വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: അവന്റെ ഇന്നിങ്‌സ് എന്റേത് പോലെ തന്നെ!- ഹൈദരാബാദ് ഹീറോയെ പുകഴ്ത്തി സെവാഗ്

മനീഷ് പാണ്ഡെയെയാണ് സെവാഗ് പ്രശംസിച്ചത്

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ വ്യാഴാഴ്ച രാത്രി നടന്ന കളിയില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുമായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ച മനീഷ് പാണ്ഡെയെ പുകഴ്ത്തി മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. രാജസ്ഥാനെ ഹൈദരാബാദ് എട്ടു വിക്കറ്റിനു തകര്‍ത്തുവിട്ട കളിയില്‍ പാണ്ഡെയായിരുന്നു മാന്‍ ഓഫ് ദി മാച്ച്. റണ്‍ചേസില്‍ 47 പന്തില്‍ നിന്നും എട്ടു സിക്‌സറുകളും നാലു ബൗണ്ടറികളുമടക്കം 83 റണ്‍സുമായി താരം പുറത്താവാതെ നിന്നിരുന്നു.

1

തന്റെ യൂട്യൂബ് ചാനലില്‍ ഹൈദരാബാദ്- രാജസ്ഥാന്‍ മല്‍സരം വിശകലനം ചെയ്യവെയാണ് പാണ്ഡെയെ സെവാഗ് പുകഴ്ത്തിയത്. കഴിഞ്ഞ ദിവസം ഹൈദരാബാദ് തങ്ങളുടെ താളത്തിനൊത്ത് രാജസ്ഥാനെ തുള്ളിക്കുകയായിരുന്നു. ഒരു പാവകളായിരിക്കുന്നത് എങ്ങനെയാണെന്നും അത് എങ്ങനെ ആസ്വാദ്യകരമാക്കാമെന്നും ഹൈദരാബാദ് അവര്‍ക്കു കാണിച്ചു കൊടുത്തു. തന്റേതു പോലെയുള്ള ഇന്നിങ്‌സായിരുന്നു പാണ്ഡെജി കളിച്ചതെന്നും രാജസ്ഥാനെ തകര്‍ത്തുവിട്ടതായും സെവാഗ് വീരു കി ബൈത്തക്ക് എന്ന തന്റെ ഷോയില്‍ വിശദമാക്കി.

IPL 2020: നീ ബാഗ് പായ്ക്ക് ചെയ്യൂ, നാട്ടിലേക്കു മടങ്ങാം!- പൊളളാര്‍ഡിന്റെ സന്ദേശത്തെക്കുറിച്ച് ബ്രാവോIPL 2020: നീ ബാഗ് പായ്ക്ക് ചെയ്യൂ, നാട്ടിലേക്കു മടങ്ങാം!- പൊളളാര്‍ഡിന്റെ സന്ദേശത്തെക്കുറിച്ച് ബ്രാവോ

IPL 2020: ധോണി സിഎസ്‌കെയ്ക്ക് ബാധ്യതയോ? ഇവ നോക്കൂ, ആണെന്ന് സമ്മതിക്കേണ്ടി വരും!IPL 2020: ധോണി സിഎസ്‌കെയ്ക്ക് ബാധ്യതയോ? ഇവ നോക്കൂ, ആണെന്ന് സമ്മതിക്കേണ്ടി വരും!

വീരു കി ബൈത്തക്കിന്റെ മുഴുവന്‍ എപ്പിസോഡുകളും പാണ്ഡെ ഇരുന്ന് കണ്ടിട്ടുണ്ടാവുമെന്നാണ് തനിക്കു തോന്നുന്നത്. അത് നന്നായി. ഇനി അദ്ദേഹത്തിന് ഒരു വാറന്റി ലഭിക്കും. വിജയ് ശങ്കര്‍ നല്ല സപ്പോര്‍ട്ടിങ് റോളാണ് കളിച്ചത്. വിജയ് റണ്‍കറായി താരം മാറുകയും ചെയ്തു. ഹൈദരാബാദിന്റെ മധ്യനിരയ്ക്കും പ്ലേഓഫ് സാധ്യതകള്‍ക്കും അവസാനം സിപിആര്‍ ലഭിച്ചിരിക്കുന്നുവെന്നാണ് തോന്നുന്നതെന്നും സെവാഗ് കൂട്ടിച്ചേര്‍ത്തു.

2

പ്ലേഓഫ് സാധ്യത നിലനിര്‍ത്താന്‍ ഹൈദരാബാദിനും രാജസ്ഥാനും ഒരുപോലെ നിര്‍ണായകമായിരുന്നു കഴിഞ്ഞ മല്‍സരം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് നിയോഗിക്കപ്പെട്ട രാജസ്ഥാന് ആറു വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ് നേടാനായത്. 36 റണ്‍സെടുത്ത മലയാളി താരം സഞ്ജു സാംസണാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ബെന്‍ സ്‌റ്റോക്‌സ് 30 റണ്‍സിന് പുറത്തായി.

മറുപടിയില്‍ ഓപ്പണര്‍മാരെ ടീം സ്‌കോര്‍ 16ല്‍ നഷ്ടമായെങ്കിലും മൂന്നാം വിക്കറ്റില്‍ പാണ്ഡെ-ശങ്കര്‍ ജോടി സെഞ്ച്വറി കൂട്ടുകെട്ടിലൂടെ ഹൈദരാബാദിന് അനായാസ ജയം നേടിക്കൊടുത്തു. 140 റണ്‍സാണ് ഈ സഖ്യം അടിച്ചെടുത്തത്. 51 പന്തില്‍ നിന്നും ആറു ബൗണ്ടറികളോടെ 52 റണ്‍സുമായി പാണ്ഡെയ്‌ക്കൊപ്പം ശങ്കര്‍ പുറത്താവാതെ നിന്നു.

Story first published: Friday, October 23, 2020, 18:44 [IST]
Other articles published on Oct 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X