IPL 2020: ധോണി സിഎസ്‌കെയ്ക്ക് ബാധ്യതയോ? ഇവ നോക്കൂ, ആണെന്ന് സമ്മതിക്കേണ്ടി വരും!

തലയെന്നും ടീമിന്റെ നട്ടെല്ലന്നുമെല്ലാം വിശേഷിപ്പിക്കപ്പെടുന്ന നായകനും ഇതിഹാസ താരവുമായ എംഎസ് ധോണി ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ബാധ്യതയായി മാറിയിരിക്കുകയാണോ? ഇല്ലെന്നു പറയാനായിരിക്കും സിഎസ്‌കെയുടെയും ധോണിയുടെയും കടുത്ത ആരാധകര്‍ ആഗ്രഹിക്കുക. പക്ഷെ അതുകൊണ്ട് മാത്രം ധോണിക്കു വിമര്‍ശനങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറാന്‍ കഴിയില്ല. സീസണില്‍ ഇനി നാലു മല്‍സരങ്ങള്‍ മാത്രം ശേഷിക്കെ സിഎസ്‌കെ ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. ഇനിയുള്ള നാലു കളികളിലും ജയിച്ചാലും ധോണിയും സംഘവും പ്ലേഓഫിലെത്താന്‍ അദ്ഭുതങ്ങള്‍ സംഭവിക്കണം.

IPL 2020: അവസാന സ്ഥാനത്ത്, എങ്കിലും സിഎസ്‌കെയ്ക്കു പ്ലേഓഫിലെത്താം! എങ്ങനെയെന്നറിയാം

IPL 2020: സിഎസ്‌കെയില്‍ ധോണിക്ക് ഒരു സീസണ്‍ മാത്രം, പിന്തുണച്ചവര്‍ ഫ്‌ളോപ്പായി, ഇവര്‍ ഔട്ടാകും!!

ടീമിലെ മറ്റു താരങ്ങളെപ്പോലെ ധോണിക്കും ഈ വീഴ്ചയില്‍ പങ്കുണ്ടെന്ന് കണക്കുകള്‍ അടിവരയിടുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ധോണി ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തി. ക്രിക്കറ്റില്‍ തനിക്കു പഴയ മാജിക്ക് നഷ്ടമായെന്നു കൂടിയാണ് ധോണിയുടെ ഇതുവരെയുള്ള പ്രകടനം നമുക്ക് കാണിച്ചുതരുന്നത്.

ബാറ്റിങില്‍ നിരാശപ്പെടുത്തി

ബാറ്റിങില്‍ നിരാശപ്പെടുത്തി

ലോക ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ഫിനിഷറെന്നു എല്ലാവരും പുകഴ്ത്തിയ ധോണിക്കു ഈ സീസണില്‍ ഇതുവരെ ഒരു കളി പോലും ജയിപ്പിക്കാനോ, ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനോ സാധിച്ചിട്ടില്ല. ദയനീയമെന്നു മാത്രമേ ഈ സീസണിലെ അദ്ദേഹത്തിന്റെ ബാറ്റിങ് പ്രകടനത്തെക്കുറിച്ച് പറയാന്‍ സാധിക്കൂ.

ഹൈദരാബാദിനെതിരേ പുറത്താവാതെ നേടിയ 47 റണ്‍സാണ് ധോണിയുടെ ഇത്തവണത്തെ ഉയര്‍ന്ന സ്‌കോര്‍. പിന്നീട് മറ്റൊരു കളിയിലും അദ്ദേഹം 30ന് മുകളില്‍ നേടിയിട്ടില്ല. 0 (രണ്ട് പന്ത്), 29* (17), 15 (12), 47* (36), 11 (12), 10 (6), 21 (13), 3 (5) 28 (28) എന്നിങ്ങനെയാണ് ധോണിയുടെ ഈ സീസണിലെ സ്‌കോറുകള്‍.

200 റണ്‍സ് പോലുമില്ല

200 റണ്‍സ് പോലുമില്ല

ഇതുവരെ കളിച്ച ഒമ്പത് ഇ്ന്നിങ്‌സുകളില്‍ നിന്നും 200 റണ്‍സ് പോലും ധോണിക്കു നേടാനായില്ലെന്നതാണ് അമ്പരപ്പിക്കുന്ന യാഥാര്‍ഥ്യം. ഒരേയൊരു തവണ മാത്രമാണ് അദ്ദേഹം 30ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. അഞ്ച് ഇന്നിങ്‌സുകളില്‍ 20 റണ്‍സും ധോണി തികച്ചിട്ടില്ല. 27.33 എന്ന മോശം ശരാശരിയില്‍ 164 റണ്‍സ് മാത്രമാണ് അദ്ദേഹം ഇത്തവണ നേടിയത്.

സിഎസ്‌കയുടെ ദയനീയ ബാറ്റിങ് പ്രകടനത്തിന് ഒരു കാരണം ധോണിയുടെ റണ്‍ ക്ഷാമം തന്നെയാണ്. ക്യാപ്റ്റനായതിനാല്‍ അദ്ദേഹത്തെ ടീമില്‍ നിന്നും മാറ്റിനിര്‍ത്താന്‍ കഴിയില്ലെന്നത് സിഎസ്‌കെയുടെ മറ്റൊരു ഗതികേടുമാണ്. ബാറ്റിങ് പ്രകടനം വിലയിരുത്തുമ്പോള്‍ ധോണി ടീമിന് തീര്‍ച്ചയായും ബാധ്യത തന്നെയാണെന്ന് ആര്‍ക്കും സമ്മതിക്കേണ്ടിവരും. ഒരു മാച്ച് വിന്നിങ് ഇന്നിങ്‌സ് പോലും അദ്ദേഹം ഇത്തവണ കളിച്ചിട്ടുമില്ല.

ടീം സെലക്ഷന്‍

ടീം സെലക്ഷന്‍

ധോണിയുടെ ഈ സീസണിലെ ഇതുവരെയുള്ള മല്‍സരങ്ങളിലെ ടീം സെലക്ഷനും അമ്പരപ്പിക്കുന്നതാണ്. ടീമിന് ഒരു ഗുണവും ചെയ്യാത്ത കേദാര്‍ ജാദവിനെ തുടര്‍ച്ചയായി ധോണി പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്തുന്നതില്‍ ആരാധകര്‍ പോലും ക്ഷുഭിതരാണ്.

യുവതാരങ്ങള്‍ക്കു മതിയായ അവസരം നല്‍കാന്‍ തയ്യാറാവാതെയാണ് അദ്ദേഹം അവര്‍ക്കു വേണ്ടത്ര സ്പാര്‍ക്കില്ലെന്നു കുറ്റപ്പെടുത്തിയത്. എന്‍ ജഗദീശനെന്ന യുവതാരത്തെ ഒരു കൡയില്‍ മാത്രമാണ് ധോണി കളിപ്പിച്ചത്. മല്‍സരത്തില്‍ 30ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടും അടുത്ത കളിയില്‍ ധോണി ജഗദീശനെ പുറത്താക്കിയതിനെ എങ്ങനെ ന്യായീകരിക്കാനാവും. കഴിഞ്ഞ സീസണില്‍ ഏറ്റവുമധികം വിക്കറ്റുമായി പര്‍പ്പിള്‍ ക്യാപ്പ് നേടിയ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിന് ഈ സീസണില്‍ ഒരവസരം പോലും ധോണി നല്‍കിയിട്ടില്ല. സീസണിനു മുമ്പ് പിന്‍മാറിയ സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കു പകരക്കാരെ സിഎസ്‌കെ കൊണ്ടുവരാതിരുന്നതും ധോണിയുടെ പിടിപ്പുകേടാണ്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
 

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, October 23, 2020, 16:33 [IST]
Other articles published on Oct 23, 2020
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X