വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ഇന്ത്യക്കായി ഇനിയും കളിച്ചില്ലെന്ന് വിശ്വസിക്കാനാവുന്നില്ല- യാദവിന് കൈയടി

സച്ചിനുള്‍പ്പെടെയുള്ളവര്‍ സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി

അബുദാബി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേയുള്ള മല്‍സരത്തത്തില്‍ തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ച മുംബൈ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍ സൂര്യകുമാര്‍ യാദവിനെ പുകഴ്ത്തി മുന്‍ താരങ്ങളും ക്രിക്കറ്റ് പ്രേമികളും. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ യാദവിന്റെ (79*) വീരോചിത ഇന്നിങ്‌സ് 193 റണ്‍സെന്ന മികച്ച സ്‌കോറിലെത്തിക്കുകയായിരുന്നു. പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ രാജസ്ഥാന്റെ ബൗളിങ് ആക്രമണത്തിനെതിരേ പൊരുതി നേടിയതാണ് യാദവിന്റെ ഇന്നിങ്‌സ്. 47 പന്തുകളില്‍ 11 ബൗണ്ടറികളും രണ്ടു സിക്‌സറും താരം നേടി.

1

മുംബൈയുടെ മുന്‍ നായകനും ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസവുമായ സച്ചിന്‍ ടെണ്ടുല്‍ക്കറടക്കമുള്ളവര്‍ യാദവിന്റെ ഇന്നിങ്‌സിനെ വാനോളം പുകഴ്ത്തി. സൂര്യകുമാര്‍ വളരെ സ്‌പെഷ്യലാണ്, കൂടാതെ വളരെ അപകടകാരിയും. കാരണം വിക്കറ്റിന്റെ എല്ലാ വശത്തു കൂടെയും ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹത്തിനാവുമെന്നായിരുന്നു സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്.

ഓസ്‌ട്രേലിയയുടെ മുന്‍ വനിതാ താരം ട്വീറ്റ് ചെയ്തത് ഇങ്ങനെയായിരുന്നു- ഇന്ത്യന്‍ ടീമിനു വേണ്ടി യാദവ് ഇനിയും കളിച്ചിട്ടില്ലെന്നത് എനിക്കു വിശ്വസിക്കാന്‍ കഴിയുന്നില്ല. ഇന്ത്യന്‍ ബാറ്റിങ് ലൈനപ്പിന്റെ ശക്തിയാണ് ഇതു തെളിയിക്കുന്നത്. എത്ര ബുദ്ധിപരമായ ബാറ്റ്‌സ്മാനാണ് യാദവ്.

പേസ്, സ്പിന്‍ ബൗളിങിനെതിരേ അതിമനോഹരമായി കളിക്കുന്ന കഴിവുറ്റ താരമാണ് സൂര്യകുമാര്‍ യാദവ്. പ്രത്യേകിച്ചും മുംബൈയ്ക്കു വേണ്ടി ടോപ് ത്രീയില്‍ കളിക്കുമ്പോഴെന്നു വെസ്റ്റ് ഇന്‍ഡീസിന്റെ മുന്‍ ഇതിഹാസവും പ്രശസ്ത കമന്റേറ്ററുമായ ഇയാന്‍ ബിഷപ്പ് പുകഴ്ത്തി.

2

പന്ത് ഹെല്‍മറ്റില്‍ വന്ന് പതിച്ച ശേഷം തൊട്ടടുത്ത പന്ത് സിക്‌സറിലേക്കു പറത്തിയ സൂര്യകുമാറിന്റെ ഷോട്ടിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. അസാധ്യമായ ധൈര്യം തന്നെയാണിത്. സൂര്യകുമാര്‍ യാദവിന്റെ സൂപ്പര്‍ ഇന്നിങ്‌സ് ഏറ്റവും അടുത്തു നിന്നു കാണാന്‍ കഴിഞ്ഞത് ഹാര്‍ദിക് പാണ്ഡ്യക്കാണെന്നും ഒരാള്‍ ട്വീറ്റ് ചെയ്തു.

അണ്ടര്‍റേറ്റഡായ സൂര്യകുമാര്‍ യാദവില്‍ നിന്നും അസാധാരണ ബാറ്റിങ് പ്രകടനം തന്നെയാണ് കണ്ടത്. ഓര്‍ത്തോഡക്‌സും അല്ലാത്തതുമായ ഷോട്ടുകള്‍ കളിക്കാന്‍ അദ്ദേഹം ഒരുപോലെ മിടുക്കനാണ്. ഈ മനുഷ്യന്‍ കൂടുതല്‍ അര്‍ഹിക്കുന്നുവെന്നായിരുന്നു ഒരു പ്രശംസ.

IPL 2020: 'ഗെയ്‌ലാട്ടം' എന്നു തുടങ്ങും? ആരാധകരുടെ കാത്തിരിപ്പ് നീളില്ല, പ്രതികരിച്ച് ജാഫര്‍IPL 2020: 'ഗെയ്‌ലാട്ടം' എന്നു തുടങ്ങും? ആരാധകരുടെ കാത്തിരിപ്പ് നീളില്ല, പ്രതികരിച്ച് ജാഫര്‍

IPL 2020: രോഹിത്തിന് വമ്പന്‍ റെക്കോര്‍ഡ്, റെയ്‌നയെ പിന്നിലാക്കി- ധോണിക്ക് തൊട്ടു പിറകില്‍IPL 2020: രോഹിത്തിന് വമ്പന്‍ റെക്കോര്‍ഡ്, റെയ്‌നയെ പിന്നിലാക്കി- ധോണിക്ക് തൊട്ടു പിറകില്‍

സൂര്യകുമാര്‍ യാദവ് ക്ലാസ് പ്ലെയറാണ്. 47 പന്തില്‍ പുറത്താവാതെ 79 റണ്‍സെടുത്ത അദ്ദേഹം ബൗളിങിനു മേല്‍ ആധിപത്യം പുലര്‍ത്തി. ദിയോധര്‍ ട്രോഫിയില്‍ ഫിനിഷറുടെ റോളില്‍ അദ്ദേഹം കസറിയിരുന്നു. 2019ലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും യാദവ് മിന്നി. 2018 മുതല്‍ ഐപിഎല്ലില്‍ മുംബൈയ്ക്കു വേണ്ടി 1116 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ഇന്ത്യക്കു വേണ്ടി വൈകാതെ യാദവ് കളിക്കുമോയെന്നായിരുന്നു ട്വിറ്ററിലൂടെ ഒരു ചോദ്യം.

Story first published: Tuesday, October 6, 2020, 23:05 [IST]
Other articles published on Oct 6, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X