വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: 'മികച്ചവരില്‍ മികച്ചവനാണ് കോലി'- ആര്‍സിബി നായകനെ പുകഴ്ത്തി കെവിന്‍ പീറ്റേഴ്‌സണ്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണ്‍ ആരംഭിച്ച് ഒരാഴ്ച പിന്നിടുമ്പോള്‍ നിരവധി ഇന്ത്യന്‍ താരങ്ങളാണ് മികച്ച ബാറ്റിങ് പ്രകടനവുമായി കൈയടി നേടുന്നത്. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ, മായങ്ക് അഗര്‍വാള്‍, പൃത്ഥ്വി ഷാ, സഞ്ജു സാംസണ്‍, ശുബ്മാന്‍ ഗില്‍ തുടങ്ങിയവരെല്ലാം 13ാം സീസണിലേക്കുള്ള വരവ് അറിയിച്ച് കഴിഞ്ഞു. എന്നാല്‍ ഇന്ത്യയുടെ ആര്‍സിബിയുടെയും ക്യാപ്റ്റനായ വിരാട് കോലിക്ക് ആദ്യ രണ്ട് മത്സരത്തിലും ബാറ്റിങ്ങില്‍ ശോഭിക്കാനായിട്ടില്ല. കുറച്ചുനാളുകളായി പഴയ പ്രതാപത്തിനൊത്ത് ബാറ്റുവീശാന്‍ കോലിക്ക് സാധിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ കോലിക്ക് പിന്തുണ അറിയിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് നായകനും സൂപ്പര്‍ ബാറ്റ്‌സ്മാനുമായ കെവിന്‍ പീറ്റേഴ്‌സണ്‍. കോലി മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ മികച്ചവനാണെന്നാണ് പീറ്റേഴ്‌സണ്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്.

'ടൂര്‍ണമെന്റിന്റെ തുടക്കത്തിലെ പ്രസ്താവനകളില്‍ ഞാന്‍ ഉറച്ച് നില്‍ക്കുകയാണ്. കോലിയെപ്പോലൊരു താരത്തിന്റെ പ്രകടനത്തെക്കുറിച്ചാണ് എല്ലാവരും കൂടുതല്‍ സംസാരിക്കുന്നത്. എന്നാല്‍ മൈതാനത്തിലെ അവന്റെ ഉന്മേഷം അത് പകരമില്ലാത്തതാണ്. അവന് മികച്ച തുടക്കമല്ല ലഭിച്ചിരിക്കുന്നത്. അവനത് അംഗീകരിക്കുകയും ചെയ്യുന്നുണ്ട്. പത്ര സമ്മേളനത്തില്‍ തന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും തെറ്റുകളെക്കുറിച്ചും അവന്‍ അംഗീകരിച്ചിട്ടുണ്ട്. അവനെപ്പോലൊരു താരത്തിന്റെ മടങ്ങിവരവ് എങ്ങനെയായിരിക്കുമെന്ന് കാണാനുള്ള ആകാംക്ഷയിലാണ് ഞാന്‍'-പീറ്റേഴ്‌സണ്‍ പറഞ്ഞു.

kevinpietersen-kohli-

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 10 റണ്‍സിന് തോല്‍പ്പിച്ച് സീസണ്‍ തുടങ്ങിയ ആര്‍സിബി രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് വമ്പന്‍ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. നായകനെന്ന നിലയില്‍ കോലി നിരാശപ്പെടുത്തുകയും ബാറ്റിങ്ങില്‍ നിറം മങ്ങുകയും കൂടി ചെയ്തതോടെ വലിയ വിമര്‍ശനം കോലിക്കെതിരേ ഉയര്‍ന്നിരുന്നു. കോലി മികച്ചവരില്‍ മികച്ചവനാണെന്ന് പറഞ്ഞ പീറ്റേഴ്‌സണ്‍ നിലവില്‍ മികച്ച ഫോമിലല്ലെന്ന് അംഗീകരിക്കുകയും ചെയ്തു. കാണികളില്ലാതെ കോലി ബാറ്റ് ചെയ്യുന്നത് കാണുന്നതാണ് ഐപിഎല്ലിലെ രസകരമായ കാര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ന് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആര്‍സിബിയുടെ മൂന്നാം മത്സരം. ബാറ്റിങ് നിരയുടെ മോശം ഫോം ടീമിന് വലിയ ആശങ്കയാണുയര്‍ത്തുന്നത്. ആരോണ്‍ ഫിഞ്ചിനും ഓപ്പണിങ്ങില്‍ തിളങ്ങാന്‍ സാധിച്ചിട്ടില്ല. എബി ഡിവില്ലിയേഴ്‌സിന് മാത്രമാണ് സ്ഥിരത അവകാശപ്പെടാന്‍ സാധിക്കുന്നത്. ബൗളിങ് നിരയില്‍ ഡെയ്ല്‍ സ്റ്റെയിന്‍ നനഞ്ഞ പടക്കം പോലെയാണ്. തുടര്‍ച്ചയായി പരിക്കേറ്റത് സ്റ്റെയിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഡെത്ത് ഓവറുകളില്‍ നന്നായി താരം റണ്‍സ് വഴങ്ങുന്നുണ്ട്. ഉമേഷ് യാദവും അങ്ങനെ തന്നെയാണ്. ഇനിയുള്ള മത്സരങ്ങളില്‍ ജയിക്കാന്‍ ടീമില്‍ മാറ്റം വരുത്തേണ്ടത് ആര്‍സിബിക്ക് അനിവാര്യമാണ്.

Story first published: Monday, September 28, 2020, 15:16 [IST]
Other articles published on Sep 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X