വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2020: ദേവ്ദത്ത് ചില്ലറക്കാരനല്ല, ഒരുപാട് വര്‍ഷം അവന്‍ ഇന്ത്യക്കായി കളിക്കുമെന്ന് വോന്‍

ആര്‍സിബിക്കായി മികച്ച പ്രകടനമാണ് താരം കാഴ്ചവയ്ക്കുന്നത്

ഐപിഎല്ലിന്റെ ഈ സീസണിലെ കണ്ടെത്തലുകളിലൊന്നായി മാറിയ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ മലയാളി ഓപ്പണര്‍ ദേവ്ദത്ത് പടിക്കലിനെ പുകഴ്ത്തി ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍. ഈ സീസണിലെ എമേര്‍ജിങ് താരത്തിനുള്ള പുരസ്‌കാരം ദേവ്ദത്ത് സ്വന്തമാക്കുമെന്ന് ഏറക്കുറെ ഉറപ്പായിക്കഴിഞ്ഞു. മുംബൈ ഇന്ത്യന്‍സിനെതിരായ കളിയില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയുമായി ദേവ്ദത്ത് കസറിയിരുന്നു. 45 പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 74 റണ്‍സാണ് താരം അടിച്ചെടുത്തത്.

1

ട്വിറ്ററിലൂടെയായിരുന്നു ദേവ്ദത്തിനെ നവോന്‍ പ്രശംസ കൊണ്ടു മൂടിയത്. ഇന്ത്യയെ ഒരുപാട് വര്‍ഷങ്ങള്‍ പ്രതിനിധീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള താരമാണ് ദേവ്ത്ത് പടിക്കല്‍. അവിശ്വസനീയ യുവ ഓള്‍റൗണ്ട് താരമാണ് അദ്ദേഹമെന്നായിരുന്നു വോനിന്റെ ട്വീറ്റ്.

ഐപിഎല്ലില്‍ ദേവ്ദത്തിന്റെ കന്നി സീസണ്‍ കൂടിയാണിത്. കഴിഞ്ഞ സീസണിലും അദ്ദേഹം ആര്‍സിബിയുടെ ഭാഗമായിരുന്നെങ്കിലും ഒരു കളിയില്‍പ്പോലും അവസരം ലഭിച്ചില്ല. എന്നാല്‍ ഈ സീസണില്‍ ആര്‍സിബിയുടെ ഇതുവരെ നടന്ന മല്‍സരങ്ങളിലും ദേവ്ദത്ത് പ്ലെയിങ് ഇലവനിലുണ്ടായിരുന്നു. നാലു ഫിഫ്റ്റികളടക്കം 417 റണ്‍സ് ഈ സീസണില്‍ താരം നേടിയിട്ടുണ്ട്.

IPL 2020: ആ താരം ഞെട്ടിച്ചു കളഞ്ഞു, ഒരിക്കലും പ്രതീക്ഷിച്ചില്ല- പ്രശംസിച്ച് ഡല്‍ഹി കോച്ച് പോണ്ടിങ്IPL 2020: ആ താരം ഞെട്ടിച്ചു കളഞ്ഞു, ഒരിക്കലും പ്രതീക്ഷിച്ചില്ല- പ്രശംസിച്ച് ഡല്‍ഹി കോച്ച് പോണ്ടിങ്

IPL 2020: ബൗളിംഗില്‍ ബൗണ്‍സറില്ല, ബാറ്റിംഗിലോ അവര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്ന് ചോപ്രIPL 2020: ബൗളിംഗില്‍ ബൗണ്‍സറില്ല, ബാറ്റിംഗിലോ അവര്‍ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നെന്ന് ചോപ്ര

ആഭ്യന്തര ക്രിക്കറ്റില്‍ കര്‍ണാടക ടീമിനു വേണ്ടി നടത്തിയ തകര്‍പ്പന്‍ പ്രകടനങ്ങളിലൂടെയാണ് ദേവ്ദത്ത് ശ്രദ്ധിക്കപ്പെടുന്നത്. കഴിഞ്ഞ സീസണിലെ വിജയ് ഹസാരെ ട്രോഫിയിലും സയ്ദ് മുഷ്താഖ് അലി ട്രോഫിയിലും ടോപ്‌സ്‌കോററായിരുന്നു താരം. മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ 175.75 സ്‌ട്രൈക്ക് റേറ്റോടെ ദേവ്ദത്ത് 580 റണ്‍സ് നേടിയിരുന്നു.

Story first published: Wednesday, October 28, 2020, 22:46 [IST]
Other articles published on Oct 28, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X