ഐപിഎല്‍ ചരിത്രത്തില്‍ ആദ്യമായി ഡല്‍ഹി ക്യാപ്പിറ്റന്സിനെ ഫൈനലിലെത്തിച്ച ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ പ്രശംസിച്ച് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ശ്രേയസിന്റെ ക്യാപ്റ്റന്‍സി മിടുക്ക് തന്നെ ആകര്‍ഷിച്ചതായും റിക്കി പോണ്ടിങിന്റെ തീരുമാനം ശരിയായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ സീസണില്‍ ക്യാപ്റ്റനെന്ന നിലയില്‍ ശ്രേയസ് എന്നെ ഒരുപാട് ആകര്‍ഷിച്ചിട്ടുണ്ട്. ഒരുപാട് ഫീല്‍ഡിങ്, ബൗളിങ് മാറ്റങ്ങള്‍ വരുത്തുന്ന ക്യാപ്റ്റനാണ് അദ്ദേഹം. ഇതാണ് തനിക്കു കൂടുതല്‍ മതിപ്പ് തോന്നാന്‍ കാരണമെന്നും സെവാഗ് വ്യക്തമാക്കി.
ശ്രേയസിനെ ആദ്യമായി ഡല്‍ഹി ക്യാപ്റ്റനാക്കിയപ്പോള്‍ എന്തിനായിരുന്നു ഇതെന്നു ഞാന്‍ സംശയിച്ചിരുന്നു. ക്യാപ്റ്റനാവാന്‍ യോഗ്യതയുള്ള മറ്റു താരങ്ങളുണ്ടായിരുന്നു. എന്നാല്‍ ശ്രേയസിനു നായകസ്ഥാനം നല്‍കാനുള്ള റിക്കി പോണ്ടിങിന്റെ തീരുമാനം ശരിയായിരുന്നുവെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നു സെവാഗ് ചൂണ്ടിക്കാട്ടി.
IPL 2020: മുംബൈക്കായി ഐപിഎല്ലില്‍ അപൂര്‍വ നേട്ടം കുറിച്ച് രോഹിത് ശര്‍മ, 4000 റണ്‍സ് തികച്ചു!!
IPL 2020: പര്‍പ്പിള്‍ ക്യാപ്പ് പോരില്‍ കഗിസോ റബാദയ്ക്ക് ജയം, ബുംറയ്ക്ക് ഫൈനലില്‍ വിക്കറ്റില്ല!!
ടീമിന്റെ ക്യാപ്റ്റനാവാന്‍ ശേഷിയില്ലാത്ത ചില താരങ്ങളുണ്ടായിരിക്കാം. പക്ഷെ ടീമിന് ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോവാന്‍ ഇവര്‍ക്കാവും. എല്ലാവരോടും സംസാരിക്കുകയും അടുത്തിടപഴകുകയും ചെയ്യാനുള്ള കഴിവ് ഇവരിലുണ്ടാവും. സോഷ്യല്‍ മീഡിയയിലെ വീഡിയോകളില്‍ ശ്രേയസ് എല്ലാവര്‍ക്കുമൊപ്പം സമയം ചെലവഴിക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. ചില താരങ്ങള്‍ക്കൊപ്പം അദ്ദേഹം നൃത്തം വയ്ക്കുന്നു, ചിലര്‍ക്കൊപ്പം പാട്ടു പാടുന്നു, മറ്റു ചിലര്‍ക്കൊപ്പം ഭക്ഷണം കഴിക്കുന്നതും കാണാനാവുമെന്ന് സെവാഗ് പറഞ്ഞു.
ടീമിന്റെ ക്യാപ്റ്റനാണ് താനെന്ന ചിന്ത ശ്രേയസിന് ഇല്ല. ടീമിലെ ഒരു സാധാരണ താരത്തെപ്പോലെയാണ് അദ്ദേഹം എല്ലാവരോടും പെരുമാറുന്നത്. ഇതുകൊണ്ടായിരിക്കാം കളിക്കളത്തില്‍ ശരിയായ തീരുമാനങ്ങളെടുക്കാന്‍ ശ്രേയസിനു സാധിക്കുന്നത്. ഒപ്പം ടീമംഗങ്ങളില്‍ നിന്നും ചിലപ്പോള്‍ ഉപയോഗപ്രദമായ ഉപദേശങ്ങളും അദ്ദേഹത്തിനു ലഭിക്കുന്നതായും സെവാഗ് വിശദമാക്കി. ചിലപ്പോള്‍ നിങ്ങള്‍ ക്യാപ്റ്റനാണെങ്കില്‍ ടീമിലെ താരങ്ങള്‍ സമീപിക്കാന്‍ മടിക്കും. എന്നാല്‍ അവരെ സുഖകരമായി നിലനിര്‍ത്തിയാല്‍ അവര്‍ക്കു ആത്മവിശ്വാസത്തോടെ സമീപിക്കാനും അഭിപ്രായം പറയുവാനുള്ള ആത്മവിശ്വാസവും നല്‍കുമെന്നും സെവാഗ് ചൂണ്ടിക്കാട്ടി.