പമാണ്. പരിചയമില്ലാത്ത യുഎഇയിലെ പിച്ചില്‍ കിരീട പോരാട്ടത്തിനിറങ്ങും മുമ്പ് അണിയറയില്‍ 18 അടവും പയറ്റിയാണ് ടീമുകളെത്തുന്നത്. അതില്‍ പ്രധാനമായ ഒന്നായിരുന്നു കൊല്‍ക്കത്ത നൈറ്റ് ഒളിംപിക്‌സ് ഓട്ടക്കാരനെ പരിശീലക സംഘത്തില്‍ ഉള്‍പ്പെടുത്തിയത്.

1996-2000വരെ ന്യൂസീലന്‍ഡിനെ പ്രതിനിധീകരിച്ച് ഓട്ടത്തില്‍ പങ്കെടുത്തിരുന്ന ക്രിസ് ഡൊനാള്‍ഡ്‌സനെയാണ് കെകെആര്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്. പലരെയും അത്ഭുതപ്പെടുത്തുന്ന നീക്കമായിരുന്നു. ക്രിക്കറ്റില്‍ എന്തിനാണ് ഓട്ടക്കാരനായ താരത്തിന്റെ ഉപദേശമെന്ന ചോദ്യം പലരുടേയും മനസില്‍ ഉയര്‍ന്നിട്ടുമുണ്ടാകും. ഇതിന് ഉത്തരം 45കാരനായ ക്രിസ് തന്നെ ഇപ്പോള്‍ നല്‍കിയിരിക്കുകയാണ്. 'ഫീല്‍ഡിങ്ങിലും പന്ത് പിന്തുടര്‍ന്ന് ഓടുന്നതിനിടെയിലും ഡൈവ് ചെയ്യുന്നതിനിടയിലും റണ്‍ഔട്ടാകാതിരിക്കാനുള്ള ഓട്ടവുമെല്ലാം ക്രിക്കറ്റില്‍ അഭിവാജ്യ ഘടകങ്ങളാണ്.

chrisdonaldson

ആദ്യ രണ്ട് മീറ്ററിന് ശേഷം എങ്ങനെ ഓട്ടത്തിന് വേഗത കൂട്ടാം. അതാണ് ഞങ്ങള്‍ ഇപ്പോള്‍ പരിശീലിച്ചുകൊണ്ടിരിക്കുന്നത്'-ക്രിസ് പറഞ്ഞു. എല്ലാകാര്യങ്ങളെയും മാറ്റി മറിക്കാനല്ല ശ്രമിക്കുന്നത്. എന്നാല്‍ ട്രാക്കിലും ഫീല്‍ഡിലും ഓട്ടം എളുപ്പമാക്കാനുള്ള ചില മാര്‍ഗങ്ങളുണ്ട്. ഞാന്‍ പരിശീലച്ചതും കണ്ടെത്തിയതുമായ കാര്യങ്ങള്‍ ഉപയോഗിച്ച് ഓട്ടത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാണ് ശ്രമിക്കുന്നത്. ഫാസ്റ്റ് ബൗളര്‍മാരെ അവരുടെ ചലനത്തിന്റെ ഗതി ശരിയാക്കാനും റണ്ണപ്പ് വേഗത്തിലാക്കാനുമുള്ള കാര്യങ്ങളാണ് ചെയ്യുന്നതെന്നും ക്രിസ് പറഞ്ഞു.

ക്രിസിന്റെ പരിശീലനം വളരെ ഫലപ്രദമാകുന്നുണ്ടെന്നാണ് കെകെആറിലെ താരങ്ങള്‍ പറയുന്നത്. മികച്ച പരിശീലനമാണ് ക്രിസ് നല്‍കുന്നതെന്ന് യുവ പേസര്‍ ശിവം മാവി അഭിപ്രായപ്പെട്ടപ്പോള്‍ ഏത് ഭാഗത്താണ് പിഴവ് എവിടെയാണ് ശരിയാക്കേണ്ടതെന്ന് ക്രിസ് കൃത്യമായി പറഞ്ഞു തരുമെന്ന് കമലേഷ് നാഗര്‍കോട്ടിയും പറഞ്ഞു. നേരത്തെ 2012ല്‍ താരങ്ങളുടെ മാനസിക നിലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രശസ്ത പരിശീലകന്‍ റൂഡി വെബ്സ്റ്ററിനെയും കെകെആര്‍ നിയമിച്ചിരുന്നു.

രണ്ട് തവണ ഐപിഎല്‍ ചാമ്പ്യന്മാരായ കെകെആര്‍ ഇത്തവണയും മികച്ച താരനിരയാണ്. ദിനേഷ് കാര്‍ത്തിക് നയിക്കുന്ന ടീമില്‍ നിധീഷ് റാണ,സുനില്‍ നരെയ്ന്‍,ആന്‍ഡ്രേ റസല്‍,ശുബ്മാന്‍ ഗില്‍ തുടങ്ങി മികച്ച ബാറ്റിങ് നിരയുണ്ട്. കുല്‍ദീപ് യാദവും നരെയ്‌നുമാണ് ടീമിലെ പ്രധാന സ്പിന്‍ ബൗളര്‍മാര്‍. പേസ് ബൗളിങ്ങില്‍ കരുത്ത് പകരാന്‍ റെക്കോഡ് തുകയ്ക്ക് ഓസീസ് പേസര്‍ പാറ്റ് കമ്മിന്‍സിനെ കെകെആര്‍ ടീമിലെത്തിച്ചിട്ടുണ്ട്. കിവീസ് പേസര്‍ ലോക്കി ഫെര്‍ഗൂസനും ടീമിലുണ്ട്.

Story first published: Thursday, September 17, 2020, 14:47 [IST]
Other articles published on Sep 17, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+